Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടെ ജോലി ചെയ്യാൻ ഏറ്റവും സുഖം ലാലേട്ടനൊപ്പം, മുകേഷേട്ടനൊന്നും ഒരു തരത്തിലും സഹകരിക്കാറില്ല'; ശാലു പേയാട്

വ്‌ളോഗറും സിനിമയിലെ ഫോട്ടോഗ്രാഫറുമായ ശാലു പേയാട് അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. തിരുവനന്തപുരത്തെ തന്റെ വീടിനെക്കുറിച്ചുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഇതിന് കാരണം, ഇതിന് മുൻപ് ബി ഉണ്ണികൃഷ്‌ണനെതിരായ പരാമർശങ്ങളുടെ പേരിലും അദ്ദേഹം പരിചിതനാണ്. ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങൾ മാസ്‌റ്റർ ബിൻ ചാനലിനോട് പങ്കുവയ്ക്കുകയാണ് ശാലു പേയാട്.

അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല; പറഞ്ഞു പഴകിയ പീഡനക്കഥക്ക് എന്തു പ്രസക്തി?: മല്ലിക സുകുമാരൻ
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല; പറഞ്ഞു പഴകിയ പീഡനക്കഥക്ക് എന്തു പ്രസക്തി?: മല്ലിക സുകുമാരൻ

ശാലു പേയാടിന്റെ വാക്കുകൾ

ചില ഷോട്ടുകളെ കുറിച്ചൊക്കെ ഞങ്ങളോട് ചോദിക്കാറുണ്ട്. അതിന് ഒരു ഉദാഹരണമുണ്ട്, തങ്കമണി എന്നൊരു പടമുണ്ട്. ആ പടത്തിൽ മാളവിക കിണറിന് അകത്ത് വീണ ഒരു ഷോട്ടുണ്ട്. തിരിച്ചു പൊക്കി കേറ്റുന്ന ഒരു ഷോട്ടുമുണ്ട്. ആ ഷോട്ടുകൾ മാത്രം കണ്ടാൽ മനസിലാവും പടം പാളിയതാണെന്ന്. ചില സംവിധായകർ ആയിരത്തോളം കട്ട് ഷോട്ടുകൾ എടുത്ത് വയ്ക്കും. ഒരു ഉപയോഗവും ഇല്ല, നമുക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ, ഒരു ഒറ്റ ക്യാമറയോ മൊബൈലോ വച്ച് ഷൂട്ട് ചെയ്‌തത്‌ നല്ലതാണെങ്കിൽ അത് ആൾക്കാർ എടുത്ത് പോവും.

Mohanlal

പണ്ടത്തെ കാലം ഒന്നുമല്ലല്ലോ ഇത്. പഴയ നസീറിന്റെ പടത്തിൽ ഏഴ് പേര് വന്നിട്ട് ഒരിടത്ത് ഉണ്ണിയുള്ള നസീർ, ചെവിയിൽ പൂടയുള്ള വേറെ നസീർ അങ്ങനെയൊക്കെ ആയിരുന്നു. പക്ഷേ, ഇന്ന് അതൊക്കെ മാറി. മൊബൈലിൽ നമ്മൾ അതിനേക്കാളും വലിയ കാര്യങ്ങളാണ് കണ്ട് കൊണ്ടിരിക്കുന്നത്. പടത്തിന്റെ ജയപരാജയങ്ങൾ ഒക്കെ മുൻകൂട്ടി അറിയാൻ പറ്റാറുണ്ട്. ചിലതിന്റെ കഥ കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാവും.

ചിലർ പടത്തിന് അഡ്വാൻസ് തന്നിട്ട് ഒരു മണിക്കൂർ ഒന്നര മണിക്കൂർ ഒക്കെ ഇരുത്തി കഥ കേൾപ്പിക്കും. കഥ കുറച്ച നേരം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാവും ഇത് കൈയിൽ നിന്ന് പോവുമെന്ന്. ചില പടങ്ങൾ ഒക്കെ കേൾക്കുമ്പോൾ തന്നെ അറിയാം നടക്കില്ലെന്ന്. മരക്കാറിന്റെ ഷൂട്ടിൽ ഞാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു. അതൊരിക്കലും ജഡ്‌ജ്‌ ചെയ്‌തിരുനില്ല. വളരെ അധികം ആസ്വദിച്ച സിനിമകളിൽ ഒന്ന് ആയിരുന്ന് അത്.

അത് റിലീസ് ആയത് തന്നെ ഒരുപാട് വൈകിയിട്ടാണ്. കൊറോണ സമയത്ത്, ആദ്യ സമയത്ത് ഇറങ്ങിയിരുന്നേൽ കുറച്ചുകൂടി ഓടിയേനെ. ഇത് പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നത് പോലെ കാത്തിരുന്നിട്ടാണ് ഈ സിനിമ വന്നത്. അത്രയും ഹൈപ്പ് കൊടുത്തിട്ട് വന്നതാണ് ആ പടത്തിന് പ്രശ്‌നമായത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഇങ്ങനെ ഹിറ്റ് ആവുമെന്ന് കരുതിയതാണ്. അതിലെ ഹ്യൂമറുകൾ അതുപോലെ ഉള്ളവയായിരുന്നു.

സുരാജേട്ടനോക്കെ ഭയങ്കര രസകമായി ചെയ്‌ത പടമായിരുന്നു.ഏത് പടത്തിൽ ആയാലും മര്യാദക്ക് നമ്മൾ ജോലി ചെയ്‌തു കഴിഞ്ഞാൽ അവർ നന്നായി സഹകരിക്കും. നമ്മൾ ഓവർ ബിൽഡപ്പ് കാണിച്ചാൽ അവർക്ക് പ്രശ്‌നമാവും. എല്ലാവരും നമുക്ക് നിന്ന് തരും. ഇരുപത്തിനാല് മണിക്കൂറും നമ്മൾ അവരെക്കൊണ്ട് ചെയ്യിക്കില്ല. പക്ഷേ ചിലപ്പോൾ നമുക്ക് ഒരു വിഷനുണ്ടാവും. അവിടെ ആ ഫോട്ടോ വേണ്ടി വരും, അങ്ങനെയാണ് ചെയ്യിക്കുന്നത്.

ജോലി ചെയ്യാൻ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ആളാണ് മോഹൻലാൽ സാർ. പുള്ളിക്ക് ഒരു കൊച്ചു പയ്യൻ പറഞ്ഞാലും പുള്ളിക്ക് അത് ഓക്കേ ആണെന്ന് തോന്നിക്കഴിഞ്ഞാൽ അത് ചെയ്യും. മരക്കാർ ഒക്കെ ചെയ്യുമ്പോൾ അയ്യോ, പാവം രാത്രിയാണ്, യുദ്ധമൊക്കെ ഷൂട്ട് ചെയ്യുകയാണ്. ഇത് കാണുമ്പോലെ അല്ല, ഭയങ്കര ചൂടും മറ്റുമൊക്കെ. രാമോജി ഫിലിം സിറ്റിയിലെ പൊട്ട വെയിലത്ത് പോലും ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാൽ ലാലേട്ടൻ നിന്ന് തരും.

വിജയിയേക്കാള്‍ പ്രതിഫലം കിട്ടി എന്ന് വനിത; അന്ന് വിജയ് വന്നത് ട്രെയിനില്‍, തൃഷയെ പറ്റി പറഞ്ഞത്
വിജയിയേക്കാള്‍ പ്രതിഫലം കിട്ടി എന്ന് വനിത; അന്ന് വിജയ് വന്നത് ട്രെയിനില്‍, തൃഷയെ പറ്റി പറഞ്ഞത്

കാരണം പുള്ളിക്ക് അറിയാം, ആ സ്‌റ്റിൽ ആവശ്യമാണെന്ന്. ആ പടങ്ങളൊക്കെ നമ്മൾ ഉപയോഗിച്ചിരുന്നു. കപ്പലിൽ യുദ്ധമൊക്കെ നടക്കുന്ന സമയത്ത്. ഫോട്ടോ എടുക്കാൻ മുകേഷേട്ടൻ സഹകരിക്കുക ഒന്നുമില്ല. അവർക്കൊക്കെ ആ പടം അത്രയേ ഉള്ളൂ. എനിക്ക് അങ്ങനെ ആരുടെ അടുത്തും പേടിയൊന്നുമില്ല. നമ്മൾ ഈ പുറമെന്ന് കാണുന്നത് പോലെ ഒന്നുമല്ല, ചിലർക്ക് അവരുടെ സ്വന്തം കാര്യം മാത്രമേ ഉള്ളൂ. സ്‌ക്രീനിൽ കാണുന്ന പോലെയൊന്നുമല്ല അവർ ജീവിതത്തിൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+