Get Updates
Get notified of breaking news, exclusive insights, and must-see stories!

"എംടിയെ വിറ്റ് കാശാക്കുന്നു, കോഴിക്കോടുള്ള സംവിധായകനും എഴുത്തുകാരനും ചെയ്‌ത്‌ കൂട്ടിയത് എഴുതിയാൽ സഹിക്കുമോ?"

മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് എംടി വാസുദേവൻ നായർ. ഒട്ടേറെ നേട്ടങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ഒരു വർഷം മുൻപാണ് നമ്മെയെല്ലാം വിട്ടു പിരിഞ്ഞത്. അടുത്തിടെ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ചുള്ള പുസ്‌തകവുമായി ബന്ധപ്പെട്ട വിഷയത്തിൽ എംടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഒരു മനുഷ്യൻ ആവുമ്പോൾ തെറ്റുകളും കുറ്റങ്ങളും ഉണ്ടാവും. അത് തിരുത്തുന്നവനാണ് യഥാർത്ഥ മനുഷ്യൻ എന്ന് ഞാൻ പറയും. എംടി ചെയ്‌തതും ചെയ്യാത്തതും ഒക്കെയായ കുറേ കുറ്റങ്ങളും കുറവുകളും ഒക്കെ ഇപ്പോൾ എംടിക്ക് ചാർത്തി കൊടുക്കുന്ന കാലമാണ്. ആണത്തം ഉള്ളവർ ആണെങ്കിൽ, ചങ്കൂറ്റം ഉള്ളവർ ആണെങ്കിൽ, തെറ്റിനെ തെറ്റെന്ന് പറയുന്നവർ ആണെങ്കിൽ എംടി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്‌ത തെറ്റിനെ വിരൽ ചൂണ്ടി പറയണമായിരുന്നു.

mt vasudevan nair

അതാണ് വ്യക്തിത്വം എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന പലരുടെയും കുഴപ്പങ്ങൾ പറയാറുണ്ട്. അതുപോലെ ഒരാൾ ജീവിച്ചിരിക്കുമ്പോൾ പറയണം. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടല്ല എംടിയെ കിളയ്ക്കേണ്ടത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ റാൻമൂളിയായി ജീവിച്ചിട്ട്, അദ്ദേഹം മരിച്ച ശേഷം വീട്ടുകാരെ നാറ്റിക്കാനായി ഇറങ്ങി തിരിക്കുന്നത് വ്യക്തിത്വം ഇല്ലായ്‌മ ആണെന്ന് ഞാൻ പറയും.

അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത്, മാതൃഭൂമിയിൽ ജോലിയുള്ള കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ പണി എടുക്കുകയും അദ്ദേഹം മരിച്ച ശേഷം വീട്ടുകാർ ഇത് വായിക്കുമ്പോൾ മോശമാണ് എന്ന ബോധമില്ലാത്തവരെ ഈ പണി ചെയ്യൂ. ഡിസി ബുക്‌സിന്റെ പബ്ലിക്കേഷൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു എവി ശ്രീകുമാർ. എത്ര പേർക്ക് അറിയാൻ കഴിയും എവി ശ്രീകുമാറിനെ എന്ന് എനിക്ക് അറിയില്ല.

ഇപി ജയരാജന്റെ ആത്മകഥ പബ്ലിഷ് ചെയ്യാൻ അനുമതി നൽകാതെ, ആ പുസ്‌തകത്തിലേത് എന്ന് പറഞ്ഞു കൊണ്ട് ചില കമ്മ്യൂണിസ്‌റ്റ് വിരുദ്ധ പേജുകൾ പുറത്തുവിട്ട ആളാണ് ശ്രീകുമാർ. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ രാഷ്ട്രീയ ബോംബായി ഇത് മാറിയിരുന്നു. ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം തലവൻ ആത്മകഥാ ഭാഗങ്ങൾ ചോർത്തി എന്ന് പറഞ്ഞുകൊണ്ട് ഇപി ഡിജിപിക്ക് പരാതി നൽകിയിരുന്നു. അത് പിന്നെ എന്തായി എന്ന് എനിക്കറിയില്ല.

എന്തായാലും ഡിസി ബുക്‌സ് എവി ശ്രീകുമാറിനെ പുറത്താക്കി. എടാ രവി ഡിസി നീ എന്നെ പുറത്താക്കിയാൽ നിന്റെ കൂടെ നിന്ന് എല്ലാ കളിയും കളിച്ച ഞാനും തുടങ്ങുമെന്ന് പറഞ്ഞ് ഒരു പബ്ലിക്കേഷൻസ്. ബുക്ക് വേം എന്നായിരുന്നു അതിന്റെ പേര്. ശ്രീകുമാറിന്റെ പുസ്‌തകശാല ലോട്ടറി അടിച്ചത് പോലെയാണ് ഇപ്പോൾ. എംടിയുടെ ആദ്യഭാര്യ പ്രമീള നായരെ പറ്റി എംറ്റി സ്‌പെയ്‌സ് എന്ന പേരിലൊരു ബുക്ക്, രണ്ട് പെണ്ണുങ്ങൾ എഴുതിയ പരദൂഷണ പുസ്‌തകം പബ്ലിഷ് ചെയ്‌തിരിക്കുകയാണ്.

ശ്രീകുമാർ സ്ട്രൈറ്റ് അല്ലെന്ന് തോന്നുന്നു, ഇപി ജയരാജന്റെ കഴിഞ്ഞപ്പോൾ ഇപ്പോഴിതാ എംടിയെ തള്ളയ്ക്ക് വിളിക്കുന്ന ഐറ്റം ആവട്ടെ എന്ന് കരുതി കാണും. ഇപിയുടേത് പോലെ ഒരു കേസ് വരാവുന്ന സംഭവമാണ് ഇതും. ചൂടപ്പം പോലെ, അപ്പൊ തന്നെ വിറ്റു തീരുകയാണ്. എന്നോട് ഒരു പ്രസാധകൻ പറഞ്ഞത് ഇത്തരം പടക്കങ്ങൾ ചൂടപ്പം പോലെ വിൽക്കണം, കൊറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഇതൊക്കെ നനഞ്ഞ പടക്കമാവും. ഇതൊരു ഗോസിപ്പ് പുസ്‌തകമല്ലേ.

ഇത് എംടിയെ കുറിച്ചുള്ള പുസ്‌തകം അല്ല പ്രമീള നായരെ കുറിച്ചുള്ളതാണ് എന്നാണ് അത് എഴുതിയവരിൽ ഒരാൾ പറയുന്നത്. എങ്കിൽ അദ്ദേഹത്തിന്റെ മകൾ സിത്താരയുടെ, പ്രമീള നായരിൽ ഉണ്ടായ മകൾ റൈറ്റ്സ് വാങ്ങിയിരുന്നോ. കോഴിക്കോട് അദ്ദേഹത്തിന്റെ മകൾ അശ്വതി ഉണ്ടല്ലോ അവരോട് വാങ്ങിയിരുന്നോ? അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കലാമണ്ഡലം സരസ്വതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരോട് ഒന്നും അനുമതി വാങ്ങിയില്ലലോ.

ഇതാണ് ഇവിടെ നടക്കുന്നത്. ചുളുവിൽ കാശും പേരും അടിക്കാനായി ഉണ്ടാക്കിയ പുസ്‌തകമാണ്‌ ഇത്. എംടിയെ വിറ്റ് കാശാക്കുകയാണ് ലക്ഷ്യം. പണ്ട് കോഴിക്കോടുള്ള ഒരു സംവിധായകനുണ്ടായിരുന്നു. അവിടം പ്രമേയമാക്കി സംവിധാനം ചെയ്‌തിരുന്ന ആൾക്ക് വേണ്ടി കോഴിക്കോട്ടെ ഒരു ഹോട്ടൽ മുതലാളി രണ്ട് മുറികൾ ഒന്നാക്കുന്ന അപൂർവ വിദ്യ ഉണ്ടാക്കിയതും അയാൾ ഒരുപാട് പെൺകുട്ടികളുടെ ജീവിതം തകർത്തതും പിന്നെ അയാൾക്ക് വേണ്ടി എഴുതിയിരുന്ന ഡ്രിൽ മാഷ് ഇതിനൊക്കെ ഒത്താശ ചെയ്‌തതും വച്ചൊരു പുസ്‌തകം ഞാൻ എഴുതാം.

ഒരു നൂറ് പേജെങ്കിലും അതിൽ ഉണ്ടാവും. ആ സംവിധായകൻ ചെയ്‌തു കൂട്ടിയതൊക്കെ പലരും പറഞ്ഞു കേട്ട് എനിക്ക് അറിവുള്ളതാണ്. ആദർശ ശീലനായ ആ ഡ്രിൽ മാഷ് കൂടിയായ എഴുത്തുകാരൻ ഇതിനൊക്കെ ഒത്താശ ചെയ്‌തു കൊടുത്തു. അപ്പോൾ ഈ എഴുതിയ പെണ്ണുംപിള്ളയ്ക്ക് സഹിക്കുമോ? ഞാൻ പറഞ്ഞു വരുമ്പോൾ തന്നെ ആരാണ് ആ ഡ്രിൽ മാഷെന്ന് ചിലർക്കെങ്കിലും മനസിലായി കാണും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+