കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിക്ക് മുംബൈയില്‍ സ്വീകരണം

  • By Staff
Google Oneindia Malayalam News

മുംബൈ: ജബാര്‍ പട്ടേലിന്റെ ചിത്രത്തിലെ ബാബാ സാഹബ് അംബേദ്ക്കറിനെ അനശ്വരനാക്കിയ നടന്‍ മമ്മൂട്ടിയെ മുംബൈയിലെ ശിവാജിപാര്‍ക്കില്‍ ഡിസംബര്‍ 17 ഞായറാഴ്ച ചേരുന്ന ചടങ്ങില്‍ അനുമോദിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

പീപ്പിള്‍സ് ആര്‍ട്സ് സെന്ററാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ഛഗന്‍ ഭുജ്പാല്‍, മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഗോപിനാഥ് മുണ്ഡെ, നടനും രാഷ്ട്രീയനേതാവുമായ സുനില്‍ ദത്ത്, നടന്‍ അമരീഷ് പുരി തുടങ്ങിവരും ചടങ്ങില്‍ പങ്കെടുക്കും.

ചിത്രത്തിന്റെ സംവിധായകന്‍ ജബാര്‍ പട്ടേലിനെയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും ചിത്രത്തിനു വേണ്ടി ഗവേഷണം നടത്തിയ ചരിത്രകാരന്‍ ഡോ.വൈ.ഡി.ഫാഡ്കെയെയും ചടങ്ങില്‍ അനുമോദിക്കും.

അംബേദ്കറിലെ അഭിനയത്തിന് മമ്മൂട്ടിക്ക് നേരത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X