"പാർവതി തിരുവോത്ത് മാധവിക്കുട്ടിയെ പോലെ, ആ ദുരനുഭവം വെളിപ്പെടുത്തി, ഇത്ര ചങ്കൂറ്റം ഏത് നടിക്കുണ്ട്?"
മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. മികച്ച വേഷങ്ങൾ കൊണ്ട് പ്രേക്ഷക പ്രീതി നേടുമ്പോഴും നിലപാടുകൾ കൊണ്ട് ശത്രുക്കളെ സൃഷ്‌ടിക്കാനും പാർവതിക്ക് കഴിഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ്. പാർവതി മാധവിക്കുട്ടിയെ പോലെയാണെന്നും അത്രയും ചങ്കൂറ്റമുള്ള മറ്റൊരു നടി ഇപ്പോഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ് ഉയർത്തി പിടിച്ച നടിയാണ് പാർവതി തിരുവോത്ത്. അവസരങ്ങൾക്കായി കിടക്ക പങ്കിടാൻ തയ്യാറാവാത്ത, മേലാളന്മാർ തെങ്ങിൽ കിടക്കുന്നത് മാങ്ങയാണ് എന്ന് പറഞ്ഞാൽ അല്ല അത് തേങ്ങ തന്നെയാണെന്ന് പറയാൻ ആർജവമുള്ള പെൺകരുത്ത്. മലയാള സിനിമാ ചരിത്രത്തിൽ ഉയരങ്ങളിൽ നിൽക്കുമ്പോൾ തന്റെ കരിയർ പണയം വച്ചുകൊണ്ട് ഒരു നടി നിലപാടിൽ ഉറച്ചു നിൽക്കുന്നത് സമാനതകൾ ഇല്ലാത്ത കാര്യമാണ്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് നിരന്തരം സംസാരിക്കുകയും മാറ്റങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന ധീരയായ ഒരു പെൺകുട്ടി. അതിന്റെ പരിണിത ഫലമായി ഒന്നിനെ പുറകെ ഒന്നായി വമ്പൻ ഹിറ്റുകൾ കൊടുത്തിട്ടും അവർക്ക് വളരെ കുറച്ച് പടങ്ങൾ മാത്രമേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ഉയരെ തുടങ്ങിയവ എല്ലാം വാണിജ്യപരമായി വിജയിച്ച.ചിത്രങ്ങളായിരുന്നു.
ചില സൂപ്പർ നായകന്മാർ അവരെ മനഃപൂർവം ഒഴിവാക്കാറുണ്ട്. പാർവതി പറയുന്നു ഒരാളെ നിശബ്‌ദയാക്കാനുള്ള മാർഗം അയാളെ പട്ടിണിക്ക് ഇടുക എന്നതാണെന്ന്. അവസരങ്ങൾ നഷ്‌ടപ്പെടുത്തിയാൽ ഞാൻ നിശബ്‌ദ ആവുമെന്ന് കരുതിയെങ്കിൽ തെറ്റി. അത് എന്നെ കൂടുതൽ കരുത്തുള്ളവളാക്കി മാറ്റി. മനപൂർവം ഒഴിവാക്കാൻ നടക്കുന്നവർക്ക് ഒപ്പം അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് അവർ തന്നെ പറയുന്നു.
സാഹിത്യ ലോകത്ത് മാധവിക്കുട്ടിക്ക് ലഭിച്ച സ്വീകാര്യത പോലെയാണ് മലയാള സിനിമയിൽ പാർവതി തിരുവോത്തിന് ലഭിച്ചത്. ഒന്നും മറ കൂടാതെ തുറന്ന് പറഞ്ഞിട്ടുള്ളത് മാധവിക്കുട്ടി ആയിരുന്നു. അവരാവട്ടെ പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വരെ തുറന്ന് പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടിയെ പോലെ തന്നെയാണ് പാർവതി തിരുവോത്തും.
അവർ കുട്ടിക്കാലത്തെ അനുഭവങ്ങൾ പറയുന്നുണ്ട്. അമ്മയോടൊപ്പം നടന്ന് പോവുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ വച്ച് ഒരു അപരിചിതൻ മാറിടത്തിൽ ബലമായി തട്ടിയതായി അവർ വെളിപ്പെടുത്തിയിരുന്നു. ആ പ്രായത്തിൽ അമ്മ പറഞ്ഞു തന്നത് വഴിയിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈയിൽ നോക്കി വേണം നടക്കാനെന്ന്.
അതുപോലെ തന്നെ ചില പുരുഷന്മാർ അവരുടെ സ്വകാര്യ ഭാഗങ്ങൾ അവർക്ക് നേരെ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു. അന്നൊക്കെ ഇതൊന്നും വലിയ ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് ഓർക്കുമ്പോൾ പിരിമുറുക്കം തോന്നാറുണ്ടെന്നാണ് പാർവതി പറഞ്ഞത്. പോൺ സിനിമകൾ പലപ്പോഴും സ്ത്രീകളെ കുറിച്ച് പുരുഷന്മാർക്ക് തെറ്റായ ധാരണ നൽകാൻ കാരണമാവുന്നു.
സ്ത്രീകളെ കുറിച്ച് പുരുഷന്മാർക്കുള്ള തെറ്റായ കാഴ്‌ചപ്പാട് മാറ്റാൻ മലയാള സിനിമയിലെ ഒരു നായകനടി നൽകുന്ന ഉപദേശമാണ് ഇതെന്ന് ഓർക്കുക. ഇതുപോലെയുള്ള കാര്യങ്ങൾ തുറന്ന് പറയാനുള്ള ചങ്കൂറ്റം ഇവിടെ ഏത് നടിമാർക്കാണ് ഉള്ളത്? 2021ൽ പ്രണയ പരാജയം ഉണ്ടായപ്പോൾ പാർവതി ആകെ തളർന്നുപോയിരുന്നു. അന്ന് സുഹൃത്ത് ഡേറ്റിങ് ആപ്പ് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തു കൊടുത്തെന്നും അവർ പറയുന്നു.
ഇപ്പോൾ ആരുമായും പ്രണയമില്ലെന്നും പഴയ കാമുകന്മാരുമായി പക്ഷേ ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നും അവർ പറഞ്ഞു. ഏതോ ഒരു കാലത്ത് പരസ്‌പരം സ്നേഹിച്ചവരാണ് തങ്ങളെന്നും അതുകൊണ്ട് എന്നും അവർ നന്നായി ഇരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും പാർവതി പറയുന്നു. എങ്കിലും ചിലപ്പോഴൊക്കെ ഒറ്റപ്പെടൽ തോന്നാറുണ്ടെന്നും പാർവതി വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications