"ആരെ കല്യാണം കഴിക്കണം എന്നത് രേണുവിന്റെ ഇഷ്‌ടം, എന്തിനാണ് അതിൽ ജാതിയും മതവും എടുത്തിടുന്നത്?"
സോഷ്യൽ മീഡിയയിലെ താരമാണ് രേണു സുധി. ബിഗ് ബോസിൽ മത്സരാർത്ഥി ആയ ശേഷവും അഭിമുഖങ്ങളിലൂടെ രേണു ഉണ്ടാക്കുന്ന വിവാദങ്ങൾ ചെറുതല്ല. അടുത്തിടെ വിവാഹവുമായി ബന്ധപ്പെട്ട രേണുവിന്റെ പ്രതികരണം ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് വ്‌ളോഗർ ആയ വൈബർ ഗുഡ് ദേവു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.
വൈബർ ഗുഡ് ദേവുവിന്റെ വാക്കുകൾ
നിങ്ങൾ എല്ലാവരും രേണുവിന്റെ വീഡിയോ കണ്ടുകാണും. എല്ലാവരും കരുതുന്നുണ്ടാവും എന്തിനാണ് വീണ്ടും വീണ്ടും രേണു സുധിയുടെ ടോപിക് എടുത്തിടുന്നതെന്ന്. അതിന്റെ കാരണം ഇത് വെറും പ്രഹസനം ആയത് കൊണ്ട് മാത്രമാണ്. രേണു ഇതുവരെ പറഞ്ഞതിലെ ചില പോയിന്റ്സ് ഞാൻ നിങ്ങൾക്ക് ഹൈലൈറ്റ് ചെയ്‌തു തരാം. ആദ്യം രേണു പറഞ്ഞത് തന്റെ കുട്ടികളെ അംഗീകരിക്കുന്ന ഒരാളെയാണ് വിവാഹം കഴിക്കുക എന്നാണ്.

എതൊരു സിംഗിൾ മദറും പറയുന്ന കാര്യം തന്നെയാണ് ഇത്. എന്റെ മക്കളെ അംഗീകരിക്കുന്ന ആളെയെ വിവാഹം കഴിക്കൂ എന്നാണ് പറയുക. സ്ത്രീക്ക് മാത്രമല്ല മക്കൾക്ക് കൂടി വേണ്ടിയുള്ള ലൈഫാണ് നോക്കുന്നത്. അതൊക്കെ നമുക്ക് അംഗീകരിക്കാം. അതിനുശേഷം ഇപ്പോൾ പറയുന്നത് സുധി ചേട്ടനെ അറിയാവുന്ന സുധി ചേട്ടനെ ആക്സെപ്റ്റ് ചെയ്യുന്ന ഒരാളെ മാത്രമെ കല്യാണം കഴിക്കൂ... കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓർമകൾ ഉണ്ടാകും എന്നാണ് പറയുന്നത്.
അത് എത്രത്തോളം പ്രായോഗികമാകുമെന്ന് എനിക്ക് അറിയില്ല. സുധിയെ രേണു മറക്കണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. വേറൊരാളെ വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓർമയിൽ രേണു ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും വിജയം ആവില്ല. നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ എങ്ങനെയാണ് രേണു പറയുന്ന കാര്യങ്ങൾ പ്രായോഗികമാവുക എന്ന് എനിക്ക് അറിയില്ല.
റിഥപ്പൻ വരെ വിവാഹത്തെ കുറിച്ച് ചോദിച്ച് തുടങ്ങിയെന്നും രണ്ട് വർഷം സമയം ചോദിച്ചിട്ടില്ലേയെന്നൊക്കെ രേണു പറയുന്നുണ്ട്. കല്യാണം കഴിക്കണോ വേണ്ടയോ എന്നതൊക്കെ രേണുവിന്റെ ഇഷ്‌ടമാണ്. അത് അങ്ങനെ തന്നെ പോയിക്കോട്ടെ. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നുന്ന ഒരു കാര്യം ഇതിൽ ജാതിയും മതവും ഒക്കെ എടുത്തിടണ്ട കാര്യമില്ലെന്നാണ് പറയാനുള്ളത്. പഴയ വീഡിയോ ഒക്കെ എടുത്തുനോക്കൂ.
എന്തിനാണ് ഈ ജാതി സ്‌പിരിറ്റ് ആവുന്ന രീതിയിൽ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മകൻ വരെ ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് പറയുന്നു. ഇത് കണ്ടന്റിന് വേണ്ടി രേണു സുധി തന്നെ വിട്ടുകൊടുത്ത കാര്യമല്ലേ. ഒരിക്കലും ഇതൊരു ഗോസിപ്പ് ആണെന്ന് എനിക്ക് തോന്നുന്നില്ല. ആ കുഞ്ഞ് കൊച്ചിന്റെ മനസ്സിൽ എന്താവും വിചാരിക്കുന്നുണ്ടാവുക.
ഗോസിപ്പല്ല. രേണു മുസ്ലീമായ ഒരാളെ വിവാഹം ചെയ്യാൻ പോകുന്നുവെന്നത് രേണുവും മീഡിയക്കാരും കൂടിയാണ് പ്രചരിപ്പിച്ചത്. ഇങ്ങനെ ഒരു കാര്യം എടുത്തിടുമ്പോൾ ശരിക്കും അത് പ്രഹസനമാണ്. അങ്ങനെ ഒരാൾ ഉണ്ടോ ഇല്ലയോ എന്ന് തന്നെ അറിയില്ല. മീഡിയക്കാരും മണ്ടത്തരം ചോദിക്കുകയാണ്. കല്യാണം കഴിഞ്ഞാൽ ഇനിഷ്യൽ മാറ്റുന്നത്. സുധിയുടെ പേര് മാറ്റുമെന്ന് എല്ലാവർക്കും അറിയാം.
വീടുമായി ബന്ധപ്പെട്ടത് അടക്കം എല്ലാം രേണുവായിട്ട് ഉണ്ടാക്കിയെടുത്ത പ്രശ്‌നങ്ങളാണ്. രേണു പറയുന്നത് പോലൊരു കാമുകൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് കാലം കഴിയുമ്പോൾ ബ്രേക്കപ്പായി എന്ന കഥയാകും വരിക. ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊരു ആൾ ഉണ്ടെന്ന് തോന്നുന്നില്ല. അതേപോലെ മദ്യപിക്കുന്ന കാര്യവും. അവർ അങ്ങനെ ചെയ്യുന്ന ഒരാളായി എനിക്ക് തോന്നുന്നുമില്ല.












Click it and Unblock the Notifications