അമേരിക്കയിലെ മലയാളികളുടെ ടിവി പരമ്പര
ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ടിവി പരമ്പരയാണ് ഇലകൊഴിയും പോലെ. പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഈ പരമ്പരയില്‍ അമേരിക്കയിലെ മലയാളികളാണ് അഭിനയിക്കുന്നത്.
പിറന്ന നാടുവിട്ട് കഴിയുന്ന അമേരിക്കയിലെ മലയാളികളുടെ മനസ്സിന്റെ നോവുകളാണ് ഈ പരമ്പരയില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. അമേരിക്കയിലെ ശിശിരകാലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരമ്പര ചിത്രീകരിക്കുന്നത് . നവമ്പര്‍ ,ഡിസംബര്‍ മാസങ്ങള്‍ അമേരിക്കയില്‍ ഇലപൊഴിയും കാലമാണ്.പ്രകൃതിയുടെ ഈ വിഷാദഭാവത്തിനെ പ്രവാസിമലയാളികളുടെ ദു:ഖത്തിന്റെ പ്രതീകമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍.അമേരിക്കന്‍ മലയാളികളായ നിതു മോഹന്‍,സിബി ഡേവിഡ്,തമ്പി ആന്റണി,കുര്യന്‍ ,കുഞ്ഞുമോന്‍,ജേക്കബ് ചാക്കോ,ജോയ്സി എന്നിവര്‍ അഭിനയിക്കുന്നു.
ജിഎംസി ന്യൂയോര്‍ക്കിന്റേതാണ് കഥ.രാജീവ് അഞ്ചല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ഗ്ലോബല്‍ ആര്‍ട്സും കെഎസ്എഫ്ഡിസിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.പരമ്പര ഫിബ്രവരിയില്‍ ചിത്രീകരണം തുടങ്ങും.












Click it and Unblock the Notifications