Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ ചിത്രരചനാമത്സരം ശ്രദ്ധേയമായി

കൊച്ചി: ചിത്രരചനാ മത്സരത്തില്‍ കുട്ടികള്‍ വിഷയമാക്കിയത് മണിച്ചന്റെ ഭൂഗര്‍ഭ അറ മുതല്‍ വീരപ്പന്‍ വരെ.എറണാകുളം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാംജി സ്മാരക അഖില കേരള ചിത്രരചനാ മത്സരത്തിലാണ് സമകാലീന സംഭവങ്ങള്‍ കുട്ടികള്‍ക്ക് രചനാവിഷയമായത്.

എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മുന്നൂറിലേറെ കുട്ടികള്‍ പങ്കെടുത്ത മത്സരം സിനിമാതാരം ബിജു മേനോന്‍ ഉദ്ഘാടനം ചെയ്തു.മൂന്ന് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം.

12 നും 15 നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ശ്രദ്ധേയമായ സമകാലീനസംഭവങ്ങളായിരുന്നു രചനാവിഷയം.വിഷമദ്യദുരന്തമാണ് ഭൂരിഭാഗം കുട്ടികളും ചിത്രീകരിച്ചത് .പഞ്ചാബില്‍ നടന്ന തീവണ്ടി അപകടവും അമേരി ക്കന്‍ തിരഞ്ഞെടുപ്പും നര്‍മ്മദയും മണിച്ചന്റെ ഭൂഗര്‍ഭ അറയും ഹയറുന്നീസയും വീരപ്പനും കുട്ടികളുടെ രചനയ്ക്ക് വിഷയമായി.പ്രസ് ക്ലബ് ഭാരവാഹികളായ സ്കറിയ മേലേടം, സെക്രട്ടറി എം.ബി.സതീഷ്കുമാര്‍ ,അജയന്‍ ഓച്ചന്തുരുത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+