Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതം സമാധാനത്തിന്

വിശ്വവിഖ്യാത വയലിനിസ്റ് യഹൂദി മെനുഹിന്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് കൗണ്‍സിലിന്‍െറ അധ്യക്ഷനായിരിക്കെ ,അദ്ദേഹമാണ് ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര സംഗീതദിനമായി പ്രഖ്യാപിച്ചത്.1975 ല്‍ കാനഡയില്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് കൗണ്‍സില്‍ ലോകസംഗീത വാരം ആചരിക്കുന്ന വേദിയില്‍ വെച്ചാണ് യഹൂദി മെനുഹിന്‍ ഈ പ്രഖ്യാപനം നടത്തിയത്.1973 ല്‍ ലൂസെന്നയില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ മ്യൂസിക് കൗണ്‍സിലിന്‍െറ യോഗതീരുമാനപ്രകാരമായിരുന്നു യഹൂദി മെനുഹിന്‍െറ ഈ പ്രഖ്യാപനം.സംഗീതത്തിലൂടെ സമാധാനവും സൗഹൃദവും സ്ഥാപിക്കാന്‍ ശ്രമിക്കുകയെന്നതായിരുന്നു ഇതിന്‍െറ ലക്ഷ്യം.സമൂഹത്തിന്‍െറ എല്ലാ മേഖലയിലും സംഗീതം പ്രചരിപ്പിക്കുക,യുനെസ്കോയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ സമാധാനവും സൗഹൃദവും ജനങ്ങള്‍ക്കിടയില്‍ സംഗീതത്തിലൂടെ വളര്‍ത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്.ഈ ദിവസം ലോകത്തിലെ മുഴുവന്‍ വിഖ്യാതസംഗീതജ്ഞരും സംഗീതപരിപാടികളുടെ തിരക്കിലായിരിക്കും.

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ യുനെസ്കോ മ്യൂസിക് കൗണ്‍സില്‍ ഒരു പ്രമുഖ സംഗീതജ്ഞന് പുരസ്കാരം നല്കി ആദരിക്കാറുണ്ട്.ഇത്തവണ പ്രശസ്ത കനേഡിയന്‍ ജാസ് സംഗീതജ്ഞന്‍ ഓസ്കാര്‍ പീറ്റേഴ്സിനാണ് മ്യൂസിക് കൗണ്‍സിലിന്‍െറ ഈ അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+