പ്ലാസ്റിക് ദേശീയപതാകയ്ക്കെതിരെ ചിത്രപ്രദര്‍ശനം
അനുരാധ നാലപ്പാട്, സി.എഫ്. അസീസ്, ടി.എം. അസീസ് എന്നീ മലയാളി ചിത്രകാരന്മാരും രാഘവേന്ദ്രറാവുവുമാണ് ചിത്രപ്രദര്‍ശനം ഒരുക്കുന്നത്.
ദേശീയമൂല്യങ്ങളോടുള്ള ആദരവ് നഷ്ടപ്പെട്ടുവെന്നാണ് പ്ലാസ്റിക് ദേശീയപതാക വ്യക്തമാക്കുന്നതെന്ന് ഈ ചിത്രകാരന്മാര്‍ പറയുന്നു. ഖദര്‍ ദേശീയപതാക അപ്രത്യക്ഷമാവുകയും പകരം പ്ലാസ്റിക് ദേശീയ പതാക വ്യാപകമാവുകയും ചെയ്തത് നമ്മുടെ രാഷ്ട്രീയമനോഭാവത്തില്‍ വന്ന മാറ്റത്തെയാണ് കാണിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റിക്കില്‍ നിര്‍മിതമായ ദേശീയപതാക വഴിയോരങ്ങളില്‍ ചവിട്ടിയരക്കപ്പെടുന്നത് ദേശീപതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ സാധാരണ ചിത്രകാരന്മാര്‍ ഇടപെടാറില്ലെങ്കിലും ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ചിത്രപ്രദര്‍ശനത്തിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications