"ഉണ്ണി മുകുന്ദൻ സംഘി ആണെന്ന് പറഞ്ഞിട്ടില്ല, അഖിൽ മാരാർ ബുദ്ധിപൂർവം കളിച്ചു, റോബിന്റേത് പൊട്ടത്തരം"
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സെലിബ്രിറ്റി സ്ഥാനാർത്ഥികളായി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏതാണ്ട് ഉറപ്പായ സ്ഥാനാർത്ഥികളാണ് അഖിൽ മാരാരും റോബിൻ രാധാകൃഷ്‌ണനും ഒക്കെ. നടൻ ഉണ്ണി മുകുന്ദന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും താരം ഇല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സീക്രട്ട് ഏജന്റ് സായി കൃഷ്‌ണ ഈ വിഷയത്തിൽ തുറന്ന് സംസാരിക്കുകയാണ്. മൂവി വേൾഡിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
സീക്രട്ട് ഏജന്റിന്റെ വാക്കുകൾ
ഉണ്ണി മുകുന്ദനുമായി ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഉണ്ണിയെ ചിലർ ചേർന്ന് മാനിപ്പുലേറ്റ് ചെയ്‌തതാണ്. ആ പ്രശ്‌നത്തിന്റെ ഉള്ളിൽ കിടന്ന് കളിച്ചവർ ചിലരുണ്ട്. അന്നുണ്ടായ കാര്യങ്ങളിൽ ഞങ്ങൾ വ്യക്തത വരുത്തിയിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചായിരുന്നു. കൊട്ടേഷൻ കൊടുക്കൽ വരെ ഉണ്ടായിരുന്നു എനിക്ക് എതിരെ. എനിക്ക് ജീവനിൽ ഭയമൊന്നും ഇല്ല. എന്നയാലും മരിക്കും. അന്ന് ശരിക്കും ഉണ്ണി ആണെങ്കിലും ഞാൻ എന്ത് പറഞ്ഞു എന്ന് മുഴുവനായും കേട്ടിരുന്നില്ല.

ചിലർ വീഡിയോയുടെ ഒരു ഭാഗം മാത്രം കേൾപ്പിച്ചു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞാൻ അതിന് ശേഷം കൊടുത്ത മറുപടിയിൽ പോലും ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. അടുത്തിടെ ഞാൻ ഉണ്ണിയെ വിളിച്ചിരുന്നു. അഖിൽ മാരാർ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഒക്കെ ഇലക്ഷനിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോക്ക് വേണ്ടി ആയിരുന്നു. ഞാൻ അന്ന് ഉണ്ണിയോട് ചോദിച്ചു എനിക്ക് അറിയാത്ത രാഷ്ട്രീയ ബന്ധം എന്തെങ്കിലും ഉണ്ടോയെന്ന്.
ഉണ്ണി മുകുന്ദൻ എവിടെയും തന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. ഉണ്ണി മത്സരിക്കുമെന്ന് ഒക്കെ ചില സംസാരം ഒക്കെ വന്നിട്ടുണ്ടായിരുന്നു. ഒരിക്കലും ഉണ്ണി മുകുന്ദൻ എവിടെയും തന്റെ രാഷ്ട്രീയം ബിജെപി ആണെന്നോ, സംഘപരിവാർ ആണെന്നോ ഒന്നും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെയോ ഒരു നേതാവിനെയോ ഒക്കെ ആർക്കും ഇഷ്‌ടപ്പെടാം. അതിലേക്ക് ബിജെപി, സംഘപരിവാർ, ഹിന്ദുത്വ സാധനങ്ങൾ ഒന്നും കൊണ്ട് വരേണ്ടതില്ല.
ജനം ടിവിയിലെ സംവാദത്തിലാണ് ഞാന്‍ ആദ്യമായി അഖില്‍ മാരാരെ കാണുന്നത്. ഞങ്ങള്‍ അന്ന് ചൊറ ആയിരുന്നു. അതിന് ശേഷം അഖില്‍ ഒരു പോസ്‌റ്റിട്ടിരുന്നു. ഞാൻ എസ്‌ഡിപിഐ ചാരൻ ആണെന്നൊക്കെയാണ് അതിൽ പറഞ്ഞിരുന്നത്. വലിയ വാക്കുകളിലായിരുന്നു പോസ്‌റ്റ്. അത് നമ്മളെ വല്ലാതെ വേദനിപ്പിക്കും. അതിന് ശേഷം അഖില്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നു മുതലാണ് പരിചയത്തിലാകുന്നത്. അന്നൊക്കെ ബിഗ് ബോസിനെ കുറിച്ച് പറയുന്നുണ്ട്. എനിക്ക് സായിയോട് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പറഞ്ഞത്.
അഖിലിന്റെ ഉള്ളില്‍ രാഷ്ട്രീയം ഉണ്ടെന്ന് അന്നെനിക്ക് മനസിലായി. ഭാവിയില്‍ രാഷ്ട്രീയം അയാള്‍ എടുത്ത് വച്ച ഐഡിയായിരുന്നു. പക്ഷേ, ഏത് രാഷ്ട്രീയം എന്നത് പ്രകടിപ്പിച്ചിരുന്നില്ല. എനിക്ക് തോന്നിയിട്ടുള്ളത് പല സമയത്തും പല തോണിയിലായിരുന്നു. ഏത് കിട്ടിയാലും ഞാന്‍ എടുക്കും, എനിക്ക് സീറ്റ് കിട്ടിയാല്‍ മതി എന്ന രീതിയാണ്. ഒരു സ്ഥിരത ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയക്കാരനാകുക എന്നത് അയാള്‍ തീരുമാനിച്ച കാര്യമാണ്. അതിലേക്കുള്ളൊരു വഴി മാത്രമായിരുന്നു ബിഗ് ബോസ്.
പക്ഷേ റോബിന്‍ കാണിച്ചത് പൊട്ടത്തരമായിപ്പോയി. സംഘി ആണെന്ന് തുറന്നു പറഞ്ഞു. നേരത്തെ തുറന്നു പറഞ്ഞ് സ്വയം സംഘിയായി മാറി. അഖില്‍ മാരാർ ബുദ്ധിപൂര്‍വ്വം കളിച്ചു. ചാണക കുഴിയില്‍ ചാടിയുമില്ല, എന്നാല്‍ അതിന്റെ വക്കത്ത് വന്ന് നില്‍ക്കുകയും ചെയ്‌തു. നാളെ വേണമെങ്കില്‍ ആ പാര്‍ട്ടിയെ വിട്ട് ഇപ്പുറത്ത് ചാടുകയും ചെയ്യാൻ സാധിക്കും. കോണ്‍ഗ്രസില്‍ നിന്നും പോന്നു, ട്വന്റി 20യില്‍ കയറുകയും ചെയ്‌തു. ഡീസന്റ് ആയി തോൽക്കുക എന്ന ബുദ്ധിയാണ് അഖിൽ മാരാർക്ക് ഉള്ളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്‌ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications