പാട്ടുപാടി പൈസ വാരിയവർ; ഇന്ത്യൻ സിനിമയിൽ 2025ൽ ഏറ്റവും പ്രതിഫലം കൈപ്പറ്റിയ ഗായകർ ആരൊക്കെ? ഒരു സർപ്രൈസും!
ഇന്ത്യൻ സിനിമയെ സംഗീതം ഇല്ലാതെ ഒരിക്കലും നമുക്ക് സങ്കൽപിക്കാൻ കഴിയില്ല. പലപ്പോഴും സിനിമകൾ എട്ടുനിലയിൽ പൊട്ടിയിട്ടും ഗാനങ്ങൾ സെൻസേഷണൽ ഹിറ്റായ അവസരങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. പണ്ടത്തെ സാഹചര്യങ്ങൾ ഒക്കെ മാറി, ഇപ്പോൾ പിന്നണി ഗായകർ ഇപ്പോൾ സൂപ്പർതാരങ്ങളായി മാറുന്നുമുണ്ട്. ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത് ഗായകരുടെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ ആണെന്നതാണ് ശ്രദ്ധേയം.
മറ്റൊരു വർഷം കൂടി കടന്നുപോവുകയാണ്. കേവലം വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ഇനി പുതുവർഷത്തെ വരവേൽക്കാൻ ബാക്കിയുള്ളത്. നിലവിൽ ഇന്ത്യൻ സംഗീതത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരായി എആർ റഹ്മാനും ശ്രേയാ ഘോഷാലും ജ്വലിച്ചു നിൽക്കുകയാണ്. പ്രതിഭയുടെയും പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും പ്രതീകങ്ങളാണിവർ.

ഗായകരിൽ മുന്നിൽ എആർ റഹ്മാൻ
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പുരുഷ ഗായകൻ എആർ റഹ്മാനാണ്. ഒരു ഗാനം പാടുന്നതിന് മൂന്ന് കോടി രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്. ഇത് സാധാരണ പിന്നണി ഗായകർ വാങ്ങുന്നതിന്റെ 12 മുതൽ 15 ഇരട്ടിയോളമാണ്. റഹ്മാന്റെ പ്രധാന മേഖല സംഗീത സംവിധാനമാണ് എന്നതാണ് പ്രത്യേകത.
അതിനാൽ സ്വന്തം ഈണങ്ങൾക്കല്ലാതെ മറ്റുള്ളവർക്കായി അദ്ദേഹം പൊതുവെ പാടാറില്ല. റഹ്മാന്റെ ശബ്‌ദം ആവശ്യമെങ്കിൽ മേലെ പറഞ്ഞത് പോലെ വലിയ തുക മുടക്കേണ്ടി വരും. ഇത് അദ്ദേഹത്തിന്റെ വലിയ ഡിമാൻഡ് വ്യക്തമാക്കുന്നു. ആഗോള പുരസ്‌കാരങ്ങൾ, ഐക്കോണിക് സൗണ്ട് ട്രാക്കുകൾ, പതിറ്റാണ്ടുകളായുള്ള സ്വാധീനം എന്നിവ റഹ്മാന്റെ വില ഉയർത്തുന്ന ഘടകങ്ങളാണ്.
ഗായികമാരിൽ ശ്രേയ
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ പിന്നണി ഗായിക ശ്രേയാ ഘോഷാലാണ്. ഒരു ഗാനത്തിന് ഏകദേശം 25 ലക്ഷം രൂപയാണ് അവർ വാങ്ങുന്നത്, ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ വനിതാ ശബ്‌ദത്തിന്റെ ഉടമയായി അവരെ മാറ്റുന്നു. ആത്മാവുള്ളതും വൈവിധ്യമാർന്നതുമായ ആലാപനത്തിലൂടെ ശ്രേയ നിരവധി ഭാഷകളിൽ അനശ്വര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
പ്രണയഗാനങ്ങൾ മുതൽ ക്ലാസിക്കൽ ഗാനങ്ങൾ വരെ അവരുടെ ശബ്‌ദം ചലച്ചിത്ര സംഗീതത്തിലും തത്സമയ കൺസേർട്ടുകളിലും ഒരുപോലെ ഇന്നും സജീവമാണ്. സ്ഥിരതയും ശബ്‌ദ മനോഹാരിതയും സംഗീതപരമായ ആഴവും അവർക്ക് വലിയ ബഹുമാനവും ഇന്ന് കാണുന്ന ജനപ്രീതിയും നേടിക്കൊടുത്തു എന്നതാണ് വാസ്‌തവം. മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിൽ അവർ അനായാസമായി പാടിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications