മില്ലെനിയം അവാര്‍ഡ് വിതരണം ഡിസംബര്‍ അവസാനവാരം
തിരുവനന്തപുരം: കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ മില്ലെനിയം ഗോള്‍ഡന്‍ അവാര്‍ഡുകള്‍ ഡിസംബര്‍ അവസാനവാരത്തില്‍ സമ്മാനിക്കും. തിരുവനന്തപുരത്ത് നടക്കുന്ന മില്ലെനിയം ഫെസ്റിവല്‍ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ്ദാനം.
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയവര്‍ക്കാണ് കലാകേന്ദ്രം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് പി.വി. ഗംഗാധരന്‍, ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ ഡോ. രജി മേനോന്‍, നവോദയ ചെയര്‍മാനും സിനിമാ സംവിധായകനുമായ അപ്പച്ചന്‍, ദുബായിലെ അറ്റ്ലസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.എം. രാമചന്ദ്രന്‍, ജര്‍മ്മനിയിലെ വാര്‍ത്ത വാരികയുടെ എഡിറ്റര്‍ ഡോ. മാത്യു മണ്ഡപത്തില്‍ എന്നിവര്‍ക്കാണ് മില്ലെനിയം അവാര്‍ഡുകള്‍ ലഭിക്കുന്നത്.
കാര്‍ട്ടൂണിസ്റ് യേശുദാസന്‍, അഭിനേതാവ് ഒ. മാധവന്‍, ബിഹാര്‍ ഡിജിപി കെ.എ. ജേക്കബ്, ഷാര്‍ജയിലെ റാപ്പിഡ് ഫ്രൈറ്റ് സര്‍വീസ് ചെയര്‍മാന്‍ കെ.എന്‍.പി. നായര്‍, സിനിമാ സംവിധായകന്‍ ഹരിഹരന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ശുഭ രാജന്‍ എന്നിവരെ മില്ലെനിയം ഓണറുകള്‍ നല്‍കി ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.












Click it and Unblock the Notifications