Get Updates
Get notified of breaking news, exclusive insights, and must-see stories!

'വൺമാൻ ഷോ എനിക്ക് വരുത്തിയത് സാമ്പത്തിക നഷ്‌ടം, നായകന് മുകളിൽ മറ്റൊരു താരം കേറിപ്പോയി'; ഗിരീഷ് വൈക്കം

മലയാളത്തിൽ കോമഡി സിനിമകൾ സംവിധാനം ചെയ്‌ത്‌ വലിയ ഹിറ്റുകൾ നേടിയ വ്യക്തിയായിരുന്നു ഷാഫി. ഒരുകാലത്ത് ഷാഫിയുടെ ചിത്രങ്ങൾ വളരെയധികം സ്വീകാര്യത നേടിയിരുന്നു. അത്തരത്തിൽ ഒരു ചിത്രമായിരുന്നു ജയറാം-ലാൽ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ വൺമാൻ ഷോ. ഷാഫിയുടെ ആദ്യചിത്രമായ ഇത് നിർമ്മിച്ചത് ഗിരീഷ് വൈക്കമായിരുന്നു. ആ ചിത്രം സാമ്പത്തികമായി നഷ്‌ടം വരുത്തിയെന്ന് പറയുകയാണ് അദ്ദേഹം ഇപ്പോൾ.

ഗിരീഷ് വൈക്കത്തിന്റെ വാക്കുകൾ

ചില സ്ക്രിപ്റ്റുകൾ കാണുമ്പോൾ വിജയിക്കില്ലെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. അങ്ങനെ ചില പടങ്ങൾ ഞാൻ വിട്ടിട്ടുമുണ്ട്. പിന്നെ അവർ വേറെ നിർമ്മാതാക്കളെ വച്ച് പടമെടുത്ത് അത് പൊട്ടിയത് കണ്ടിട്ടുമുണ്ട്. ചെയ്‌തിട്ട് വലിയ കാര്യമില്ലെന്ന് നമുക്ക് മനസിലാവുന്നത് കൊണ്ടാണ് ഒഴിവാക്കുന്നത്. കാരണം നമുക്ക് അതിന് ചെറിയ പൈസയെ കിട്ടൂ, പിന്നെ എന്തിനാണ്. പക്ഷേ നമുക്ക് ഇത് വേറെയൊരോടും പറയാൻ കഴിയുകയുമില്ല.

onemanshowmovie

നമ്മുടെ അടുത്ത് ഒരു സംവിധായകൻ ആയിരിക്കും കഥയും കൊണ്ട് വരുന്നുണ്ടാവുക. മറ്റൊരാളോട് പറഞ്ഞ് അയാളുടെ അവസരം നശിപ്പിക്കാൻ പറ്റില്ലാലോ. അപ്പോൾ പിന്നെ നമ്മൾ ഒഴിവാക്കി വിടുമെന്ന് മാത്രം. നിർമ്മാതാക്കൾ ഒക്കെ വന്നാൽ മാത്രം നമ്മൾ അവരോട് പറയും. പക്ഷേ അങ്ങനെ പറഞ്ഞിട്ടും വലിയ കാര്യമില്ലെന്ന് എനിക്ക് മനസിലായി. എന്റെ പരിചയത്തിൽ ബാർ നടത്തുന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾ പടം പിടിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ റിസ്‌ക് ഉണ്ടെന്ന് പറഞ്ഞിരുന്നു.

പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോൾ അയാളുടെ പടത്തിന്റെ പൂജയ്ക്ക് എന്നെ ക്ഷണിച്ചിരിക്കുന്നു. അയാൾ വിചാരിച്ചത് ഞാൻ പുള്ളി രക്ഷപ്പെടുന്നതിന് സമ്മതിക്കാതെ ഇരുന്നതാണെന്നാണ്. ആ പടം പൊട്ടി. വലിയ സ്‌റ്റാർസ് ഉണ്ടോ ഇല്ലയോ അല്ലെങ്കിൽ അതിന്റെ പേരോ ഒന്നും എനിക്ക് പറയാൻ പറ്റില്ല. അത് മോശമാണ്.
നമുക്ക് ഇഷ്‌ടമല്ലെങ്കിൽ നമ്മൾ ചെയ്യില്ലെന്ന് മാത്രം. അന്ന് ഏത് പടം ഓടും ഇല്ല എന്നൊക്കെ നമുക്ക് പറയാൻ കഴിയുമായിരുന്നു.

ഇപ്പോൾ അത് നടക്കില്ല. ആദ്യത്തെ കണ്മണി ആയാലും മേലേപറമ്പിൽ ആൺവീട് ആയാലും നമുക്ക് അറിയാമായിരുന്നു ഓടുമെന്ന്. ഒറ്റ ഇരുത്തത്തിൽ വായിച്ചാൽ ആ തിരക്കഥ നന്നാവുമെന്ന് അർത്ഥം. അല്ലെങ്കിൽ മടക്കിവച്ച് മടക്കിവച്ച് വായിച്ചു തീർക്കുകയാണെങ്കിൽ അത് പൊട്ടുമെന്ന് ഉറപ്പാണ്. ഞാൻ വായിച്ചാൽ രഘുവേട്ടനോടൊക്കെ അഭിപ്രായം പറയാറുണ്ട്.

2001ലാണ് വൺമാൻ ഷോ ചെയ്യുന്നത്. രണ്ടാമത്തേത് തെങ്കാശിപ്പട്ടണം കഴിഞ്ഞുള്ള പ്രോജക്റ്റ് ആയിരുന്നു. തെങ്കാശിപ്പട്ടണം ഭയങ്കരമായി വിജയിച്ചല്ലോ, അങ്ങനെ റാഫി മെക്കാർട്ടിൻ തന്നെ എഴുതിയതാണ്. ഷാഫിയുടെ ആദ്യ പടമായിരുന്നു. ഷാഫി ആദ്യമായി അസിസ്‌റ്റന്റ് ഡയറക്‌ടർ ആയി വരുന്നത് ഞാൻ വർക്ക് ചെയ്‌ത ആദ്യത്തെ കണ്മണി എന്ന ചിത്രത്തിൽ ആയിരുന്നു.

അങ്ങനെയാണ് റാഫി ഷാഫിക്ക് വേണ്ടി ഒരു പടം എഴുതുന്നുണ്ടെന്ന് എന്നോട് പറഞ്ഞത്. ഞാൻ പറഞ്ഞു പ്രൊഡ്യൂസ് ചെയ്യാമെന്ന്. അവിടെ വച്ച് തന്നെ ജയറാമിനോട് പറഞ്ഞു. ഈ പടം അല്ലായിരുന്നു ചെയ്യാൻ പോയത്. അത് കഴിഞ്ഞ് അവർ ചെയ്യാനിരുന്ന പടമായിരുന്നു. ലാൽ പ്രൊഡ്യൂസ് ചെയ്‌ത ചതിക്കാത്ത ചന്തു എന്ന സിനിമയുടെ കഥ ആയിരുന്നു. അതായിരുന്നു ആദ്യത്തെ കഥ. വൺമാൻ ഷോ അല്ലായിരുന്നു ചെയ്യാനിരുന്നത്.

എല്ലാം ആയിരുന്നു, ഓക്കേ ആയതാണ്. എനിക്കും കൂടുതൽ ഇഷ്‌ടം ആ കഥയായിരുന്നു. മനസ് കൊണ്ട് പുതിയ കഥയോട് താൽപര്യം ഉണ്ടായിരുന്നില്ല. ഒരു നെഗറ്റീവ് ആദ്യമേ വന്നിരുന്നു. വൺമാൻ ഷോ എനിക്ക് നഷ്‍ടമായിരുന്നു. ഒരുപാട് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ, പിന്നീട് എനിക്ക് വർക്ക് ചെയ്യാൻ പറ്റാതാക്കിയ പടമായിരുന്നു അത്.

അതിന് അന്നത്തെ കാലത്ത് ഒരുകോടി 84 ലക്ഷം രൂപ ചിലവായി. ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ആ ചിത്രത്തിന്. എന്ത് ഒരു കാര്യമാണെങ്കിലും അത് സത്യസന്ധമായി ചെയ്യണം. അത് ആര് ചെയ്യുന്നത് ആയാലും. നായകന് മുകളിൽ മറ്റൊരു താരം കേറിപ്പോയാൽ ആ പടത്തിന് വിജയം ഉണ്ടാവില്ല. ക്ലൈമാക്‌സ് ഒക്കെ രണ്ടാമത് എഡിറ്റ് ചെയ്‌തതാണ്‌ ഇപ്പോൾ എല്ലാവരും കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+