Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ബാലഭാസ്‌കറിന്റെ മരണത്തിന് മുൻപ് ആ വരികൾ പാടി, ഒരു മാസത്തിന് ശേഷം അത് അറംപറ്റുകയും ചെയ്‌തു'; സാബു സർഗം

മലയാള സിനിമയിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭകളിൽ ഒരാളാണ് സാബു സർഗം. നിരവധി സിനിമകളിൽ സഹ സംവിധായകനായും മറ്റും അദ്ദേഹം ജോലി ചെയ്‌തിരുന്നു. ഇപ്പോഴിതാ സിനിമ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർത്തെടുത്തത്. മരണപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കറിനെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

'മാഡം നിങ്ങളെ കണ്ടാൽ പ്രായം തോന്നുന്നുണ്ട്, കുട്ടിക്കുപ്പായം ഇട്ട് കോമാളി ആവരുത്'; മഞ്ജു വാര്യരോട് ആരാധകൻ
'മാഡം നിങ്ങളെ കണ്ടാൽ പ്രായം തോന്നുന്നുണ്ട്, കുട്ടിക്കുപ്പായം ഇട്ട് കോമാളി ആവരുത്'; മഞ്ജു വാര്യരോട് ആരാധകൻ

സാബു സർഗത്തിന്റെ വാക്കുകൾ

കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരു സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചിരുന്നു. അത് പക്ഷേ പൂർത്തിയായില്ല. പാകിസ്ഥാനിൽ നിന്ന് ഒരാൾ വരുന്നതൊക്കെ ആയിരുന്നു പ്രമേയം. മധു സാറാണ് അഭിനയിക്കുന്നത്. അതിനായി മധു സാറിനെ കടുത്ത വെയിലിൽ ഒരു ഗ്രൗണ്ടിൽ കൊണ്ട് പോയി കാറിൽ ഇറക്കി. ക്യാമറയും ക്രൂവും ഒക്കെ ഗ്യാലറിയിൽ നിന്ന് നോക്കുകയാണ്. കൊറേ നേരം കഴിഞ്ഞിട്ടും ആക്ഷൻ പറയുന്നില്ല. കൈതപ്രം അവിടെ അതിന്റെ മുന്നിലിരുന്ന് ഉറങ്ങുകയാണ്.

balabhaskar

മധു സാറിനെ പോലെയൊരു ലെജൻഡ് ആണ് അവിടെ നിൽക്കുന്നതെന്ന് ഓർക്കണം. കൊറേ നേരം കഴിഞ്ഞപ്പോൾ മധു സാർ ആംഗ്യം കാണിച്ച് കാർ അടുത്തേക്ക് വിളിച്ചു. അതിൽ കയറി നേരെയങ്ങ് പോയി. അന്നത്തെ ഷൂട്ട് മുടങ്ങി. അതുപോലെ കലാഭവൻ മണി ചേട്ടൻ ഒരിക്കൽ പാലക്കാട് ഷൂട്ട് ഉള്ളപ്പോൾ ചില തമാശകൾ പറഞ്ഞിരുന്നു. പാലക്കാട് ഒക്കെ ഭയങ്കര ചൂടാണ് എന്നറിയാമല്ലോ. ആ ചൂട് കാലാവസ്ഥയിൽ അവിടുത്തെ പുല്ല് പോലും വെളുത്ത് പോവും.

അപ്പോഴാണ് മണി ചേട്ടൻ എന്നെ വിളിച്ചിട്ട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറയുന്നത്. ഈ പശുക്കൾ ഒന്നും വെള്ള പുല്ല് തിന്നില്ല. അവർക്ക് പച്ച പുല്ല് ആണല്ലോ ശീലം. അപ്പോൾ ഈ പശുവിന്റെ ഉടമസ്ഥന്മാർ എന്ത് ചെയ്യുമെന്ന് വച്ചാൽ നല്ല പച്ച കൂളിങ് ഗ്ലാസ് വാങ്ങും. എന്നിട്ട് പശുവിന്റെ കണ്ണിൽ വച്ച് കൊടുക്കും. അപ്പോൾ പിന്നെ കാണുന്ന പുല്ല് എല്ലാം പച്ചയായിട്ട് തോന്നും പശുക്കൾ അതങ്ങ് തിന്നും. മണിച്ചേട്ടനോടൊപ്പം ഒക്കെ ആണെങ്കിൽ ഒരുപാട് തമാശകൾ കേൾക്കാം.

ജഗതി ചേട്ടനും അങ്ങനെയാണ്. ഒരിക്കൽ ഷൂട്ടിനിടയിൽ പുള്ളി പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. എടേ നീയിങ്ങ് വന്നെ എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. നമ്മുടെ ഭരത് ഗോപിക്ക് ഭരത് അവാർഡ് കിട്ടിയത് കൊണ്ടാണല്ലോ അങ്ങനെ പേര് വന്നത്. അതിന് മുൻപ് ഗോപിയണ്ണന്റെ പേര് കൊടിയേറ്റം ഗോപി എന്നായിരുന്നല്ലോ. ഞാൻ ചിന്തിക്കുകയാണ്, പുള്ളിയെങ്ങാൻ ആദ്യം അഭിനയിച്ചത് ഊച്ചാളി എന്ന് പേരുള്ള പടത്തിൽ ആയിരുന്നെങ്കിൽ ഊച്ചാളി ഗോപി എന്ന് വിളിക്കില്ലായിരുന്നോ.

പിന്നെ വേറൊരു സംഭവം ഉണ്ടായിരുന്നു, ഇത് ഞാൻ പറഞ്ഞുകേട്ടിട്ടുള്ള കാര്യമാണ്. നമ്മുടെ തിരുവനന്തപുരത്ത് കണ്ണാശുപത്രിയിൽ ഏറ്റവും മിടുക്കനായ ഒരു ഡോക്‌ടർ ഉണ്ടായിരുന്നു. അവിടെ അദ്ദേഹം റിട്ടയർ ചെയ്യുമ്പോൾ എല്ലാവരും കൂടി സമ്മാനമായി വെള്ളിയിൽ തീർത്ത കണ്ണിന്റെ ശിൽപ്പം കൊടുത്തു. ജഗതി ചേട്ടനാണ് അത് കൊടുക്കാൻ എത്തിയത്. അപ്പോഴാണ് പുള്ളി പറഞ്ഞത്. ഇദ്ദേഹം ഒരു കണ്ണിന്റെ ഡോക്‌ടർ ആയത് ഭാഗ്യം, വല്ല ഗൈനക്കോളജിയും ആയിരുന്നെങ്കിൽ നിങ്ങൾ എന്ത് കൊടുത്തേനെയെന്ന്.

നമ്മുടെ ബാലഭാസ്‌കർ മ്യൂസിക് ലോകത്താണെങ്കിലും ചെറിയ ചെറിയ തമാശകൾ ഡയറിയിൽ എഴുതി വയ്ക്കും. പുള്ളിക്ക് അങ്ങനെയൊരു രീതിയുണ്ട്. ഇത് നമ്മൾ മറിച്ചു നോക്കി കഴിഞ്ഞാൽ ഓരോ ഹ്യൂമർ സംഭവങ്ങളും പുള്ളി എഴുതി വച്ചിട്ടുണ്ടാകും. ബാലു ഞെട്ടിപ്പോയ ഒരു സംഭവം ഉണ്ടായിരുന്നു. ബാലു ഒരിക്കൽ, എനിക്ക് തോന്നുന്നത് മരിക്കുന്നതിന് ഒരു മാസം മുൻപ് ആയിരുന്നു അത്.

ഒരു ചാനലിന്റെ നടക്കൽ നിൽക്കുകയായിരുന്നു. എന്തോ ഒരു ആവശ്യത്തിന് വന്നതാണ്. ഞാൻ പുള്ളിയെ കണ്ടപ്പോൾ പുറത്തോട്ട് ഇറങ്ങി ഓടി വന്നു. ഞാനും ബാലുവും ഒക്കെ ഒരേ വയസാണ്. എങ്കിലും ഞാൻ പുള്ളിയെ അണ്ണാ എന്നും എന്നെ പുള്ളി അണ്ണാ എന്നുമാണ് വിളിച്ചോണ്ടിരുന്നത്. ബാലു ഓടിവന്ന് അണ്ണാ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ബാലുവിനെ കണ്ടതും നിറ തിങ്കലെ തിരി താഴ്‌ത്തുമോ എന്നുള്ള രണ്ട് വരി പാട്ട് ഞാൻ പാടി, ബാലു ഞെട്ടിപ്പോയി.

എന്റെ ഭാര്യ എനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നതില്ലാക്കാന്‍ ചിലര്‍ പരമാവധി നോക്കുന്നുണ്ട്: അഖില്‍ മാരാര്‍
എന്റെ ഭാര്യ എനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നതില്ലാക്കാന്‍ ചിലര്‍ പരമാവധി നോക്കുന്നുണ്ട്: അഖില്‍ മാരാര്‍

സ്‌കൂളിൽ പഠിച്ചു കഴിഞ്ഞയുടനെ, ബാലു ചെയ്‌ത മംഗല്യ പല്ലക്ക് എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പാട്ടായിരുന്നു അത്. ആ പാട്ട് അന്നത്ര ഹിറ്റ് പോലും ആയിരുന്നില്ല. ഞാൻ കൃത്യമായി അത് ഓർത്ത് പാടിയപ്പോൾ ബാലു ഞെട്ടി. പക്ഷേ എനിക്കത് ഫീൽ ചെയ്‌തത്‌, നിറ തിങ്കളെ എന്നുള്ള പോലെ സംഗീത രംഗത്ത് നിറഞ്ഞു നിന്ന ചന്ദ്രനെ പോലെയുള്ള, തിരി താഴ്ത്തുമോ ഞാൻ പാടിയതും, അടുത്ത മാസം ബാലു മരിച്ചു. അത് എനിക്ക് വല്ലാത്ത ഒരു ഓർമ്മയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+