ബിസ്മില്ല ഖാന് ഗുപ്താ അവാര്‍ഡ് സമ്മാനിച്ചു
എല്ലൂര്‍: 2000ലെ ഗുപ്ത അവാര്‍ഡ് വിഖ്യാത ശെഹനായി വിദ്വാന്‍ ഉസ്താദ് ബിസ്മില്ല ഖാന് ഡിസംബര്‍ 10 ഞായറാഴ്ച സമ്മാനിച്ചു. സംഗീത ലോകത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഉസ്താദിന് ഗുപ്താ അവാര്‍ഡ് സമ്മാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് ഗുപ്താ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്.
ആറാം വയസ്സിലാണ് ബിസ്മില്ല ഖാന്‍ ശെഹനായി വായിച്ചു തുടങ്ങിയത്. അമ്മാവനായ ഉസ്താദ് അലി ബക്സ് ആയിരുന്നു ഗുരു. ബനാറസില്‍ ഗംഗാ നദിയുടെ തീരത്ത് അന്നു തുടങ്ങിയ സംഗീത സപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു.
പതിനാലാം വയസ്സിലായിരുന്നു ബിസ്മില്ല ഖാന്റെ ആദ്യ കച്ചേരി. പത്മശ്രീ(1961), താന്‍സന്‍ പുരസ്കാരം(1980), പത്മവിഭൂഷണ്‍(1980) എന്നിവയുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായി. ഇതിനു പുറമെ ഒട്ടേറെ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്കി ഉസ്താദിനെ ആദരിച്ചിട്ടുണ്ട്.
ഞായറാഴ്ച ഗുപ്ത പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം നടത്തിയ ശെഹനായി കച്ചേരി ആസ്വാദകര്‍ക്കു പുതിയ അനുഭവമായി.












Click it and Unblock the Notifications