"യേശുദാസ് പ്രിയദർശനെ മുറിയിൽ നിന്ന് അപമാനിച്ചുവിട്ടു, അത് എംജി ശ്രീകുമാറിന്റെ ഭാഗ്യമായി, ലാലും സഹായിച്ചു"
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. മോഹൻലാലിന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയാണ് എംജി സിനിമയിൽ പേരെടുത്തത്. ഇപ്പോഴിതാ എംജി ശ്രീകുമാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാലും പ്രിയദർശനും ഒന്നും സഹായിച്ചില്ലെന്നും വളർച്ചയിൽ അവർക്ക് പങ്കില്ലെന്നും എംജി പറഞ്ഞാൽ അതൊരിക്കലും സത്യമാവില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
പത്ത് മുപ്പത് വർഷം എംജി ശ്രീകുമാറിന്റെ എർത്ത് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന്. എന്തിനും ഏതിനും എംജി ശ്രീകുമാറിന് രാജീവ് വേണമായിരുന്നു. ഇപ്പോൾ ഇരുവരും ബദ്ധ ശത്രുക്കളാണ്. അടുത്തിടെ ഞാൻ രാജീവിനെ കണ്ടു. കണ്ടപാടെ എന്നോട് അയാൾ ഒരു സങ്കടകെട്ട് അഴിച്ചിട്ടു. എംജി ശ്രീകുമാറിനെ കുറിച്ച് പറയാനും പറയാൻ പാടില്ലാത്തതുമായ രഹസ്യങ്ങൾ എല്ലാം എനിക്ക് പറഞ്ഞു തരുന്നത് രാജീവ് ആണെന്നാണ് കണ്ടുപിടിത്തം ഉണ്ടായി പോലും.

എംജി ശ്രീകുമാറിന്റെ ഏതോ ഒരു അടുപ്പക്കാരൻ രാജീവിനെ ഇതിന്റെ പേരിൽ വിളിച്ചു ഭീഷണിപ്പെടുത്തി പോലും. അതിന് ഞാൻ എന്ത് വേണമെന്ന് തിരിച്ചു ഞാൻ ചോദിച്ചു. നീ ഒരു കാര്യം ചെയ്യ്, നിന്നെ ശ്രീകുമാറിന്റെ എർത്ത് അല്ലേ വിളിച്ചു വിരട്ടിയത്. നീ നേരിട്ട് ശ്രീകുമാറിനെ വിളിച്ച് വിരട്ട് എന്ന് പറഞ്ഞു. അതിനുള്ള ആംബിയർ ഒന്നും പാവം അവനില്ല.
കഴിഞ്ഞ ക്രിസ്‌തുമസിന് ഒരു ഗാനമേള നടത്താൻ അഞ്ച് ലക്ഷം രൂപയ്ക്ക് എംജി ശ്രീകുമാർ പറഞ്ഞുറപ്പിച്ചു. അങ്ങനെ ഒരു ലക്ഷം രൂപ അഡ്വാൻസും വാങ്ങി. പ്രോഗ്രാമിന് എംജി ശ്രീകുമാർ എത്തിയപ്പോൾ ഭയങ്കര ആൾക്കൂട്ടം. അതൊക്കെ കണ്ടപ്പോൾ എനിക്ക് അഞ്ച് ലക്ഷം പോരാ, ആറ് ലക്ഷം വേണമെന്ന് ശഠിച്ചു. സംഘാടകർ അത് അനുവദിച്ചില്ല. പരിപാടി നടത്താതെ ശ്രീകുമാർ പോയി. സംഘാടകരിൽ ഉള്ള ഒരു പള്ളീലച്ചൻ എന്നെ വിളിച്ചു സങ്കടത്തോടെ ഇക്കാര്യം പറഞ്ഞു.
ഞാൻ അത് വീഡിയോയിൽ പറഞ്ഞു. ആ സംഘാടകരിൽ വേറെയും ആളുകൾ ഉണ്ടായിരുന്നു. ഇക്കാര്യം എനിക്ക് പറഞ്ഞു തരാൻ രാജീവ് കുടപ്പനക്കുന്ന് എന്തിന് എന്നാണ് എനിക്ക് ചോദിയ്ക്കാൻ ഉള്ളത്. ശ്രീകുമാറിന്റെ ഭാര്യ ലേഖയെ വിളിച്ച് പരാതി പറയെടാ എന്ന് ഞാൻ രാജീവിനോട് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞത് ചേച്ചിയുടെ കൈയിൽ രണ്ട് തോക്കുണ്ട്, ഒന്ന് എന്നെ കാച്ചാനും മറ്റൊന്നും എംജിയെ വെടിവയ്ക്കാനും എന്നാണ്.
അതുകൊണ്ട് ഞാൻ അവരോട് പരാതി പറയാൻ ഇല്ല അണ്ണാ എന്നാണ് രാജീവ് പറഞ്ഞത്. അതിൽ നിന്ന് മനസിലാവും അയാൾ എത്ര പാവമാണെന്ന്. ഇതുപോലെയുള്ള പാവങ്ങളെ വല്ലവരെയും വിട്ട് പേടിപ്പിക്കുന്നത് മഹാപാപമാണ് ശ്രീകുമാറെ എന്നാണ് എനിക്ക് പറയാനുള്ളത്. യേശുദാസ് എന്ന വടവൃക്ഷവും ജയചന്ദ്രൻ ഭാവഗായകനും തിളങ്ങി നിൽക്കുന്ന ഇടത്തേക്കാണ് എംജി ശ്രീകുമാർ കടന്നുവരുന്നത്.
ഒന്ന് യേശുദാസിന്റെ കയ്യിലിരുപ്പ്, മോഹൻലാലിന്റെ താരോദയം, പിന്നെ എംജിയുടെ കഠിന പ്രയത്നം, പ്രിയദർശനെ പോലെയുള്ള സംവിധായകന്റെ ഉയർച്ച. ഇതൊന്നും അല്ല എന്ന് ശ്രീകുമാർ അല്ല ദൈവം തമ്പുരാൻ പറഞ്ഞാലും മലയാളി വിശ്വസിക്കില്ല. ഗുഡ് നൈറ്റ് മോഹൻ നിർമ്മിക്കുന്ന ഒരു സിനിമയുടെ റെക്കോർഡിന് ഇടയിൽ യേശുദാസ് ആവശ്യമില്ലാത്തവർ ഒക്കെ കൺസോളിൽ നിന്ന് ഇറങ്ങാൻ ആജ്ഞാപിച്ചു.
സംവിധായകൻ ആയതിനാൽ പ്രിയൻ അവിടെ തന്നെ നിന്നു. നിങ്ങൾക്ക് പറഞ്ഞത് മനസിലായില്ലേ എന്ന് യേശുദാസ് പ്രിയനോട് ചോദിച്ചു. അവിടെ മുതലാണ് എംജി ശ്രീകുമാറിന്റെ ഭാഗ്യം തുടങ്ങുന്നത്. മോഹൻലാലിന്റെ ശബ്‌ദത്തോട് സാമ്യം ഉള്ളതിനാൽ പിന്നെ എംജിക്ക് ഗുണമായി. മോഹൻലാലും പ്രിയനും ഒന്നുമല്ല തന്റെ ഉയർച്ചക്ക് കാരണമെന്ന് എംജി പറഞ്ഞാൽ അതൊരിക്കലും സത്യം ആവില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?














Click it and Unblock the Notifications