'സ്നേഹമില്ലെങ്കിൽ എല്ലാം വെറും അർത്ഥശൂന്യം'; തൃഷയുടെ വാക്കുകൾ വിജയ്‌യെ കുറിച്ചോ? പിന്നാലെ ചർച്ച
അടുത്തിടെയാണ് ടിവികെ അധ്യക്ഷൻ കൂടിയായ സൂപ്പർതാരം വിജയ്‌യുടെ വിവാഹമോചന വാർത്ത വ്യാപകമായി ചർച്ചയായത്. വിജയ്‌യുടെ ഭാര്യ സംഗീത നടനിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിച്ചപ്പോൾ ആയിരുന്നു തമിഴ് പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. ഇരുവരുടെയും ബന്ധത്തിലെ വിള്ളലിന് കാരണം നടി തൃഷയാണ് എന്നായിരുന്നു പലരുടെയും പ്രധാന ആരോപണം.
പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ വിജയിക്കൊപ്പമുള്ള വിവാഹ സൽക്കാരത്തിലെ ദൃശ്യങ്ങൾക്ക് ശേഷം തൃഷ കൃഷ്‌ണൻ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം ആൺ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സമാധാനം, ആത്മാഭിമാനം, സ്നേഹം എന്നിവയെക്കുറിച്ചുള്ള തൃഷയുടെ പുതിയ പോസ്‌റ്റുകൾ ഈ വിവാദങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുകയാണ്.

വിജയിയുടെ ഭാര്യ സംഗീത സോർണലിംഗം വിശ്വാസവഞ്ചന ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവങ്ങൾ എല്ലാം നടന്നത്. പിന്നാലെയാണ് വിജയി-തൃഷ ബന്ധത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങളും വിമർശനങ്ങളും ഉയർന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം നേരത്തെയും ആരാധകർ പലവട്ടം ചൂണ്ടിക്കാട്ടിയതാണ്.
ഇപ്പോൾ തൃഷ പങ്കുവച്ച വീഡിയോയിൽ സമാധാനത്തെ കുറിച്ചാണ് പറയുന്നത്. 'ഞാനെന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു ഘട്ടത്തിലാണ്, അവിടെ ഞാൻ തർക്കിക്കുന്നില്ല. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ, നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ്. ഞാൻ അത് സമ്മതിക്കുന്നതുകൊണ്ടല്ല, മറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താൻ എനിക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ്. പ്രധാനപ്പെട്ട ഒരു കാര്യം ഞാൻ പഠിച്ചു - ശരിയായിരിക്കുന്നതിനേക്കാൾ മൂല്യം സമാധാനത്തിനാണ്' അതിൽ പറയുന്നു.
മറ്റൊരു സ്ത്രീ പറയുന്ന വീഡിയോയാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. 'വിശദീകരിക്കുന്നതിനേക്കാൾ ലാഭകരം നിശബ്‌ദതയാണ്, എല്ലാവർക്കും നിങ്ങളുടെ ഊർജ്ജത്തിലേക്ക് പ്രവേശനം ആവശ്യമില്ല. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല; അവ നിങ്ങളെ ഊറ്റിയെടുക്കാനുള്ള ക്ഷണങ്ങളാണ്. അതിനാൽ ഞാൻ നിരസിക്കുന്നു, പുഞ്ചിരിക്കുന്നു, എന്റെ സമാധാനം നിലനിർത്തുന്നു' എന്നും ആ വീഡിയോയിൽ പറയുന്നുണ്ട്.
"സ്നേഹം എല്ലാമല്ല, എന്നിട്ടും സ്നേഹമില്ലാതെ എല്ലാം അർത്ഥശൂന്യമാണ്" എന്നൊരു കുറിപ്പും തൃഷ പിന്നീട് പങ്കുവെച്ചിരുന്നു. ഇത് വിജയ്‌യുമായുള്ള ബന്ധത്തെ കുറിച്ചാണോ സൂചിപ്പിക്കുന്നത് എന്നാണ് പല ആരാധകരും ഉയർത്തുന്ന സംശയം. പ്രത്യേകിച്ച് ഇരുവരുടെയും ബന്ധത്തെ കുറിച്ച് പലവിധത്തിലുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ.
അതേസമയം, തമിഴ് സിനിമയിലെ ജനപ്രിയ ഓൺ-സ്ക്രീൻ ജോഡികളാണ് വിജയും തൃഷയും. 'ഘില്ലി' മുതൽ 'തിരുപ്പാച്ചി', 'ആതി', 'കുരുവി' വരെയുള്ള ചിത്രങ്ങളിലൂടെ അവർ നിരവധി ഹിറ്റുകൾ നൽകി പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. എന്നാൽ 15 വർഷത്തിന് ശേഷം ലോകേഷ് കനകരാജിന്റെ 'ലിയോ'യിലൂടെയാണ് അടുത്തിടെ ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്.
ഇതിന് ശേഷം അടുത്തിടെ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്. ഏതാനും മാസങ്ങളായി വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ സജീവമാണ്. എന്നാൽ, ഈ ചർച്ചകളെക്കുറിച്ചോ ഊഹാപോഹങ്ങളെക്കുറിച്ചോ ഇരു താരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications