വയലാര്‍ അവാര്‍ഡ് എം വി ദേവന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശില്‍പിയും ചിത്രകാരനും എഴുത്തുകാരനുമായ എം വി ദേവന് സമ്മാനിക്കും. വയലാര്‍ അവാര്‍ഡ് നിര്‍ണ്ണയസമിതി ഒക്ടോബര്‍ എട്ട് ഞായറാഴ്ച തിരുവനന്തപരുത്ത് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് വിവരം പ്രഖ്യാപിച്ചു.
ദേവന്റെ ലേഖനസമാഹാരമായ ദേവസ്പന്ദനം ആണ് അവാര്‍ഡിനര്‍ഹമായ കൃതി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച മികച്ച കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡാണിത്.
ഈ മാസം 27 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
അസാധാരണമായ പ്രതിഭാപൂര്‍ണ്ണതയാണ് എം വി ദേവന്റെ കൃതിയില്‍ നിഴലിക്കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 102 ലേഖനങ്ങളാണ് രണ്ടു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ദേവസ്പന്ദനത്തില്‍.












Click it and Unblock the Notifications