Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ പോയി വന്ന ശേഷം രേണു സുധി ആളാകെ മാറി, സഹായിച്ചത് തെറ്റ്, ബിഷപ്പിന്റെ ജീവന് ഭീഷണി'; സംവിധായകൻ

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു അടിക്കടി വിവാദങ്ങളിൽ പെടുന്നത് പതിവാണ്. എന്നാൽ അടുത്തകാലത്തായി രേണുവിനെതിരെ ഉയരുന്ന ആരോപണങ്ങൾ ഗുരുതരമാണ്. അതിൽ പ്രധാനമാണ് ബിഷപ്പ് നോബിൾ ഫ്രാൻസിസ് നടത്തിയത്. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനായി സ്ഥലം വിട്ടുനൽകിയത് അദ്ദേഹമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ന്യൂസ് ചാനലിലെ സ്‌റ്റാർ മാജിക് എന്ന കോമഡി ഷോയിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു കൊല്ലം സുധി. അതിലെ ഏറ്റവും മൂല്യമുള്ള താരവുമായിരുന്നു ആ ഷോയിൽ തുടർന്നുകൊണ്ടിരിക്കുന്ന വേളയിലായിരുന്നല്ലോ അദ്ദേഹം ഒരു വാഹനാപകടത്തിൽ പെട്ട് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം എല്ലാവരിലും വേദനയും ഞെട്ടലും ഒഴിവാക്കിയിരുന്നു. അന്ന് സുധിയുടെ ഭാര്യ രേണു സുധി ഒരു കൈക്കുഞ്ഞുമായി ജീവിതമിനി എന്തെന്ന് എങ്ങനെ എന്ന ചോദ്യത്തിനു മുൻപിൽ നിസ്സഹായമായി പകച്ചു നിൽക്കുന്ന ദയനീയ കാഴ്‌ച ഇന്നും ആരും മറന്നിട്ടുണ്ടാവില്ല.

renusudhialleppeyashraf

അന്ന് ആ സാഹചര്യത്തിൽ ഞങ്ങളുടെ സുധിയുടെ കുടുംബത്തെ അനാഥമാക്കാൻ സമ്മതിക്കില്ല എന്ന പ്രഖ്യാപനവുമായി അവരെ സഹായിക്കാൻ സുധിയെ സ്നേഹിക്കുന്ന ഇഷ്‌ടപ്പെടുന്ന നിരവധി പേർ മുന്നോട്ടുവന്നു. മാധ്യമ രംഗത്തെ മനുഷ്യസ്നേഹിയായ ഫ്ലവേഴ്‌സ് ചാനലിലെ എം ഡി ശ്രീകണ്ഠൻ നായർ അന്നവിടത്തെ ചുമതലകളെല്ലാം ഏറ്റെടുത്ത് ഒരു കുടുംബനാഥനെ പോലെ എല്ലാ ചടങ്ങുകളും ഭംഗിയായി നടത്തുകയാണ് ഉണ്ടായത്.

കൂടാതെ അദ്ദേഹം കുട്ടികളുടെ പഠനകാര്യങ്ങൾ നോക്കാമെന്നും അവർക്കൊരു വീട് നിർമ്മിച്ചു നൽകാനുള്ള ഏർപ്പാട് ചെയ്യാമെന്നും ഉറപ്പു കൊടുത്തു. സ്‌റ്റാർ മാജിക്കിലെ പല താരങ്ങളും അവർക്കാകും വിധം അന്ന് ആ കുടുംബത്തെ സഹായിച്ചു. അതിൽ എടുത്തു പറയേണ്ടത് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ കാര്യമാണ്. ലക്ഷ്‌മി നക്ഷത്രയുടെ സഹായവും സമീപനവും അന്നവർക്ക് വലിയൊരു ആശ്വാസമാണ് പകർന്നത്. പിന്നെങ്ങോട്ട് സഹായങ്ങളുടെ ഒരു പെരുമഴക്കാലമായിരുന്നു.

സുധിയെ സ്നേഹിക്കുന്നവരും ഇഷ്‌ടപ്പെടുന്നവരും സന്നദ്ധ സംഘടനകളും സുധിയുടെ സഹപ്രവർത്തകരായ മിമിക്രിക്കാർ വടക്കം സഹായങ്ങളുമായി എത്തിക്കൊണ്ടേയിരുന്നു. അങ്ങനെ അവരുടെ വിഷമഘട്ടങ്ങളെല്ലാം തരണം ചെയ്‌തു കഴിഞ്ഞപ്പോൾ ഫ്ലവേഴ്‌സ് ചാനലിൽ ഒരു ജോലി കൊടുക്കാമെന്ന് ശ്രീകണ്ഠൻ നായർ വാഗ്‌ദാനം ചെയ്‌തു. അവരുടെ ജീവിതം സുരക്ഷിതമാക്കി സ്വന്തം കാലിൽ നിൽക്കാനുള്ള വഴിയൊരുക്കലായിരുന്നു.

എന്നാൽ അത് അവർ സോഷ്യൽ മീഡിയയിൽ സജീവമായി റീൽസിലും മറ്റും പ്രത്യക്ഷപ്പെട്ടു. കൂടാതെ അഭിനയ രംഗത്തേക്കും കടന്നു. ആ സമയത്ത് സൈബർ ഇടങ്ങളിൽ അവരെ പലരും കോമാളി കഥാപാത്രമായി അവതരിപ്പിച്ചു. അത്തരത്തിൽ ഒരുപാട് ആക്ഷേപങ്ങൾക്കും അധിക്ഷേപങ്ങൾക്കും അവർ പാത്രമായി. അതിലൊന്നും അവർ പതറിയില്ല, പരിഭവിച്ചുമില്ല. അതിനെയൊക്കെ അവർ സധൈര്യം നേരിട്ടു. അത്തരത്തിൽ ഒരു നെഗറ്റീവ് ഇമേജ് നിലനിന്നിരുന്ന സമയത്താണ് രേണുവിന്റെ ബിഗ് ബോസിലേക്കുള്ള കടന്നുവരവ്.

അവിടെയാകട്ടെ അധിക്ഷേപങ്ങൾ പലതും നേരിട്ട് മുഖതാവിൽ കേൾക്കേണ്ടി വന്നു. ഡാകിനിയെ പോലെ ഉണ്ടെന്നും മുഖം പിടിച്ച് ഭിത്തിയിൽ ഉരയ്ക്കണമെന്നും കൂടാതെ ഏറ്റവും നികൃഷ്ടമായ ഒരു പേരും അവർക്ക് ചാർത്തി കൊടുത്തു. സെപ്റ്റിക് ടാക്ക് എന്ന് സഹമത്സരാർത്ഥി പറഞ്ഞു, "രേണുവിന്റെ മുഖം കാണുമ്പോൾ തൂ" എന്ന് ആട്ടാൻ തോന്നുമെന്ന്. ഇതെല്ലാം കേട്ടും സഹിച്ചും അവരോട് മറുപടി ഒന്നും പറയാതെ അവിടെ ഇരുന്ന് സ്വയം കരഞ്ഞു പറഞ്ഞത് നാം കേട്ടതല്ലേ? ഞാൻ ഒരു സ്ത്രീയല്ലേ, ഒരു അമ്മയല്ലേ, ഒരു വിധവയല്ലേ? എന്നൊക്കെ ഇത് കണ്ട പ്രേക്ഷകരുടെ മനസ്സിൽ അവരോട് സ്നേഹവും സഹതാപവും അനുകമ്പയും ഒക്കെ തോന്നി തുടങ്ങി.

അവർക്ക് വേണ്ടി ബിഗ് ബോസിന് പുറത്ത് പലരും ശബ്‌ദിച്ചു, പ്രാർത്ഥിച്ചു, അവർക്ക് വേണ്ടി ഞാൻ എന്റെ ചാനലിൽ ഒരു എപ്പിസോഡും ചെയ്‌തു. 167 ആമത്തെ എപ്പിസോഡ് ആ എപ്പിസോഡിന്റെ തമ്പ് നയിൽ ഓമനപ്പേര് സെപ്റ്റിക് ടാങ്ക് എന്നായിരുന്നു. ആ എപ്പിസോഡ് കണ്ട 95% ആൾക്കാരും രേണുവിനോട് അനുഭാവപൂർവ്വമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. 34 ദിവസത്തെ ബിഗ് ബോസ് ജീവിതം അവരെ അടിമുടി മാറ്റിമറിച്ചു. അങ്ങനെ 34 ദിവസത്തെ ബിഗ് ബോസ് ജീവിതം അവർക്ക് ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ലഭിക്കാൻ ഇടയാക്കി.

ബിഗ് ബോസിൽ നിന്ന് ഇറങ്ങുമ്പോൾ അവർക്ക് വലിയൊരു തുക പ്രതിഫലമായി കിട്ടുകയും പുറത്തിറങ്ങി അവർക്ക് സെലിബ്രിറ്റി പട്ടം ചാർത്തപ്പെടുകയും ചെയ്‌തു. പിന്നീട് അവരുടെ രൂപത്തിലും ഭാവത്തിലും അപ്പാടെ മാറ്റം വരുത്തി, അടിമുടി മാറ്റം. വലിയൊരു മേക്കോവർന്ന് അവർ വിധേയരായി. സ്‌കിൻ കളറിലും ഹെയർ സ്‌റ്റൈലിലും ദന്ത സൗന്ദര്യവും ഡ്രസ്സിങ്ങിലെ സ്റ്റൈലും ഒക്കെ നല്ല പണം ചെലവഴിച്ചുള്ള ചേഞ്ച് ഓവർകൾ ആയിരുന്നു. പിന്നീട് അങ്ങോട്ട് രേണുവിനെ തിരക്കുകളുടെ നാളുകൾ ആയിരുന്നു.

ഉദ്ഘാടനങ്ങളും വിദേശ യാത്രകളും ഒക്കെയായി സന്തോഷത്തിന്റെ ദിനങ്ങൾ. അവരുടെ ഈ മാറ്റത്തിലും ഉയർച്ചയിലും അവരുടെ അഭ്യുദയകാംക്ഷികളായ എല്ലാവരും സന്തോഷിക്കുകയും ചെയ്തു. ഒരു അപരയായ സ്ത്രീ പൊരുതി നേടിയ വിജയമാണെന്ന് പറഞ്ഞ് പലരും അവരെ പ്രശംസിച്ചു. ഇനി നമുക്ക് ഒരു ഫ്ലാഷ്ബാക്കിലേക്ക് കടക്കാം. സുധിയുടെ മരണശേഷം സുധിയുടെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായ ഒരു വീട് എന്ന ആഗ്രഹം സഫലമാക്കുവാനായി ശ്രീകണ്ഠൻ നായർ മുൻകൈയെടുത്തു. ആദരണീയനായ വിശപ്പ് നോബിൾ ഫിലിപ്പ് തന്റെ കുടുംബ സ്വത്തിൽ നിന്നും തൃക്കൊടിത്താണത്തുള്ള കണ്ണായ ഏഴ് സെന്റ് സ്ഥലം നൽകുകയും അതിൽ കെഎച്ച് ഡി ഇസി എന്ന സന്നദ്ധ സംഘടനയുടെ സാരഥിയായ ഫിറോസ് വീട് വെച്ച് നൽകുകയും ചെയ്‌തു.

ഇന്നത്തെ കാലത്ത് ഏഴ് സെന്റ് സ്ഥലവും ഒരു വീടും വേണമെങ്കിൽ എത്ര ലക്ഷങ്ങൾ ചിലവാകേണ്ടി വരുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. സുധി എന്ന കലാകാരനോടുള്ള ഇഷ്ടവും സ്നേഹവും മാത്രമല്ല, ആ കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ട് മനസ്സലിഞ്ഞ വിശപ്പിന്റെയും ഫിറോസിന്റെയും മഹത്തായ സംഭാവന ആയിരുന്നല്ലോ. സുധിയുടെ കുഞ്ഞുങ്ങൾക്കായി നൽകിയ ആ വസ്തുവും അതിൽ പണികഴിപ്പിച്ച ആ വീടും. എന്നാൽ ഈ കരുണ കാണിച്ച ആ വലിയ മനസ്സിന്റെ ഉടമകൾ ഇന്ന് അവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച് രംഗത്ത് വരുന്ന കാഴ്‌ചയാണ് നാം കാണുന്നത്.

ഗുണ്ടകളെ പേടിച്ച് ജീവനിൽ ഭയന്നു കഴിയുന്നത് ഒരു സാധാരണ വ്യക്തിയല്ല. ഏഴ് സെന്റ് സ്ഥലം ദാനം ചെയ്‌ത ആദരണീയനായ ബഹുമാന്യനായ ഒരു ബിഷപ്പാണ്. അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്: "എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം വേണു സുധിക്കായിരിക്കും." ഒരു പിതാവാണ്, ഗുരുതരമായ ഈ ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹം പറയുന്നു: "വീട് വെച്ച് നൽകിയത് മുതൽ ആരംഭിച്ചതാണ് രേണു സുധിയുടെ ഈ കുറ്റപ്പെടുത്തലുകൾ." ആദ്യമൊക്കെ ആരുമതത്ര കാര്യമാക്കിയില്ല, എന്നാൽ ആ കുറ്റപ്പെടുത്തലുകൾക്ക് സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചാരമാണ് ഉണ്ടായത്.

അത് ആ വീട് വെച്ച് നൽകിയ സംഘടനയുടെ ക്രെഡിബിലിറ്റിയെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും വിധമായിരുന്നു. അതിനെതിരെ ആ സംഘടനയുടെ മേധാവി ഫിറോസ് രംഗത്ത് വന്നിരുന്നുവല്ലോ. പിന്നീട് അങ്ങോട്ട് കുറെ നാളുകൾ രേണു സുധിയും ഫിറോസും ചില യൂട്യൂബേഴ്‌സും തമ്മിൽ ഇതിനെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങേറി. അതിനൽപം ശമനമുണ്ടായപ്പോൾ, അതാ വരുന്നു ബിഷന് നേരെ. ബിഷപ്പ് പറയുന്നു: "ആ സമയത്ത് യാതൊരു പരിചയവുമില്ലാത്ത ഒരു വാഹനം എന്റെ വാതിലിൽ നിന്ന് നേരെ വന്നു നിർത്തിയിട്ട് ആചാരബാഹുക്കളായ രണ്ട് മനുഷ്യർ ഇറങ്ങി എന്റെ ഫോട്ടോ എടുത്തതിനുശേഷം നിന്നെ പിന്നെ കണ്ടോളാം" എന്ന് പറഞ്ഞ് കാർ വിട്ടുപോയി. എന്ന് ഞാൻ ചെയ്‌ത ഒരു നന്മ അവരുടെ തലമുറകളെ സഹായിച്ചു എന്നത് മാത്രമാണ്.

അതിനുവേണ്ടി അവരുടെ സുഹൃത്തുക്കളും അവർക്ക് വേണ്ടി പിആർ വർക്ക് ചെയ്യുന്നവരും എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. എന്നെ കൊലപ്പെടുത്തുവാൻ രണ്ടുമൂന്ന് തവണ ഇവിടെ ആളുകൾ വന്നു. ഞാൻ പോലീസിനും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ട്. നമ്മളൊക്കെ സ്നേഹിച്ചിരുന്ന രേണു സുധിയെ കുറിച്ച് ഒരു ആദരണീയനായ വ്യക്തി ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ വിശ്വസിക്കാൻ ആകാതെ ഞെട്ടിത്തരിച്ചു പോവുകയാണ്. രേണു സുധിയിൽ പെട്ടെന്നുണ്ടായ ഉയർച്ചയോടൊപ്പം വന്ന മാനസിക പരിവർത്തനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+