Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിദ്ധാർത്ഥിന്റെ കഴുത്ത് ഞെരിച്ചു, റോഡിലിട്ട് ചവിട്ടി, സെലിബ്രിറ്റി ആയത് കൊണ്ടാണോ?'; ചോദ്യവുമായി ജിഷിൻ

നടുറോഡിൽ മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച് ജിഷിൻ മോഹൻ രംഗത്ത്. സിദ്ധാർത്ഥ് ഓടിച്ച വാഹനം ഇടിച്ച് ലോട്ടറി വിൽപ്പനക്കാരനായ വഴിയാത്രക്കാരനാണ് പരിക്കേറ്റത്. വാഹനം ഇടിച്ചു ഒരാൾക്ക് പരിക്കേറ്റതിനെ കുറച്ചുകാണുന്നില്ലെന്നും എന്നാല്‍ നാട്ടുകാരുടെ പ്രവൃത്തി കണ്ട് തനിക്ക് ലജ്ജ തോന്നുന്നുവെന്നുമാണ് ജിഷിന്‍ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

നടനെ പോലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുകയായിരുന്നുവെന്നും അവനൊരു സെലിബ്രിറ്റിയും കലാകാരനും ആയതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ജിഷിന്‍ ആരോപിക്കുന്നു. ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച ആളല്ല സിദ്ധാര്‍ത്ഥ് എന്ന് പറഞ്ഞ ജിഷിന് മിക്കവാറും എല്ലാവരും ക്രിസ്‌മസ് ന്യൂഇയര്‍ സമയത്തൊക്കെ മദ്യപിച്ച് വാഹനമോടിക്കുന്നവരാണെന്നും ന്യായീകരിച്ചു.

siddharthprabhujishin

'സിദ്ധാര്‍ത്ഥ് മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ആ വാഹനം ഒരാളെ തട്ടി. അതിനെ ലഘൂകരിക്കുന്നില്ല. അതില്‍ ഭീകരമായി തോന്നിയത് നാട്ടുകാരുടെ പ്രവൃത്തിയാണ്. ഒരാളെ വണ്ടി തട്ടിയാല്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കാം. പക്ഷെ അവര്‍ അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ പ്രബുദ്ധമായ കേരളം?' ജിഷിൻ ചോദിച്ചു.

'മധുവിനെ തല്ലിക്കൊന്നു എന്ന് പറഞ്ഞ് പരിതപിച്ചവരൊക്കെ എവിടെ? ഇപ്പോള്‍ പരിതാപമൊന്നും ഇല്ലേ ആര്‍ക്കും? അവനൊരു കലാകാരനാണ്, സെലിബ്രിറ്റിയാണ്. അവരെ അപ്പോ മാക്‌സിമം ചവിട്ടിത്താഴ്ത്തണം. അതാണല്ലോ വേണ്ടത്. അവന്‍ ചെയ്‌തതുകൊണ്ടല്ലേ അങ്ങനെ അവനോട് ചെയ്‌തതെന്ന് ചിലര്‍ ചോദിക്കുമായിരിക്കും. നാട്ടുകാര്‍ ഇത് ചെയ്യാന്‍ വേണ്ടിയാണോ? ഇവിടെ പോലീസും കോടതിയുമൊന്നുമില്ലേ?' ജിഷിൻ ആവർത്തിക്കുന്നു.

'ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനം ഓടിച്ച ആളൊന്നുമല്ല സിദ്ധാര്‍ത്ഥ്. ക്രിസ്‌മസ് ന്യൂഇയര്‍ സമയത്തൊക്കെ മിക്കവാറും എല്ലാവരും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്. അത് നല്ലതാണെന്ന് പറയുകയോ അനുകൂലിക്കുകയോ അല്ല. പക്ഷെ അതില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ ചവിട്ടിക്കൂട്ടി നടുറോഡിലിട്ട് വലിച്ചിഴച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചിട്ടില്ല. പ്രബുദ്ധ കേരളമാണ് പോലും. നാണമില്ലേ കേരളത്തിലെ ജനങ്ങളേ... ലജ്ജ തോന്നുന്നു കേരളത്തോട്' എന്നും ജിഷിൻ കൂട്ടിച്ചേർത്തു.

അതേസമയം, നടനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമായ അന്ന ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. 2021-ലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന ഡിജെ പാര്‍ട്ടിയില്‍ സിദ്ധാര്‍ത്ഥ് പ്രഭുവും ഉണ്ടായിരുന്നു എന്നാണ് അന്ന ജോണ്‍സൺ ആരോപിക്കുന്നത്.

ക്രിസ്‌മസ്‌ തലേന്ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സിദ്ധാർത്ഥിന്റെ വാഹനം ഒരാളെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ചെന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നലെ നാട്ടുകാരും സിദ്ധാർഥും തമ്മിൽ വാക്കേറ്റവുമുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+