മൊബൈല്‍ ഫോണ്‍ സാമൂഹ്യ ദുരന്തമോ?
അയാള്‍ക്ക് പ്രായം നാല്പതിനോടടുത്ത്. ഒരു ദിവസം അയാള്‍ ഒരു നമ്പരിലേക്ക് ഡയല് ചെയ്തപ്പോള്‍ ഒരു അക്കം തെറ്റി ഫോണ്‍ കിട്ടിയത്ഒരു സ്ത്രിക്ക്. “റോങ്ങ് നമ്പര്‍“ എന്ന് പറഞ്ഞ് അവള് ഫോണ്‍ വെച്ചു. പിറ്റേന്ന് ഒരു രസത്തിനായി അവളുടെ നമ്പര്‍ ഡയല് ചെയ്തു. അന്നത്തെസംസാരം ഒരു മിനിട്ടില്‍ അവസാനിച്ചു. പിന്നീട് അയാള്‍ അവളെ വിളിക്കുക പതിവായി. സംസാരം മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക് മാറി.
സൌഹൃദ ത്തില്‍ തുടങ്ങിയ സംസാരം ലോകകാര്യങ്ങളിലേക്കും സ്വകാര്യജീവിതത്തിലേക്കും മാറി. അയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. കുട്ടികള്‍ രണ്ടും ഹൈസ്കൂളില്‍ പഠിക്കുന്നു. അയാള്‍ക്ക് ബിസിനസ്. അവള്‍ക്കാണങ്കില്‍ നാലുവയസുള്ള ഒരു കുട്ടി. ഭര്‍ത്താവ് പട്ടാള ത്തില്‍. അവളുടെഫോണ്‍ സംസാരം നീളുന്നതിനെക്കുറിച്ച് അമ്മായിയമ്മ മകനോട് പരാതി പറഞ്ഞു.
മകന് നാട്ടിലെത്തി.അമ്മ എന്നും തന്നോട് വഴക്കാണ് എന്നുള്ള ഭാര്യയുടെ പറച്ചിലില്‍ മകന് അമ്മയെ വഴക്കുപറഞ്ഞു മടങ്ങി. മകന് പോയി രണ്ടാഴ്ച് കഴിഞ്ഞ ഒരു ദിവസം രാവിലെ അമ്മ ഉണര്‍ന്നപ്പോള്‍മരുമകള്‍ വീട്ടിലില്ല. അന്വേഷ്ണത്തിനൊടുവില്‍ അവളെ തന്റെ ഫോണ്‍ സുഹൃത്തിനോടൊപ്പം കണ്ടെത്തി.
മറ്റൊരാളെ പരിചയപ്പെടാം. നാട്ടിലെ ചെറുപ്പക്കാര്‍ ഇവളെ വിളിക്കുന്നത് പുഞ്ചിരി. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നതുകൊണ്ട് വിളിക്കുന്നതാണിങ്ങനെ. പുഞ്ചിരിക്ക് രണ്ട് കുട്ടികള്‍. പെണ്‍കുട്ടി ആറാം ക്ലാസിലും ഇളയ ആണ്‍കുട്ടി രണ്ടാക്ലാസിലും പഠിക്കുന്നു. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വന്ന് ഒരു സ്വകാര്യ കമ്പിനിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്നു. പുഞ്ചിരിയും കുട്ടികളും താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ അച്ഛനും ഉണ്ട്. അമ്മ രണ്ട് വര്‍ഷം മുമ്പ് മരിച്ചുപോയി.
2008 നവംബറില്‍ ഒരു ദിവസം വൈകിട്ട് സപ്ലൈകോയില്‍ സാധനം വാങ്ങാന്‍ പോയ പുഞ്ചിരി രാത്രിയായിട്ടും തിരിച്ചു വന്നില്ല. നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. സപ്ലൈകോയില്‍ നിന്ന് സാധനം വാങ്ങാതെ ഒരു ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അന്വേഷ്ണം ഓട്ടോ വഴിയായി. വീട്ടില്‍ നിന്ന് പുഞ്ചിരിയുടെ സ്വര്‍ണ്ണാഭരണങ്ങളും കാണാതായിട്ടുണ്ട്. അപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പോയതാണന്ന് തീര്‍ച്ചയായി.
പിറ്റേന്ന് രാവിലെ ഒരു സ്ത്രി തന്റെ ഭര്‍ത്താവിനെത്തിരക്കി പുഞ്ചിരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് ചിത്രം വ്യക്തമായത് .പുഞ്ചിരിക്ക് വിവാഹത്തിനുമുമ്പ് ഒരാളുമായിഅടുപ്പമുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മറ്റൊരു വിവാഹം നടന്നത്. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുമ്പോഴാണ് , ഒരു വര്‍ഷത്തിനുമുമ്പ് പുഞ്ചിരിയും അയാളും വീണ്ടും കണ്ടതും മൊബൈല്‍ നമ്പരുകള്‍ കൈമാറിയതും. ഇതില്‍ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത് പുഞ്ചിരിയുടെ മക്കളാണ്. ഒരമ്മയുടെ കരുതലും സംരക്ഷണവും വേണ്ട സമയത്താണ് അവര്‍ക്ക് അമ്മയെ
നഷ്ടമായത്. മക്കള്‍ ഇപ്പോഴും അമ്മയെ പ്രതീക്ഷിച്ച് വാതിക്കല് നിന്ന് റോഡിലേക്ക് നോക്കിനില്ക്കുന്നത് ഞാനിപ്പോഴുംകാണാറുണ്ട്.
ഈയിടെ കോന്നിക്കടുത്ത് ഒരു കൌമാരക്കാരന് ആത്മഹത്യ ചെയ്തത് മൊബൈലി നെ ചൊല്ലി നടന്ന ചെറിയ വഴക്കിനെ തുടര്‍ന്നാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചേട്ടന് മൊബൈല്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വഴക്കുണ്ടാവുകയും അനുജന് ഫോണ്‍ എടുത്തെറിയുകയും അത് തകരുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അനുജന് ആത്മഹത്യ ചെയ്തു എന്ന് അറിയുമ്പോള്‍ ആ ചേട്ടന്റെ മാനസികാവസ്ഥ എന്തായിരിക്കും? ജീവിതാവസാനംവരേയും അവനെയത് വേട്ടയാടിക്കൊണ്ടിരിക്കും.
സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടങ്കിലും സ്കൂളുകളില്‍ ഫോണുമായി എത്തുന്ന കുട്ടികളുടെ എണ്ണം കുറവല്ല. ഇതില്‍ ഒരു നാല്പതുശതമാനത്തോളം കുട്ടിക ള്‍ക്കും വീട്ടില്‍ നിന്ന് വാങ്ങികൊടുത്തതായിരിക്കില്ല ഫോണ്‍. പിന്നീട് എവിടെ നിന്ന് ഇവര്‍ക്ക് ഈ ഫോണ്‍ കിട്ടി.ആണ്‍കുട്ടികളില്‍ പലരും സ്കൂളികളില്‍ വരാതെ കേറ്ററിംഗ് പണിക്ക് പോയാണ് ഫോണിനുവേണ്ടി പണം സമ്പാദിക്കുന്നത്. ചിലര്‍ മണല്‍ ലോറിക്ക് 'സെക്യൂരിറ്റി" പണിക്ക് പോയിട്ടാണ് ഫോണ്‍ വാങ്ങുന്നത്. വീട്ടുകാര്‍ തന്നെ ഫോണ്‍ വാങ്ങിക്കൊടുത്ത കുട്ടികളുടെ കാര്യം എടുക്കുക; വീട്ടില്‍ നിന്ന്അരമണിക്കൂര്‍ യാത്രാദൂരം മാത്രം ഉള്ള കുട്ടികള്‍ക്ക് എന്തിനുവേണ്ടിയാണ് ഫോണ്‍ വാങ്ങി നല്‍കിയിരിക്കുന്നത് ?
പുതുപുത്തന്‍ മോഡല്‍ ഫോണുകള്‍ വാങ്ങി തങ്ങളുടെ മക്കള്‍ക്ക് നല്കാന് മാതാപിതാ ക്കള്‍ മത്സരിക്കുകയാണോ? ക്യാമറഫോണുകള്‍ വരുത്തി വയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവ മക്കള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്കൂളുകളിലും ബസിലും ട്രയിനിലും നിങ്ങള്‍ റോഡില്‍ക്കൂടി നടന്നുപോകുമ്പോള്‍ പോലും നിങ്ങളെ എത്ര ക്യാമറഫോണുകള്‍ ഒപ്പിയെടുക്കുന്നുണ്ടാവും?നിങ്ങളുടെ അടുത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്ക്കുന്നവന് ഒരു പക്ഷേ നിങ്ങളെ ഫോണില്‍ പകര്‍ത്തുകയായിരിക്കും.. ആ മൊബൈല്‍ക്യാമറക്കണ്ണുകള്‍ നിങ്ങളെ ഒപ്പിയെടുക്കാനായി നിങ്ങളുടെ ബാത്തുറൂമിന്റെ വെന്റിലേറ്ററിലൂടെ കടന്നുവന്നന്നിരിക്കും.
ഒന്ന് - മൊബൈല്‍ ഫോണ്‍ സാമൂഹ്യ ദുരന്തമോ?
രണ്ട് - മൊബല് ഫോണ്‍, പാര്‍ക്കിലും ഹോട്ടലിലും
മൂന്ന് - തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍
നാല്- കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച്
അഞ്ച്- കുട്ടികള്‍ എന്തേ പരിധിയ്ക്ക് പുറത്താവുന്നത്?
ആറ്- മൊബൈല്‍ ദുരുപയോഗം തടയാന്‍
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications