Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗതികേട് കൊണ്ടാണ് ശ്രീനിവാസൻ തിരക്കഥാകൃത്തായത്, അദ്ദേഹത്തിന്റെ ജീവിതം സ്‌ഫടികം സിനിമ പോലെ'; ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും ഒക്കെയായിരുന്നു ശ്രീനിവാസൻ. ഒരുകാലത്ത് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസൻ അടുത്തകാലത്തായി അസുഖബാധിതനായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേരാണ് ഓർമ്മകൾ പങ്കിടുന്നത്. ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. അദ്ദേഹം തിരക്കഥാകൃത്ത് ആയ രസകരമായ സംഭവം ഉൾപ്പെടെ ശാന്തിവിള വെളിപ്പെടുത്തി.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ: വിശ്രമ ജീവിതത്തിൽ കഴിയുന്ന മധു സാറിനെയും രോഗാതുരനായ ശ്രീനി ചേട്ടനെയും ഇന്ന് അപഹാസ്യരാക്കരുതെന്ന് ഞാൻ അടുത്തിടെ പറഞ്ഞിരുന്നു. ശ്രീനി ചേട്ടനെ കോട്ടും സ്യൂട്ടും ഒക്കെ ഇടീച്ച് ഒരു ടെലിവിഷൻ ഷോയിൽ കൊണ്ട് നിർത്തിയത് ഞാൻ കണ്ടിരുന്നു. അടുത്തകാലത്താണ്, ജഗദീഷ് ഒക്കെയുള്ള പരിപാടിയാണ്. സജീവമായ കാലത്ത് ഒരിക്കലും ശ്രീനിച്ചേട്ടൻ ഇത്തരം വേഷങ്ങൾ കെട്ടിയിട്ടില്ല.

sreenivasansanthivila

ഞാൻ ഇന്നാണ് അറിയുന്നത് ശ്രീനി ചേട്ടന് 69 വയസേ ഉള്ളൂവെന്ന്. അതിൽ എനിക്ക് ഇപ്പോഴും സംശയമുണ്ട്. മമ്മൂക്കയെ ഒക്കെ മമ്മൂട്ടി എന്ന് തന്നെയാണ് ശ്രീനിച്ചേട്ടൻ വിളിക്കാറുള്ളത്. ഇപ്പോൾ പിന്നെ പ്രായമൊക്കെ തീരുമാനിക്കുന്നത് വീട്ടുകാർ ഒന്നുമല്ലലോ. എല്ലാം തീരുമാനിക്കുന്നത് ചാനൽ ആളുകൾ ആണ്. അദ്ദേഹത്തിന് കിട്ടേണ്ട എല്ലാ ബഹുമതികളും കിട്ടിയിട്ടാണ് ശ്രീനിച്ചേട്ടൻ മടങ്ങുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മോഹൻലാലും മമ്മൂട്ടിയും ദിലീപുമൊക്കെ അവിടെ ഉണ്ടായിരുന്നു.

ശ്രീനിച്ചേട്ടൻ നിരീശ്വരവാദിയാണോ എന്ന് ചോദിച്ചാൽ അദ്ദേഹം മറുപടി ഒന്നും പറയാറില്ല, പകരം ചിരിക്കും. സിനിമയിൽ ഒരു മാമൂലുണ്ട്, എല്ലാ ദിവസവും ഷൂട്ട് തുടങ്ങും മുൻപ് തേങ്ങയിൽ തിരി ഒക്കെ വച്ച് കാത്തിരിക്കുന്ന പതിവ്. അങ്ങനെ ഒന്നും ശ്രീനിച്ചേട്ടൻ ചെയ്‌തതായി കണ്ടിട്ടില്ല. അങ്ങനെ നോക്കിയാൽ അദ്ദേഹം നിരീശ്വരവാദിയാണ് എന്ന് തോന്നും.

അദ്ദേഹത്തിന്റെ നാട്ടുകാരൻ പാട്യം ഗോപാലൻ ഉൾപ്പെടെ ആർക്കും ശ്രീനിച്ചേട്ടനെ വിശ്വാസം ഇല്ലായിരുന്നു. പണ്ട് അവരുടെ നാട്ടിൽ ഒരു കമ്മ്യൂണിസ്‌റ്റ് നാടകം എഴുതാൻ അവസരം വന്നപ്പോൾ ശ്രീനിച്ചേട്ടൻ അത് കൃത്യമായി എഴുതുമോ എന്നായിരുന്നു പാട്യം ഗോപാലന്റെ സംശയം. അന്ന് പിന്നെ ആ നാടകം ശ്രീനിച്ചേട്ടൻ എഴുതുകയും അവതരിപ്പിക്കുകയും ഒക്കെ ചെയ്‌തിരുന്നു. അന്നൊക്കെ പാട്യം ശ്രീനിവാസൻ എന്ന പേരിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

അച്ഛൻ കളരിയൊക്കെ പഠിച്ചിട്ട് അഭ്യാസി ആയിട്ടുള്ള ഒരാളായിരുന്നു. ഒരു അഭിമുഖത്തിൽ പിണറായി സഖാവ് ശ്രീനിച്ചേട്ടനോട് അതിനെ കുറിച്ച് പറയുന്നുണ്ട്. ആണോ അതെങ്ങനെ അറിഞ്ഞു എന്ന് പിണറായി സഖാവിനോട് ശ്രീനിച്ചേട്ടൻ ചോദിക്കുന്നുമുണ്ട്. അതൊക്കെ അറിയാമെന്നായിരുന്നു പിണറായി സഖാവ് മറുപടി നൽകിയത്. സ്വന്തം മകനായ ശ്രീനിച്ചേട്ടന് അച്ഛനെ കുറിച്ച് അറിയില്ല. അങ്ങനെയായിരുന്നു അവരുടെ ബന്ധം. ഒരു നേർരേഖയിലൂടെ പോവാത്ത ബന്ധമായിരുന്നു അവരുടേത്.

അച്ഛൻ ഒരു അൽപ്പം കർക്കശക്കാരനായിരുന്നു. സ്‌ഫടികത്തിലെ ചാക്കോ മാഷെ പോലെയായിരുന്നു. ആടുതോമയെ പോലെ ആയിരുന്നു ശ്രീനിയേട്ടൻ എന്നും പറയാം. ഇതൊക്കെ അറിഞ്ഞിട്ടാണോ ഭദ്രൻ ചേട്ടൻ ആ സിനിമ ഉണ്ടാക്കിയത് എന്ന് എനിക്ക് അറിയില്ല. ശ്രീനിച്ചേട്ടന്റെ അച്ഛൻ ഉണ്ണി മാഷ് ഒരു കറകളഞ്ഞ കമ്മ്യൂണിസ്‌റ്റ് കാരൻ ആയിരുന്നു. ആ നാട്ടിൽ എല്ലാവര്ക്കും ബഹുമാനം ഉള്ള ഒരാളായിരുന്നു അദ്ദേഹം. എന്നും ഇവർ തമ്മിൽ ഉടക്കായിരുന്നു.

സാംബശിവൻ നായകനായപ്പോൾ അദ്ദേഹത്തിനും മമ്മൂക്കയ്ക്കും വേണ്ടി ഡബ്ബ് ചെയ്‌ത ആളാണ് ശ്രീനിച്ചേട്ടൻ. ആദ്യമായി തിരക്കഥ എഴുതുന്നത് 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ 1984ലാണ്. പ്രിയന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് ശ്രീനിച്ചേട്ടൻ ചെന്നത്. എന്നാൽ തിരക്കഥ എഴുതിയിരുന്നില്ല. അഭിനയിക്കണം എങ്കിൽ അതിന് തിരക്കഥ എഴുതണമെന്ന് പ്രിയൻ പറഞ്ഞു. അങ്ങനെ ഗതികേട് കൊണ്ടാണ് ശ്രീനിച്ചേട്ടൻ തിരക്കഥാകൃത്തായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+