"ക്യാരവാനിൽ നിന്ന് ഇറങ്ങി നടക്കാൻ പറഞ്ഞപ്പോൾ ആ നടൻ പറ്റില്ലെന്ന് പറഞ്ഞു, ചിലർ മോശമായി പെരുമാറിയിട്ടുണ്ട്"
മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരിൽ ഒരാളാണ് എൽദോ സെൽവരാജ്. ഏറെ സിനിമകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള എൽദോ ഇരുപത് വർഷത്തോളമായി സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ ഇത്രയും വർഷത്തെ കരിയറിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് എൽദോ. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു എൽദോയുടെ പ്രതികരണം.
എൽദോ സെൽവരാജിന്റെ വാക്കുകൾ
പലപ്പോഴും ഷൂട്ടിന് ഇടയിൽ ഭയങ്കര ഇറിറ്റേറ്റഡ് ആയിട്ടുണ്ട്, പലരും മോശമായി പെരുമാറിയിട്ടുമുണ്ട്. ഒരു നടൻ വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ഒരു ദിവസം ക്രൗഡിന് ഇടയിൽ ഷൂട്ട് നടക്കുമ്പോൾ, ഞാൻ അന്ന് എക്‌സിക്യൂട്ടീവ് ആയിരുന്നു. വലിയ ക്രൗഡ് ആയിരുന്നു അവിടെ. വണ്ടികൾ ഒന്നും അങ്ങോട്ട് പോവില്ല. ഒരു ഹാളിന്റെ ബാക്ക് സൈഡിൽ ആയിരുന്നു ക്യാരവാൻ കിടന്നിരുന്നത്. ആയിരമോ രണ്ടായിരമോ ആളുകൾ അവിടെ ഉണ്ടാവും. അവരെ കടന്നുവേണം അങ്ങോട്ട് പോവാൻ. അവരെ വച്ച് ഷൂട്ട് ചെയ്യുകയാണ് ഉദ്ദേശം.

അങ്ങനെ ആ നടനോട് പറഞ്ഞു, ചേട്ടാ ക്യാരവാൻ ഇവിടെയാണ്, അതുകൊണ്ട് ചേട്ടൻ ഇവിടെ നിന്ന് അങ്ങോട്ട് ഒന്ന് നടക്കേണ്ടി വരുമെന്ന്. അപ്പോൾ പുള്ളി പറഞ്ഞ് ഞാൻ നടക്കില്ല, വേണേൽ നിങ്ങൾ തന്നെ നടന്നങ്ങ് പോയാൽ മതിയെന്ന്. ഞാൻ ചിരിച്ചുകൊണ്ട് ആ ശരി ചേട്ടാ എന്ന് പറഞ്ഞു. ഇത്രയും ബഹളവും കാര്യങ്ങളും നടക്കുകയാണ് അവിടെ. തലയ്ക്ക് പ്രാന്ത് പിടിച്ചും നിൽക്കുകയാണ്. നിർമ്മാതാവ് അപ്പുറത്ത് ബജറ്റ് കൂടി, ഇത്രയും ആൾക്കാരെ എന്തിനാണ് വിളിച്ചത് എന്നും ചോദിച്ചു നിൽക്കുകയാണ്.
ആ ഷൂട്ടിന് അത്രയും ആളുകൾ വേണമായിരുന്നു. അവസാനം ഡ്രൈവറോട് പറഞ്ഞു വണ്ടി അങ്ങോട്ട് മാറ്റിയിടാൻ. വിശന്നപ്പോൾ പിന്നെ പുള്ളി തന്നെ ക്യാരവാനിലേക്ക് നടന്നുപോയി. അതിന്റെ പേരിൽ ഒരു ക്ലാഷ് ഉണ്ടായി അത്ര തന്നെ. പരസ്യമായി വഴക്ക് പറയുന്ന സംഭവങ്ങൾ കൊറവാണ്. നിർമ്മാതാവ് പറയാറുണ്ടാവും. അത് പുള്ളിയുടെ ടെൻഷൻ കാരണം. എല്ലാരുടെയും മുൻപിൽ വച്ച് ആയിരിക്കും ചിലപ്പോൾ.
ചില സമയത്ത് സംവിധായകർ ആർട്ടിസ്‌റ്റിനോട് പറയാൻ പറ്റാതെ നമ്മളോട് വഴക്ക് പറയാറുണ്ട്. ചെയ്യാത്ത തെറ്റിന് അനുഭവിക്കേണ്ട സംഭവം ഉണ്ടായിരുന്നു. ആ പടം ഞാൻ വിട്ടു. അത് ഇതുവരെ റിലീസ് ആയിട്ടില്ല. ആ സിനിമ ഹൈദരാബാദിൽ നിന്നൊരു പ്രൊഡ്യൂസർ ആയിരുന്നു വന്നത്. ഭയങ്കര സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. 22 ദിവസം ഞാൻ അത് ഷൂട്ട് ചെയ്‌തു കൊടുത്തു. അവസാന നിമിഷം സംവിധായകൻ ചൂടായി. അപ്പോൾ നമ്മൾ തമ്മിലുള്ള സൗഹൃദം എന്തിനാണ് ഇല്ലാതാക്കുന്നത്, അതുകൊണ്ട് ഞാൻ ഈ പടം വിടുകയാണ് എന്ന് ഞാൻ പറഞ്ഞു.
ആ സിനിമ ഇന്നുവരെ റിലീസായിട്ടില്ല. വേറെ അനുഭവം പറയാം. ഞാൻ ഒരു സിനിമയുടെ ലൊക്കേഷന് വേണ്ടി ദുബായിൽ പോയി. അതുപോലെ മൈസൂര്, ബംഗ്ലൂർ ഒക്കെ പോയി. പ്രമുഖരായ നടന്മാരുടെ ഡേറ്റ് ഒക്കെ വാങ്ങി. അങ്ങനെ സ്ക്രിപ്റ്റ് വായിച്ചു. സംവിധായകൻ അത് ഭയങ്കര രസമായിട്ട് നറേറ്റ് ചെയ്‌തു. ഒരു റൈറ്റർ വന്നു. ഞാൻ ആദ്യമായാണ് പല പല കളറിൽ ഉള്ള പേപ്പറിൽ ഒക്കെ എഴുതുന്നത് കാണുന്നത്. പുള്ളി എഴുതി എഴുതി വന്ന് സ്ക്രിപ്റ്റ് ഞാൻ വായിച്ചു.
എനിക്ക് അത് ഇഷ്‍ടമായില്ല. നിർമ്മാതാവ് എന്നെ വിളിച്ചു ചോദിച്ചു. ഞാൻ പറഞ്ഞു സ്ക്രിപ്റ്റ് പോരാ എന്ന്. പക്ഷേ, ചേട്ടൻ കഥ പറഞ്ഞത് ഓക്കേയാണ്. അതോടെ ഡയറക്‌ടർ എന്നോടുള്ള സമീപനം മാറ്റി. ഈ റൈറ്ററുടെ ഭാവി നീ കളയരുത് എന്നാണ് പറഞ്ഞത്. ഞാൻ ആ ബജറ്റ് ഇട്ടപ്പോൾ 16.5 കോടി രൂപയായി. സ്ക്രിപ്റ്റ് കിട്ടിയാലേ പൂർണ ബജറ്റ് ഇടാൻ കഴിയൂ എന്ന് പറഞ്ഞിരുന്നു. ഞാൻ മൂന്ന് ലക്ഷം അഡ്വാൻസ് വാങ്ങിയിരുന്നു, 9 മാസം വർക്ക് ചെയ്‌തിരുന്നു. എന്നിട്ടും ഞാൻ അതിൽ നിന്ന് പിന്മാറി. ആ പടം തിയേറ്ററിൽ പൊട്ടി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications