കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബുക്കര്‍ പ്രൈസിന് പങ്കജ്മിശ്രയും അഖില്‍ ശര്‍മയും
രണ്ടു തവണ ഒ ഹെന്റി അവാര്‍ഡ് നേടിയ പങ്കജ് മിശ്രയുടെ ദി റൊമാന്റിക്സ് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ നോവലാണ്. ഇന്ത്യന്‍ അമേരിക്കനായ അഖില്‍ ശര്‍മയുടെ ആന്‍ ഒബീഡിയന്റ് ഫാദറില്‍ രാജീവ്ഗാന്ധിയുടെ കൊലപാതകവും ദില്ലിയിലെ കലാപങ്ങളും പരാമര്‍ശവിഷയമായി വരുന്നു.
സല്മാന് റുഷ്ദിയും അരുന്ധതി റോയിയുമാണ് ഇതിനു മുമ്പ് ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാരായ എഴുത്തുകാര്‍. ജെ.എം. കൂയറ്റ്സിയുടെ ഡിസ്ഗ്രേസ് എന്ന കൃതിക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്.
Comments
Story first published: Thursday, October 5, 2000, 5:30 [IST]