'അഭിമാനമുള്ള ഒരു സ്ത്രീയും അങ്ങോട്ട് പോയി മുട്ടില്ല, ചില സ്ത്രീകൾ പുരുഷനെ തകർക്കാനായി നടക്കുന്നു'; പ്രിയങ്ക
കേരളത്തെ ഞെട്ടിച്ച ദീപക് എന്ന യുവാവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് നടി പ്രിയങ്ക അനൂപ്. വിവാദ വീഡിയോയിൽ അത് പങ്കുവച്ച യുവതിയെയും പ്രിയങ്ക വിമർശിച്ചു. പുരുഷന്മാരെ തകർക്കാനായി മാത്രം ഒരു ഇരുപത് ശതമാനം സ്ത്രീകൾ നടക്കുകയാണെന്നും അഭിമാനമുള്ള ഒരു സ്ത്രീയും അങ്ങോട്ട് പോയി പുരുഷന്മാരെ മുട്ടില്ലെന്നും അവർ ജിഞ്ചർ മീഡിയ എന്റർടെയ്‌ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പ്രിയങ്ക അനൂപിന്റെ വാക്കുകൾ
പണ്ടുകാലങ്ങളിൽ നമുക്ക് ഇങ്ങനെ വീഡിയോ പോസ്‌റ്റ് ചെയ്യാനോ, വീഡിയോ എടുക്കാനോ ഉള്ള സംവിധാനങ്ങൾ ഒന്നുമില്ല. ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്, ഒരാൾ നമ്മളെ നോക്കുമ്പോൾ അയാളുടെ കണ്ണിൽ എന്താണ് എന്ന് നമുക്ക് മനസ്സിലാകും. ഇഷ്‌ടമുണ്ടെങ്കിൽ നമുക്ക് നോക്കാം, ഇഷ്‌ടമില്ലെങ്കിൽ നമുക്ക് റിയാക്റ്റ് ചെയ്യാം. എന്താടാ എന്ന് ചോദിക്കാനുള്ള അവകാശം നമ്മൾക്കുണ്ട്. അതൊന്നും ചെയ്യാതെ അന്നത്തെ കാലത്ത് ഞങ്ങൾ വളരെ കഷ്‌ടപ്പെട്ട് തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോയത്.

അത് പുരുഷനിലും ഉണ്ട്, സ്ത്രീയിലും ഉണ്ട്. പുരുഷൻ ഒന്ന് മുട്ടി, അവർക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ മാറി നിൽക്കടോ എന്ന് പറയാൻ നമുക്കറിയാം. ഇപ്പോഴത്തെ കാലത്ത്, ഇന്ന് കണ്ട അനുഭവം എന്താണ്? സ്ത്രീ അങ്ങോട്ട് മുട്ടുക, കാലം മാറി. സ്ത്രീക്ക് എന്താണ് പറ്റുന്നത്? എന്നിട്ട് സ്ത്രീകൾ, സ്ത്രീകളെ പൊക്കിപ്പിടിച്ച് സംസാരിക്കുക. ഞാൻ വിട്ടുകൊടുക്കില്ല ഈ കാര്യം, കാരണം ഒരെണ്ണം മുമ്പുണ്ടായി. അതിനുശേഷം ഞാൻ ആ വീഡിയോ ശ്രദ്ധിച്ചു കണ്ടു. ഒന്നാമത്, നമ്മൾ സെൽഫി എടുക്കുമ്പോൾ ഒരു പുരുഷനും സ്ത്രീയും എടുത്ത് സെൽഫി എടുക്കുമ്പോൾ എപ്പോഴും നമ്മളോട് ചേർന്നാണ് സെൽഫി കിട്ടുക. അതേസമയം, അതേ ഫോട്ടോ നമ്മൾ ഇങ്ങനെ എടുക്കുമ്പോൾ അവർ ചേർന്നല്ല നിൽക്കുന്നത്. ഒരു സ്ത്രീ സെൽഫി ഷൂട്ട് ചെയ്യുകയാണ് ഇങ്ങനെ പിടിച്ച വീഡിയോ.
സാധാരണ അഭിമാനമുള്ള ഒരു സ്ത്രീയാണെങ്കിൽ പോലും അവളൊന്ന് ഒതുങ്ങും. ഒരു സ്ത്രീ ശരീരത്തിൽ ടച്ച് ചെയ്യുമ്പോൾ അറിയാതെ ബസിൽ ആണെങ്കിൽ പോലും അവളൊന്ന് ഒതുങ്ങും. ഇല്ലേ, ഞാനാണെങ്കിൽ ഒതുങ്ങി നിൽക്കും. ഇത് അതല്ല, കൂടുതൽ മുട്ടുകയാണ്. ആദ്യം നമ്മൾ പ്രതികരിക്കുകയാണ് വേണ്ടത്. വീഡിയോ എടുത്ത് ആൾക്കാരെ പ്രചരിപ്പിക്കുകയല്ല. അതുകൊണ്ട് കാര്യമൊന്നുമില്ല. അതൊക്കെ വേറെ ചിന്താഗതിയാണ്. പറയണം, ഒന്ന് നീങ്ങി നിൽക്കട്ടെ ചേട്ടാ. സന്തോഷപൂർവ്വം പറയാം, ബാക്കിയുള്ളവരൊക്കെ കേൾക്കുന്നുണ്ട്. അത്രയും പേരെ കേൾക്കുകയുള്ളൂ.
ആ പുരുഷൻ അറിഞ്ഞിട്ട് പോലുമില്ല, നമ്മൾ ആ വീഡിയോയിൽ വ്യക്തമായിട്ട് കാണാം. അദ്ദേഹം ആ പ്രവർത്തി അയാൾ അറിയാതെ നിൽക്കുകയാണ്. ഇത് അങ്ങോട്ട് ചെന്ന് മുട്ടലാണ് കാണുന്നത്. എന്നിട്ട് വീഡിയോ എടുത്തിട്ട് രസിക്കുക, എന്താണ്? അതും പോരാഞ്ഞിട്ട് ആ പാവപ്പെട്ട മനുഷ്യനെ വീഡിയോയിൽ മുഴുവൻ കൊടുത്ത്, ഇത് മുഴുവൻ അറിഞ്ഞ് അവരുടെ കുടുംബത്തിൽ ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടായി. അയാൾ ആത്മഹത്യ ചെയ്‌തു എന്ന് പറയുമ്പോൾ, സ്ത്രീയുടെ ഒരു പോക്ക് എങ്ങോട്ടാണ്? ഞാനും സ്ത്രീയാണ്. 20 ശതമാനം സ്ത്രീകൾ ഇതിനായിട്ട് നടക്കുകയാണ്. എങ്ങനെ ഒരു പുരുഷനെ ആക്രമിക്കാം? കുറെ ഫെമിനിസ്‌റ്റുകൾ അതിനുവേണ്ടി നടക്കുകയാണ്. എന്തിനാണ് ഈ പുരുഷനെ ആക്രമിക്കുന്നത്?
ഇങ്ങനെയുള്ള ഈ സ്ത്രീകൾക്കാണ് ആദ്യം കൊടുക്കേണ്ടത്. ഇവർക്ക് വീഡിയോ നേരെ സ്‌റ്റേഷനിൽ കൊണ്ട് കാണിക്കാം. പിന്നെ എന്തിനാ ഈ സ്‌റ്റേഷൻ ഒക്കെ? ഈ പോലീസും സംവിധാനം ഒക്കെ എന്തിനാ? നിങ്ങൾ തന്നെ എല്ലാം കൂടി ചെയ്യട്ടെ. അവിടെ തന്നെ ഒരു കോടതി വെക്കട്ടെ. എന്നിട്ട് അവിടുന്ന് തന്നെ നിയമം പാസാക്കട്ടെ. ഞാൻ ചോദിക്കുന്നത് എന്തിന്? വീഡിയോ എടുക്കുന്നത് ഇതിനകത്ത് തെളിവ് വേണം എന്നത് കൊണ്ടല്ലേ.
ഇത്രയും ആളുകൾക്ക് ഇടയിൽ സമൂഹത്തിൽ ഒന്നാകെ ഒരു പുരുഷനെ അപമാനിച്ചു. അവന്റെ മാനസികാവസ്ഥ എന്താണ്? ആ ഒരു മോനെ പ്രതീക്ഷിച്ചായിരിക്കാം കുടുംബം ജീവിക്കുന്നുണ്ടാവുക. ഒരു അമ്മയും അച്ഛനും ഉണ്ട്. ഈ മോന് എങ്ങനെ അമ്മയുടെ മുഖത്ത് നോക്കാൻ പറ്റും. ജനം മുഴുവൻ കുറ്റം പറയും. ആ പറയുന്ന ആ വ്യക്തിയുടെ മനസ് വിഷമിച്ചു കാണും. അതുകൊണ്ട് അയാൾ ആത്മഹത്യ ചെയ്‌തു. ഇവർക്ക്, ഇവർക്ക് ഈ പറയുന്ന സ്ത്രീ എങ്ങനെ വീഡിയോ എടുക്കാൻ പറ്റി. ഒരു മര്യാദയുള്ള ഒരു മാനമുള്ള സ്ത്രീയാണ് എങ്കിലും ഒരിക്കലും അങ്ങോട്ട് ചെന്ന് മുട്ടില്ല.
പരാതി വരുമ്പോൾ അവിടെ തെളിവ് എടുക്കുന്നത് എന്തിനാ? അതെ, അതിനാണ് നമുക്ക് പോലീസ് സംവിധാനം ഉണ്ട്. സ്‌റ്റേഷനിൽ കൊണ്ടുപോയി കൊടുക്കാം. അല്ലെങ്കിൽ അവരുടെ വീട്ടിൽ പോവുക. അല്ലെങ്കിൽ കുടുംബത്തിൽ ഉള്ളവരെ കാണിച്ചു കൊടുക്കാം. അല്ലാതെ പൊതുവായ സ്ഥലങ്ങളിൽ ഇങ്ങനെ എറിഞ്ഞാൽ ഒന്നും ചെയ്യാത്ത വ്യക്തിയാണ് അനുഭവിക്കേണ്ടി വരുന്നത്. അല്ലേ? അയാൾ അറിഞ്ഞിട്ടുണ്ടാവില്ല. പാവം, ആ വീഡിയോ കണ്ടാൽ നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും. ആ വീഡിയോ ഞാൻ പലവട്ടം കണ്ട ആളാണ്. എല്ലാ അങ്കിളിലും ഞാൻ നോക്കി, അത് ഇല്ലായിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications