പെരുമ്പടവം റിക്കാര്‍ഡ് പുസ്തകത്തിലേക്ക്
തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ് പെരുമ്പടവം ശ്രീധരന് റിക്കാര്‍ഡ് പുസ്തകത്തില്‍ സ്ഥാനം നേടുന്നു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര് വാങ്ങുകയും വായിക്കുകയും ചെയ്ത മലയാള സാഹിത്യ കൃതിയുടെ കര്‍ത്താവെന്ന നിലയിലാണ് പെരുമ്പടവം റിക്കാര്ഡിടുന്നത്.
പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ആറു വര്‍ഷത്തിനുള്ളില്‍ 50,000ലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇതിനു മുമ്പ് ചങ്ങമ്പുഴയുടെ രമണന് ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ അര ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ മറ്റൊരു കൃതിയുമില്ല എന്നാണ് വിലയിരുത്തല്‍.
വയലാര്‍ അവാര്‍ഡിനര്‍ഹമായ ഈ നോവല്‍ പുറത്തിറങ്ങി ഇത്രയും കാലമായിട്ടും ഇപ്പോഴും ആസ്വാദകരുടെ അഞ്ചും ആറും കത്തുകള്‍ ദിവസേന നോവലിസ്റിന് ലഭിക്കുന്നുണ്ട്. ഒരു സങ്കീര്‍ത്തനം പോലെ 32 തവണ വായിച്ച ഒരാളിന്റേതുള്പ്പടെ തനിക്കു ലഭിച്ച കത്തുകള്‍ പെരുമ്പടവം സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ഒരു സങ്കീര്‍ത്തനം പോലെ അര ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കാന്‍ നോവലിന്റെ പ്രസാധകരായ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ഡിസംബര്‍ 11 തിങ്കളാഴ്ച വൈഎംസിഎ ഹാളില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. അന്നു വൈകീട്ട് പ്രൊഫ. ഒ.എന്‍.വി.കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നോവലിന്റെ 16ാം പതിപ്പ് കലാകൗമുദി പത്രാധിപര്‍ എന്‍.ആര്.എസ്.ബാബുവിന് നല്കി എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications