രണ്ട് വര്‍ഷം പിന്നിട്ട വര്‍ത്തമാനം
പ്രശസ്ത വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൂര്യാ ടിവിയുടെ അഭിമുഖ പരിപാടി വര്‍ത്തമാനം പ്രേക്ഷകശ്രദ്ധയാകര്ഷിച്ചുകൊണ്ട് രണ്ട് വര്‍ഷം പിന്നിട്ട് കഴിഞ്ഞു.
ഇന്ത്യാ ടുഡേയിലെ പത്രപ്രവര്‍ത്തകനായ എം.ജി.രാധാകൃഷ്ണനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സമകാലിക പ്രസക്തിയുള്ള ധാരാളം അഭിമുഖങ്ങള്‍ ഇതിനകം വര്‍ത്തമാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ വൈവിധ്യമാണ് വര്‍ത്തമാനത്തെ ശ്രദ്ധേയമാക്കുന്നത്. രാഷ്ട്രീയരംഗത്തു നിന്നും ഒ.രാജഗോപാല്‍, സീതാറാം യച്ചൂരി, എം.പി.വീരേന്ദ്രകുമാര്‍, അംബികാ സോണി തുടങ്ങിയവര്‍ വര്‍ത്തമാനത്തില്‍ അഭിമുഖം നല്‍കിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് ചലച്ചിത്രനടന്‍ മോഹന്‍ലാലുമായി വര്‍ത്തമാനത്തില്‍ നടന്ന അഭിമുഖം ശ്രദ്ധേയമായി.
മലയാളികള്‍ മാത്രമല്ല വര്‍ത്തമാനത്തില്‍ അതിഥികളായെത്തുന്നത്. ബുദ്ധദേബ് ദാസ് ഗുപ്തയും കുമാര്‍ സാഹ്നിയും സഞ്ജന കപൂറും അനൂഷ്ക രവിശങ്കറുടെയെല്ലാം അഭിമുഖങ്ങള്‍ വര്‍ത്തമാനത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഏന്‍ഷ്യന്റ് പ്രോമിസസ് എന്ന നോവലിലൂടെ പ്രശസ്തയായ തകഴിയുടെ കൊച്ചുമകള്‍ ജയശ്രീ മിശ്രയും വര്‍ത്തമാനത്തില്‍ പങ്കെടുത്തിരുന്നു.
തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്ടന് രവികുമാറിന്റെ അഭിമുഖവും സംപ്രേഷണം ചെയ്തിരുന്നു.
മാധ്യമ പഠന കേന്ദ്രത്തിന്റെ മികച്ച അഭിമുഖ പരിപാടിക്കുള്ള പുരസ്കാരം നേടിയ വര്‍ത്തമാനത്തിന്റെ നിര്‍മ്മാതാവ് സഞ്ജയ് മോഹനാണ്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ആറ് മണിക്കും ശനിയാഴ്ചകളില്‍ വൈകുന്നേരം മൂന്ന് മണിക്കുമാണ് സൂര്യ ടിവിയില്‍ വര്‍ത്തമാനം സംപ്രേഷണം ചെയ്യുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications