'ഷൂട്ടിന് ഇടയിൽ പൃഥ്വിരാജിന്റെ കൈ മുറിഞ്ഞു, ഒന്ന് ഡോക്‌ടറെ കാണാൻ 8 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു'; നന്ദു
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് നന്ദു എന്ന നന്ദലാൽ കൃഷ്‌ണമൂർത്തി. എൺപതുകളുടെ പകുതി മുതൽ സിനിമയിൽ സജീവമായ താരം കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ കേരളത്തെ കുറിച്ചും നാടിന്റെ മറ്റ് ഗുണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടൻ. ഒപ്പം നടൻ പൃഥ്വിരാജിന് യുഎസിൽ വച്ചുണ്ടായ ഒരു അനുഭവവും അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് സംസാരിക്കവെ പങ്കുവച്ചു.
നന്ദുവിന്റെ വാക്കുകൾ
തിരുവനന്തപുരംകാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇതിനേക്കാൾ നല്ല എത്രയോ നാടുകൾ ലോകത്ത് ഉണ്ടാവും. പക്ഷേ ഞാൻ ഇവിടെ ജനിച്ചു വളർന്നത് കൊണ്ട് എനിക്ക് ഈ നാട് മതി, ഇവിടം വിട്ടുപോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമ മുഴുവൻ എറണാകുളത്തല്ലേ, അങ്ങോട്ട് മാറിക്കൂടെ എന്നൊക്കെ ഒരുപാട് പേർ ചോദിച്ചിരുന്നു. എന്തിന് രണ്ടര മണിക്കൂർ മതി എറണാകുളത്തേക്ക് ഇവിടെ നിന്ന്. ചെറുപ്പക്കാർ ഒക്കെ കേരളം വിടുന്നുവെന്ന് പറയുന്നതിൽ കൊറച്ച് സത്യവും പിന്നെ കൊറേ രാഷ്ട്രീയവും ഉണ്ട്.

ഇവിടെ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ? എല്ലാവരും വിദേശത്ത് ഒന്നും പോവാൻ ആഗ്രഹിക്കുന്നില്ല. ടെക്‌നോപാർക്കിൽ ഒക്കെ ജോലി നോക്കുന്ന എത്രയോ പേരുണ്ട്. അവരൊക്കെ എന്നാൽ പറയണ്ടേ, എനിക്ക് വിദേശത്ത് പോവണമെന്നൊക്കെ. ഇവിടെ ഇപ്പോഴും ആളുകൾ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ ശമ്പളം വേണം, നല്ല ജോലി വേണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളുകൾ പുറത്തേക്ക് പോവും, അതിൽ എന്താണ് തെറ്റ്.
എനിക്ക് ഒരു കാരണവശാലും ഇന്ത്യ വിട്ടുപോവാൻ താൽപര്യമില്ല. 1984ൽ എനിക്ക് അങ്ങനെ ഒരു അവസരം വന്നതായിരുന്നു. പക്ഷേ ഞാൻ പോയില്ല. പല വിദേശരാജ്യത്തും പോവുമ്പോൾ അവർ ഒരുപാട് കഷ്‌ടപ്പെട്ട് നല്ല നിലയിൽ എത്തിയിട്ടുണ്ടാവും, ഇവിടുന്ന് പോയവർ. പക്ഷേ അവരുടെ കൂടെ ഇരുന്ന് രണ്ട് സ്‌മോൾ ഒക്കെ അടിക്കുമ്പോൾ സത്യം വെളിയിൽ വരും, മനസ് കൊണ്ട് ഇവർക്ക് ആർക്കും തൃപ്‌തിയില്ല.
അമേരിക്കയിൽ ഒക്കെ പോയാൽ ഒരു ഡോക്‌ടറെ പോലും മര്യാദയ്ക്ക് കാണാൻ കഴിയില്ല. നിങ്ങൾക്ക് ഒരു അസുഖം വന്നാൽ ഡോക്‌ടറുടെ അടുത്ത് പോവേണ്ടി വന്നാൽ പെട്ടെന്ന് ഒന്നും കാണാൻ ഒക്കില്ല. പൃഥ്വിരാജ് തന്നെ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിനിടയിൽ പൃഥ്വിയുടെ കൈമുറിഞ്ഞിരുന്നു. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കൈയെന്തോ മുറിഞ്ഞിട്ട് അവിടെ ചെന്നപ്പോൾ ഉള്ളിൽ കയറ്റിയില്ല.
8 മണിക്കൂർ എന്തോ വെയിറ്റ് ചെയ്യണമെന്ന് പറഞ്ഞു. ഇതൊക്കെയാണ് നമ്മുടെ നാടും അവിടെയും തമ്മിലുള്ള വ്യത്യാസം. നമ്മളിപ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ ഒക്കെ പോവുമ്പോൾ പറയും, അവിടെ ഒരുപാട് കമ്പനികൾ വരുന്നു, ഡെവലപ്പ്മെന്റ് വരുന്നു എന്നൊക്കെ. ശരിയാണ്, അവിടെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഒരുപാട് ഇടങ്ങളൊക്കെ ഉണ്ടാവും.
പക്ഷേ നമ്മൾ ഈ നാട്ടിൽ കഴിഞ്ഞ കുറേ നാളുകൾ ആയി നിൽക്കുന്നതല്ലേ? പുറത്തൊക്കെ ഒരുപാട് പോയതുമാണ്, എല്ലാം കറങ്ങി തിരിഞ്ഞ് നോക്കുമ്പോൾ നമ്മുടെ നാട് തന്നെയാണ് എത്രയോ ഭേദം. എൽഡിഎഫോ യുഡിഎഫോ എന്നുള്ളതല്ല ഞാൻ പറയുന്നത്, അഴിമതിയൊക്കെ എല്ലായിടത്തും ഉണ്ട്, അമേരിക്കയിൽ ആയാലും അവിടെ ആയാലും അതുണ്ട്.
പക്ഷേ നമ്മുടെ നാട്ടിൽ അതിന്റെ തോത് എത്രയോ കുറവാണ്. നമ്മുടെ സ്‌റ്റേറ്റിന് പുറത്തൊക്കെ പോയി പെടുമ്പോഴേ അത് നമുക്ക് മനസ്സിലാവൂ. വളരെ കൂടുതലാണ്. നമ്മുടെ നാട്ടിൽ എത്രയോ ഭേദമാണ്. പല സ്ഥലത്തും എത്രയോ കൂടുതലാണ്. ഇവിടെ 10 വാങ്ങുമ്പോൾ അവിടെ ഒരു ലക്ഷമൊക്കെയാണ് വാങ്ങുന്നത്. അതുകൊണ്ട് നമ്മുടെ നാട് തന്നെയാണ് ഏറ്റവും ഭേദം.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്














Click it and Unblock the Notifications