യേശുദാസിന് സീതാദേവി ഫൗണ്ടേഷന്‍ അവാര്‍ഡ്
വിജയവാഡ: ഈ വര്‍ഷത്തെ ഡോ.പിണ്ണമാനെനി ആന്റ് സീതാദേവി ഫൗണ്ടേഷന്‍ അവാര്‍ഡ് ഗായകന്‍ യേശുദാസിന്. സംഗീതത്തിന് നല്‍കിയ സമഗ്രസംഭാവനകളെ ആധാരമാക്കിയാണ് അവാര്‍ഡ്.
ഡിസംബര്‍ 17 ഞായറാഴ്ച വിജയവാഡയില്‍ നടക്കുന്ന ചടങ്ങില്‍ യേശുദാസിന് അവാര്‍ഡ് സമ്മാനിക്കും.
യേശുദാസ് ലതാ മങ്കേഷ്കര്‍ പുരസ്കാരവും (1992) നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡും (1994) യുനെസ്കോ അവാര്‍ഡും (1999) നേടിയിട്ടുള്ള യേശുദാസിനെ മികച്ച ചലച്ചിത്ര ഗായകനുള്ള ദേശീയപുരസ്കാരവും പലവട്ടം തേടിയെത്തിയിട്ടുണ്ട്.












Click it and Unblock the Notifications