ലതാമങ്കേഷ്കര്‍ അവാര്‍ഡ് അനില്‍ ബിശ്വാസിന്
ലതാമങ്കേഷ്കര്‍ അവാര്‍ഡ് അനില്‍ ബിശ്വാസിന്
ദില്ലി: ഈ വര്‍ഷത്തെ ലതാമങ്കേഷ്കര്‍ അവാര്‍ഡ് സംഗീത സംവിധായകനായ അനില്‍ ബിശ്വാസിന്. ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവുമാണ് അനില്‍ ബിശ്വാസിന് ലഭിക്കുക.
സംഗീതരംഗത്ത് ബിശ്വാസ് നല്‍കിയിട്ടുള്ള സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഹിന്ദി സിനിമാഗാനരംഗത്തെ എണ്ണപ്പെട്ട സംഗീത സംവിധായകന്മാരിലൊരാളായ ബിശ്വാസ് ഈണം പകര്‍ന്ന പല പാട്ടുകളും അനശ്വരമായ ഹിറ്റുകളാണ്.
മികച്ച പല ഗായകരെയും കണ്ടെത്തി വളര്‍ത്തികൊണ്ടുവന്നിട്ടുള്ള ബിശ്വാസ് ലതാമങ്കേഷ്ക്കറിനും ആദ്യകാലത്ത് ഏറെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആശാ ബോണ്‍സ്ലേക്കായിരുന്നു ലതാമങ്കേഷ്കര്‍ അവാര്‍ഡ്.












Click it and Unblock the Notifications