'ശ്രീനിക്ക് എല്ലാവരെയും കളിയാക്കാൻ ലൈസൻസ് ഉണ്ടായിരുന്നു, അസാമാന്യമായ ധൈര്യമുള്ളയാൾ'; ജഗദീഷ്
ശ്രീനിവാസൻ ഒരു പോരാളിയായിരുന്നുവെന്ന് നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ ജഗദീഷ്. നിലപാടുകൾ ലോകത്തെ അറിയിക്കാൻ യാതൊരു മടിയുമില്ലാത്ത ആളായിരുന്നു അദ്ദേഹമെന്നും ഒരുപാട് ജീവിതാനുഭവങ്ങൾ ശ്രീനിവാസന് ഉണ്ടായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ജഗദീഷ് പറഞ്ഞു. അദ്ദേഹത്തെ പോലെ തുറന്ന് പറയാൻ കഴിയാത്തതിൽ കുറ്റബോധം ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ജഗദീഷിന്റെ വാക്കുകൾ
ശ്രീനിവാസൻ ഒരു പോരാളി തന്നെയായിരുന്നു. കലാസൃഷ്‌ടികളിലൂടെ തന്റെ നിലപാടുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ അദ്ദേഹം കാണിച്ചിട്ടുള്ള ആർജവം വലുതായിരുന്നു. അതിന് അസാമാന്യമായ ധൈര്യം തന്നെ വേണമായിരുന്നു. എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിഭാഗത്തെ വിഷമിപ്പിക്കുമെന്ന ചിന്ത എപ്പോഴും നമ്മുടെയൊക്കെ മനസിൽ വരുമായിരുന്നു.

പലതും നമ്മൾ ഉള്ളിൽ ഒതുക്കും. നമ്മുടെ അഭിപ്രായങ്ങൾ പോലും അവർ എന്ത് വിചാരിക്കും, ഇവർ എന്ത് വിചാരിക്കും എന്ന് കരുതി അടക്കി വയ്ക്കും. പക്ഷേ ശ്രീനിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ, സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ, ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയുമായിരുന്നു. അതേസമയം ഒരു കലാസൃഷ്‌ടിയുടെ ഭംഗി ഉൾക്കൊണ്ട് തന്നെ അദ്ദേഹം ചെയ്യുമായിരുന്നു.
സന്ദേശം എന്ന് പറയുന്ന ഒരു സിനിമ ഒരിക്കലും വരണ്ട സിനിമയല്ല. ഇന്നും നമ്മൾ അതിലെ കാര്യങ്ങൾ ആവർത്തിച്ചു പറയുകയാണ്. എന്തുകൊണ്ട് പ്രസ്ഥാനങ്ങളിലും പാർട്ടികളിലും ഒക്കെ, അതിപ്പോൾ വലതുപക്ഷം ആയിരുന്നാലും ഇടതുപക്ഷം ആയിരുന്നാലും അവിടെ പൊതുജനങ്ങളെ വഞ്ചിച്ചു കൊണ്ട് നടക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെ സ്‌ക്രീനിൽ മനോഹരമായി ആവിഷ്‌കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഈ പോരാട്ടവീര്യം നമുക്കൊക്കെ പ്രചോദനമാണ്. അങ്ങനെ പറയുമ്പോഴും എനിക്കൊക്കെ കുറ്റബോധമുണ്ട്. അദ്ദേഹത്തിനെ പോലെ നമുക്ക് ഇതൊക്കെ തുറന്ന് പറയാൻ കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് ശരിക്കും കുറ്റബോധമാണ് തോന്നുന്നത്. ശ്രീനിവാസന്റെ ഹാസ്യത്തിന് പല തലങ്ങൾ ഉണ്ടായിരുന്നു. അതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ, എതിർത്താൽ തങ്ങൾ മോശക്കാർ ആവുമോ എന്ന് പോലും ചിലർ ചിന്തിച്ചിരുന്നു.
ശ്രീനിവാസന്റെ ഹാസ്യത്തിന് ശരിക്കും ഉയർന്ന തലമുണ്ട്. വായിച്ചെടുക്കുക എന്ന് പറയുന്നത് ഒരു ശരാശരിക്ക് മുകളിൽ ചിന്താശേഷി ഉള്ള ആൾക്കാർക്ക് മാത്രമേ മനസ്സിലാവൂ. എത്ര വർഷം കഴിയുമ്പോഴും അത് മനസിലാക്കാൻ കഴിയണമെങ്കിൽ പെട്ടെന്ന് ആവില്ല. താൻ തെറ്റുകൾ ചൂണ്ടിക്കാണിക്കണം എന്ന ബോധം ശ്രീനിവാസന് ഉണ്ടായിരുന്നു.
അതിനെ എതിർക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയുമായിരുന്നില്ല. ഭാവന കൂടി ചേർത്താണ് അതിൽ അവതരിപ്പിക്കുന്നത്. മമ്മൂക്കയ്ക്കും മോഹൻലാലിനും ഒക്കെ ശ്രീനി എഴുതിയത് വായിക്കുമ്പോൾ കൃത്യമായി അറിയാമായിരുന്നു. അതിൽ അവരെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും. മമ്മൂക്കയെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും, മോഹൻലാലിനെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടാവും.
അത് അവരെ കൊണ്ട് ചെയ്യിക്കും. ശ്രീനിക്ക് ഒരു ലൈസൻസ് ഉണ്ടായിരുന്നു. ഇന്നസന്റ് ചേട്ടനും അത് കിട്ടിയിരുന്നു. അവർക്ക് മമ്മൂക്കയെയും ലാലിനെയും സുരേഷ് ഗോപിയെയും ഒക്കെ കളിയാക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എനിക്കോ നെടുമുടി വേണു ചേട്ടനോ അതുണ്ടായിരുന്നില്ല. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ആളായിരുന്നു ശ്രീനി. അതാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രകടമാവുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications