Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ വിഖ്യാത ചിത്രകാരന്മാരുടെ കൂട്ടായ്മ

മാനവീയം സാസ്കാരിക മിഷന്‍, സംസ്ഥാനം ടൂറിസം വകുപ്പ്, ടാജ് ഗ്രൂപ്പ്, ലളിതകലാ അക്കാദമി, സെഹര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല. കളേഴ്സ് ബൈ ഗോഡ് എന്ന് പേരിട്ടിരിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്ന ചിത്രകാരന്മാര്‍ കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ സങ്കല്പം കാന്‍വാസില്‍ ആവിഷ്കരിക്കുമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും പൈതൃക പാരമ്പര്യങ്ങളും ചിത്രകാരന്മാര്‍ കാന്‍വാസില്‍ പകര്‍ത്തും.

ലക്ഷ്മണ്‍ ശ്രേഷ്ഠ, ഷംഷദ് ഹുസൈന്‍, ജതിന്‍ദാസ്, യൂസഫ് അറയ്ക്കല്‍, അച്യുതന്‍ കൂടല്ലൂര്‍, രമേശ്വര്‍ ബ്രൂട്ട, വസുന്ധര തിവാരി ബ്രൂട്ട, സുനില്‍ദിസ്, പ്രഭാകര്‍ കോള്‍ട്ടേ, അനുപം സൂദ്, ഹര്‍ഷവര്‍ധന സ്വാമിനാഥന്‍, സുബത്ര കുണ്ടു, വസുധ തോസൂര്‍, അമിതാവ ദാസ്, ശംഭാവി, ബി.ഡി.ദത്തന്‍, ടി.കലാധരന്‍, അജയകുമാര്‍ എന്നീ ചിത്രകാരന്മാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.

സൃഷ്ടികള്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശിപ്പിക്കും. ചിത്രകാരന്മാരുടെ ഇത്രയും ബൃഹത്തായ കൂട്ടായ്മ കേരളത്തില്‍ ആദ്യമായാണ് അരങ്ങേറുന്നതെന്ന് അമിതാഭ്കാന്ത് പറഞ്ഞു.ശില്പശാല ഒക്ടോബര്‍ 15ന് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+