കലാദര്‍പ്പണം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഒക്ടോബര്‍ 26ന് നടക്കുന്ന കലാസംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കലാദര്‍പ്പണം ചീഫ് എഡിറ്റര്‍ എം. വി. ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
26ന് രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് എ.കെ. ആന്റണി നിര്‍വഹിക്കും. പതിനൊന്നിന് നടക്കുന്ന ചര്‍ച്ചാസമ്മേളനത്തില്‍ ലീല ഓംചേരി അധ്യക്ഷനായിരിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ചേരുന്ന കലാസംഗമം കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജയ ജറ്റ്ലി അധ്യക്ഷത വഹിക്കും.












Click it and Unblock the Notifications