'ലോഹിതദാസ് സാറിനെ കുറിച്ച് മീര എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? പൃഥ്വിരാജ് ബഹുമുഖ പ്രതിഭ'; ബിനോയ് ജോൺ
പൃഥ്വിരാജിന്റെ കരിയറിന് വലിയ മുന്നേറ്റം നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നു 2003ൽ ലോഹിതദാസ് സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചക്രം. അതിൽ വില്ലൻ വേഷം ചെയ്‌തത് ബിനോയ് ജോൺ എന്ന നടനായിരുന്നു. ഇപ്പോഴിതാ പൃഥ്വിയെ കുറിച്ചും ലോഹിതദാസ്-മീര ജാസ്‌മിൻ ബന്ധത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബിനോയ് ജോൺ. സിനിമ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
ബിനോയ് ജോണിന്റെ വാക്കുകൾ
തിരക്കഥകളിൽ ബാഹ്യ ഇടപെടലുകൾ ഒരിക്കലും സമ്മതിച്ചു കൊടുക്കാത്ത ആളാണ് ലോഹിതദാസ് സാർ. അവിടെ അദ്ദേഹം ഒരു കൃത്യമായ അതിർവരമ്പുകൾ നൽകിയിട്ടുണ്ടാവും. ഒരു വാക്ക് പോലും നമ്മൾ ആഡ് ചെയ്‌താൽ റീടേക്ക് പോവുമായിരുന്നു. അഞ്ചും ആറും പ്രാവശ്യം ഒക്കെ എന്റെ റീടേക്ക് എടുത്തിട്ടുണ്ട്. ഒരു വാക്ക് പോലും മാറിയാൽ മതി, അദ്ദേഹം സമ്മതിക്കില്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മഠയത്തരം ആണ്. തികച്ചും ബാലിശമായ ഒരു ആരോപണമാണ്. അതിൽ ഒരാളെയും കൈ കടത്താൻ അനുവദിക്കില്ല.

അതുകൊണ്ട് മാത്രമാണ് എനിക്ക് ചക്രം എന്ന സിനിമയിൽ അഭിനയിക്കാൻ പോലും കഴിഞ്ഞത്. ഗിരി എന്ന വേഷം ബിനോയ് ചെയ്‌താൽ മതി എന്ന് അദ്ദേഹം തീരുമാനിച്ചതാണ്. എല്ലാത്തിലും ഒരു നിർവികാരത നിലനിർത്തുന്ന ആളാണ് ഞാൻ. കിട്ടുന്നത് എല്ലാം ലാഭമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ഗോസിപ്പുകൾക്ക് നമ്മുടെ സിനിമയിൽ ഒരു പഞ്ഞവുമില്ല. ഈ ലോഹിതദാസ് സാറിനെ കുറിച്ച് പോലും പലതും പറഞ്ഞിട്ടില്ലേ.
നിങ്ങൾക്ക് തോന്നുന്നുണ്ടോ എല്ലാ നടികളുമായിട്ട് ഒരു വ്യക്തിക്ക് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന്. ഒരു ഇഷ്‌ടം വരണമെങ്കിൽ ആ വ്യക്തിയുടെ സമ്മതം കൂടി വേണം. അല്ലെങ്കിൽ ആ വ്യക്തി പോയി കേസ് കൊടുക്കില്ലേ? എവിടെയെങ്കിലും മീര അങ്ങനെയൊരു അങ്ങനെ പറഞ്ഞിട്ടുണ്ടോ. ലോഹിതദാസ് മഹാപ്രതിഭയാണ്. എഴുത്തിന്റെയും സൃഷ്‌ടികളുടെയും ലോകത്താണ് വിരാജിച്ചിരുന്നത്. മറ്റ് ലോകവുമായി ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ് ക്ലാസിക്കുകൾ ഉണ്ടായിക്കൊണ്ടിരുന്നത്. ബാക്കിയെല്ലാം വ്യാജ പ്രചരണങ്ങളായിരുന്നു.
ലോഹിതദാസ് സാർ മരിച്ചില്ലെങ്കിൽ ഞാൻ എവിടെയെങ്കിലും എത്തിയേനെ. ഞാൻ ഒരിക്കലും നെഗറ്റിവിറ്റി എടുക്കാറില്ല. നമ്മൾ മനസിലാക്കേണ്ട സത്യമുണ്ട്, ലോഹിതദാസ് എന്ന് പറയുന്ന ഒരു ജീസസിന്റെ കൈയിൽ വന്നത് കൊണ്ടാണ് മീര ജാസ്‌മിൻ എന്ന നടി ഉണ്ടാവുന്നത്. അത് നമ്മൾ ഓർത്തിരിക്കണം. അതുപോലെ അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് ബിനോയ് എന്നൊരു നടനും ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലെ തീയുടെ ഒരംശം നമുക്ക് നൽകി, മീരയ്ക്ക് നൽകി, പൃഥ്വിരാജിന് പകർന്നു കൊടുത്തു.
അതുകൊണ്ടാണ് ഇന്ന് ലോകം അറിയുന്ന ഒരു ബഹുമുഖ പ്രതിഭ ആയിട്ടുള്ള പൃഥ്വിരാജ് എന്ന നടൻ ഉണ്ടായത്. പൃഥ്വി ഒരു പാൻ ഇന്ത്യൻ സ്‌റ്റാർ മാത്രമല്ല, ഞാൻ രാജുവിന് ഒരു സ്‌പെഷ്യൽ ഹാറ്റ്സ് ഓഫ് കൊടുക്കും. എന്താണെന്ന് വച്ചാൽ ഒരു സംവിധായകനാണ്, ലാലേട്ടനെ വച്ച് ഒരു പടം ചെയ്‌തു. ആ പ്രതിഭയ്ക്ക് വളമിട്ട ആളാണ് ലോഹിതദാസ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പടമാണ്.
നമ്മളൊരു ചേട്ടൻ അനിയൻ ബന്ധമായിരുന്നു. പുള്ളി ഒരു തമാശക്കാരൻ ആയിരുന്നു. ഞാനും അങ്ങനെ തന്നെയാണ്. കാലിൽ ഒരു മുള്ള് കൊണ്ടാൽ തീരുന്ന ജീവിതമാണ് നമ്മുടേത്. ഇന്നിപ്പോൾ ഉള്ള പ്രശ്‌നം എന്താണെന്ന് വച്ചാൽ പൃഥ്വിരാജ് വേറൊരു ലോകത്താണ്. അത് നമ്മൾ മനസിലാക്കേണ്ടി ഇരിക്കണം. ഒരേ സമയം തന്നെ പല കാര്യങ്ങൾ ചെയ്യുന്ന ആളാണ്.
എഴുത്തിന്റെയും നിർമ്മാണത്തിന്റെയും ഒക്കെ ലോകത്തുള്ളപ്പോൾ മറ്റ് ബന്ധങ്ങളെ കീപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. ഞാൻ കേട്ടിട്ടുണ്ട്, പൃഥ്വിരാജ് ഇപ്പോൾ സ്വന്തം റിലേറ്റിവ്‌സിനെ പോലും കാണുന്നത് വളരെ കുറവാണ്. അദ്ദേഹം ആ ഒരു രീതിയിലാണ് ജോലി ചെയ്യുന്നത്. നമുക്ക് അതിനെ അങ്ങനെ കാണാം. ഒരിക്കലും ബിനോയ് എന്നയാളെ പൃഥ്വിരാജ് മറക്കുകയില്ല. അതൊക്കെ ചരിത്രത്തിന്റെ താളുകൾ അല്ലേ? അത് അദ്ദേഹം മറന്നാലും ചക്രം എന്നും അവിടെയുണ്ടാകും.












Click it and Unblock the Notifications