Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഉണ്ണി മുകുന്ദൻ ഇതുവരെ തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ല, പാലക്കാട് മത്സരിക്കുമെന്ന് കേൾക്കുന്നു"

അടുത്തിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സോഷ്യൽ മീഡിയയിൽ സജീവമായ ചില മുഖങ്ങൾ മത്സരിക്കുമെന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ വന്നത്. അതിൽ പ്രധാനമായിരുന്നു ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്‌ണന്റെയും ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാരുടെയും പേരുകൾ. ഇരുവരുടെയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമല്ലെങ്കിൽ പോലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അതുപോലെ തന്നെ നടൻ ഉണ്ണി മുകുന്ദന്റെ പേരും ഇക്കൂട്ടത്തിൽ ഉയർന്നു കേട്ടിരുന്നു. ഉണ്ണി വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിച്ചേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് വ്‌ളോഗർ ആയ സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്‌ണ. ഇവർ മൂന്ന് പേരും മത്സരിക്കാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് സായി.

unnisaiakhil

സായി കൃഷ്‌ണയുടെ വാക്കുകൾ

സംഘിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. റോബിൻ ചേട്ടാ വിളിപ്പിച്ച നാവ് കൊണ്ട് റോബിൻ ചാണകമേ എന്ന് വിളിപ്പിക്കരുതെന്ന് ആരാധകർ. ഇതൊരു സൈഡിൽ നടക്കുകയാണ്. റോബിൻ ഇന്നലെ ഇതിൽ പ്രതികരിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്‌തിരുന്നു. കൊല്ലത്ത് ഒരു സീറ്റ് കിട്ടുമോ റോബിന് എന്നുള്ളതാണ് നമുക്ക് കണ്ടറിയേണ്ടത്. കാരണം കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി ഡോ. റോബിൻ രാധാകൃഷ്‌ണൻ വരുമെന്നുള്ള തിയറികൾ ഒക്കെ വരുന്നുണ്ട്. അതൊന്നും പക്ഷേ ഔദ്യോഗികമല്ല.

പിന്നാലെ കുറച്ചായിട്ട് ഉണ്ണി മുകുന്ദന്റെ പേര്, അതിപ്പോൾ കുറച്ചായി കേൾക്കുന്നു. ഉണ്ണി മുകുന്ദൻ സംഘിയാണ്, ഉണ്ണി മുകുന്ദൻ പാലക്കാട് മത്സരിക്കും എന്നൊക്കെ പറഞ്ഞുള്ള സംഗതികൾ ഒക്കെ കുറച്ചായി ഇങ്ങനെ കേൾക്കുന്നു. എന്റെ അറിവിൽ എവിടെയും ഉണ്ണി മുകുന്ദൻ എന്ന വ്യക്തി അയാളുടെ പൊളിറ്റിക്കൽ വ്യൂ തുറന്ന് പറഞ്ഞിട്ടില്ല. അയാളുടെ രാജ്യസ്നേഹം, അയാളുടെ മോദിയോടുള്ള സ്നേഹം ഒക്കെയാണ് അയാൾ പറഞ്ഞിട്ടുള്ളത്. ഒരു സംഘിയാണെന്നോ ബിജെപി പ്രവർത്തകൻ ആണെന്നോ പറഞ്ഞിട്ടില്ല.

എന്റെ അറിവിൽ എവിടെയും ഞാൻ അത് കണ്ടിട്ടും കേട്ടിട്ടുമില്ല. പൊളിറ്റിക്കൽ ചായ്‌വ് എവിടെയും അദ്ദേഹം പറഞ്ഞതായി അറിയില്ലെങ്കിലും അടുത്തകാലത്തായി അദ്ദേഹത്തെ കൊണ്ട് പോയി കെട്ടുന്നത് സംഘ പരിവാറിന്റെ തൊഴുത്തിലാണ്. അടുത്തത് അഖിൽ മാരാർ, അയാൾക്ക് കൃത്യമായി കോൺഗ്രസ് അനുകൂല നയങ്ങൾ സപ്പോർട്ട് ചെയ്യുന്ന രീതിയുണ്ട്, അഖിൽ തന്നെ തന്റെ കോൺഗ്രസ് ചായ്‌വ് തുറന്ന് പറയുകയും ചെയ്‌തതാണ്.

അതുകൊണ്ട് ഈ ഇലക്ഷനിൽ ഒരു ടിക്കറ്റ് കിട്ടുമോ എന്നുള്ളതും നമ്മൾ കാത്തിരുന്ന് കാണേണ്ടി വരും. പക്ഷേ, അതിന് ചാൻസ് വളരെ കുറവാണ്. പല സ്ഥലങ്ങളിലും അഖിൽ തന്നെ പറഞ്ഞതായിട്ട് ഞാൻ അറിഞ്ഞു. അങ്ങനെ സ്ഥാനാർത്ഥിയായി വരാനുള്ള സാധ്യതകൾ കുറവാണ്, കിട്ടിയാൽ ഓക്കേ ഇല്ലെങ്കിൽ പോട്ടെ എന്നുള്ള മൈൻഡ് ആണെന്ന് തോന്നുന്നു.

ഈ വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് പലപ്പോഴും അവരുടെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പറയുന്നതിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാവും. കാരണം അത് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് സോഷ്യൽ മീഡിയയിൽ നിന്ന് നേരിടേണ്ടി വരുന്ന ചില എതിർപ്പുകൾ ഒക്കെയാണ് കാരണം. അവർക്ക് അംഗീകരിക്കാനോ അനുഭവിക്കാനോ താൽപര്യം ഇല്ലാത്തത് കൊണ്ടായിരിക്കും കൂടുതൽ പേരും ഒഴിവാക്കുന്നത്.

ഇവിടെ പെട്ടന്നാണ് ഡോ. റോബിൻ രാധാകൃഷ്‌ണൻ ബിജെപി കാർഡിൽ എന്നുള്ള ചർച്ചകൾ മുറുകുന്നത്. അതിന്റെ കാരണം റോബിൻ രാജീവ് ചന്ദ്രശേഖറുമായുള്ള ഫോട്ടോ പോസ്‌റ്റ് ചെയ്‌തു. പിന്നെ കൊല്ലത്ത് മത്സരിക്കുന്നുവെന്ന വാർത്തകൾ വരുന്നു. ഇതോടെ കൂട്ടമായി അയാളെ എല്ലാവരും അൺഫോളോ ചെയ്യാനും കൂട്ടമായി കമന്റ് രേഖപ്പെടുത്താനും തുടങ്ങി. ഇത്രനാളും ഞങ്ങൾ അങ്ങനെയല്ല കണ്ടത് എന്നൊക്കെയാണ് കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+