സ്വാതി പുരസ്കാരം കെ.വി.നാരായണസ്വാമിക്ക്
തിരുവനന്തപുരം: ഇത്തവണത്തെ സ്വാതിപുരസ്കാരം കര്‍ണാടക സംഗീതജ്ഞനായ പാലക്കാട് കെ.വി.നാരായണസ്വാമിക്ക് .
സംഗീതരംഗത്തെ പ്രതിഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വാതി പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ്.പ്രൊഫ. വി.അരവിന്ദാക്ഷന് അദ്ധ്യക്ഷനായുള്ള സമിതിയാണ് സ്വാതി പുരസ്കാരത്തിനായി നാരായണസ്വാമിയെ തിരഞ്ഞെടുത്തത്.
1923 നവംബര്‍ 15ന് പാലക്കാട്ട് ജനിച്ച കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി കര്‍ണാടക സംഗീത ആലാപനത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ്. 1976ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 1970ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്കി നാരായണസ്വാമിയെ ആദരിച്ചിരുന്നു. 1986ല്‍ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരത്തിനും നാരായണസ്വാമി അര്‍ഹനായി.
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നാരായണസ്വാമി ഏഴാം ക്ലാസില്‍ പഠനം മതിയാക്കി മുഴുവന്‍ സമയവും സംഗീത പഠനത്തിനായി മാറ്റിവച്ചു. വയലിന് വാദകനായ വിശ്വനാഥ ഭാഗവതരുടെ മകനും സംഗീതജ്ഞനായ നാരായാണ ഭാഗവതരുടെ മകനുമായ നാരായണസ്വാമി പില്ക്കാലത്ത് ജീവിതം തന്നെ സംഗീതത്തിനായി ഉഴിഞ്ഞുവച്ചു.
മലേഷ്യ, ദുബായ്, അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നാരായണസ്വാമി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications