Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് സ്ത്രീ സംവിധായകർ, ചിലർ കള്ളപ്പണം വെളുപ്പിക്കുന്നു'; പണ്ഡിറ്റ്

നടനായും സംവിധായകനായും ഒക്കെ തിളങ്ങി നിന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ പലപ്പോഴും മലയാള സിനിമയിലെ മൂല്യച്യുതികളെ കുറിച്ചും മോശം പ്രവണതകളെ കുറിച്ചുമൊക്കെ യാതൊരു മടിയുമില്ലാതെ സംസാരിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രവണതയെ കുറിച്ച് പറയുകയാണ് അദ്ദേഹം. മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'
ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ:

സ്ത്രീകൾക്ക് വേണ്ടി മാത്രം ഒരു സംഘടന സിനിമയിൽ ഉണ്ടെങ്കിലും അവർക്ക് മാത്രമായി ഒരു സാമ്രാജ്യം ഇവിടെയില്ല. ഒരു സംഘടന ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല. ചില നടിമാർ അവരെ ആരും വിളിക്കുന്നില്ലെന്ന് പറയുന്നുണ്ട്, ശരിക്കും എന്താണ് ചെയ്യേണ്ടത്, അവർ അവരുടെ കൈയിൽ നിന്ന് പണം മുടക്കണം. ഒരു 50 ലക്ഷം മുടക്കി, പത്ത് പേർ ചേർന്ന് ഒരു 5 കോടിയുടെ പടം എടുത്താൽ അത് വിജയിപ്പിക്കണം. ആ വിജയിപ്പിക്കുന്നതിനെയാണ് സാമ്രാജ്യം എന്ന് ഞാൻ പറയുന്നത്.

santhosh pandit

അങ്ങനെ വരുമ്പോൾ പുതുതായി വരുന്ന ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു സിനിമയിൽ എങ്കിലും അഭിനയിച്ചു പോവാമല്ലോ. ഇപ്പോഴും ഇവിടെ ചില സ്ത്രീ സംവിധായകർ ഉണ്ട്. എന്നാൽ അവരുടെ സിനിമകളിൽ ആണുങ്ങളേക്കാൾ കൂടുതൽ സ്ത്രീവിരുദ്ധതയാണ്. അവിടെയാണ് പ്രശ്‌നം, സ്ത്രീകൾ എങ്കിലും സ്ത്രീകളെ മാന്യമായി കാണിക്കണ്ടേ. എല്ലാ കാര്യങ്ങളും ഒരു നടി തീരുമാനിക്കണം എങ്കിൽ ആ നടിയുടെ പേരിൽ ബിസിനസ് പോവണം.

ഒരു നായികയെ വച്ച് ഒരു 100 കോടി നേടി എന്ന് കരുതുക, എന്നാൽ മറ്റൊരാൾ പറയുകയാണ് ആ സംവിധായകൻ ഏത് നടിയെ വച്ച് ചെയ്‌താലും 100 കോടി നേടുമെന്ന്, അപ്പോൾ പിന്നെ ആ പെൺകുട്ടിയുടെ വില ഇല്ലാതായില്ലേ. അവനവന്റെ സാമ്രാജ്യം സ്ത്രീകൾ ഉണ്ടാക്കണം. അതിന് സ്ത്രീകൾ എല്ലാ മേഖലയിലും കൈ വയ്ക്കണം. ആ ഒരു ധൈര്യം അവർക്കില്ല.

എനിക്ക് സ്വന്തമായി രണ്ട് മൂന്ന് തിയേറ്റർ ഉണ്ടെന്ന് കരുതുക, സിനിമ ഒരുപാട് വരുന്നു, പക്ഷേ കാണാൻ ആകെ നാല് പേരേയുള്ളൂ. ഞാൻ ഇവിടെ മൊത്തം കുത്തി ഉണ്ടാക്കുന്നു. 400 പേർ ഉള്ള തിയേറ്റർ ഹൗസ് ഫുൾ ആണെന്ന് പറയുന്നു. അങ്ങനെ ഒരു ദിവസം നാലോ അഞ്ചോ ലക്ഷം രൂപ വരെ ഇല്ലാത്ത കളക്ഷനാണ് അവിടെ വരുന്നത്. എനിക്ക് എന്താണ് ഗുണം? തിയേറ്ററിൽ ഓടിയ പടമാണ് എന്ന് പറഞ്ഞുകൊണ്ട് സാറ്റലൈറ്റ്, ഒടിടിക്കാരെ പറ്റിക്കാം.

ഇത്രയും കള്ളപ്പണം വെളുപ്പിച്ചു. ഈ പൈസ എങ്ങനെയാണ് വന്നതെന്ന് ആരും ചോദിക്കുന്നില്ല. അതിനൊരു എളുപ്പവഴിയാണ് സിനിമ. അല്ലാതെ നിങ്ങൾ എവിടെ പോയി ചെയ്യും. അഞ്ച് കോടി രൂപയ്ക്ക് ഒന്നും ഭക്ഷണം കഴിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ആര് ഇനി കേരളം ഭരിക്കുമെന്ന് നമുക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല. വളരെ ഡീറ്റെയിൽ ആയി പഠിച്ചു പറയേണ്ട സംഗതിയാണ്. ഇവിടെ ഇപ്പോൾ യുഡിഎഫിന് കുറച്ചുകൂടി സാധ്യത ഉണ്ടെന്ന് തോന്നുന്നു.

മഞ്ജു വാര്യരുടെ മൂക്ക് ഇതുപോലാണോ,പല്ല് ഇതുപോലാണോ; മഞ്ജുവിൻ്റേയും ദിലീപിൻ്റേയും പേരിൽ പോര്
മഞ്ജു വാര്യരുടെ മൂക്ക് ഇതുപോലാണോ,പല്ല് ഇതുപോലാണോ; മഞ്ജുവിൻ്റേയും ദിലീപിൻ്റേയും പേരിൽ പോര്

എൽഡിഎഫ് കട്ടയ്ക്ക് നിൽക്കും. എന്നെപോലെ ഒരാൾ, എല്ലാവർക്കും എന്ന പോലെ എനിക്കും ഒരു രാഷ്ട്രീയമുണ്ട്. പക്ഷേ കഴിവതും അത് പുറത്തുപറയാതിരിക്കുന്നത് ആവും നല്ലത്. കാരണം മറ്റ് ആളുകൾക്ക് അതൊരു ബുദ്ധിമുട്ട് ആവും. നമ്മൾ ഒന്നിന്റെ ഭാഗം ആവുമ്പോൾ പ്രശ്‌നം വരും, എന്റെ 20 ലക്ഷം ഫോളോവേഴ്‌സ് എന്റെ രാഷ്ട്രീയം കണ്ട് വന്നവർ അല്ലല്ലോ. ഞാൻ എന്നോടുള്ള താൽപര്യം കൊണ്ട് വന്നവരെ അതിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല, അല്ലെങ്കിൽ ധാർമ്മികമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+