കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കേരളനാട്യോത്സവം

  • By Staff
Google Oneindia Malayalam News

കാര്‍ത്തികതിരുനാള്‍ തിയേറ്ററിലും തീര്‍ഥപാദ മണ്ഡപത്തിലുമായാണ് നാട്യോത്സവം നടക്കുക. ശനിയാഴ്ച വൈകുന്നേരം ആറിന് ടൂറിസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

ഭീമന്‍ നായകനായി വരുന്ന അഞ്ച് ആട്ടക്കഥകളാണ് അരങ്ങില്‍ അവതരിപ്പിക്കുന്നത്. ആദ്യദിവസം കോട്ടയം തമ്പുരാന്റെ ബകവധം അരങ്ങേറും. ഒക്ടോബര്‍ ഒന്നിന് വീണ്ടും ബകവധം അവതരിപ്പിക്കും.

കാര്‍ത്തികതിരുനാളിന്റെ രാജസൂയം, കോട്ടയം തമ്പുരാന്റെ കല്യാണസൗഗന്ധികം, ഇരയിമ്മന്‍ തമ്പിയുടെ കീചകവധം, വയസ്കര മൂസിന്റെ ദുര്യോധനവധം എന്നിവയാണ് അരങ്ങിലെത്തുന്ന മറ്റ് ആട്ടക്കഥകള്‍.

കല്യാണസൗഗന്ധികത്തിലെ ഭീമനെയും കീചകനെയും ദുര്യോധനവധത്തിലെ രൗദ്രഭീമനെയും കലാമണ്ഡലം ഗോപി അവതരിപ്പിക്കും.

ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചൊല്ലിയാട്ടക്കളരി ഡോ.കെ. അയ്യപ്പപണിക്കര്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ആറിന് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X