ബച്ചനെ നേരിടാന്‍ സീ ടിവി അനുപംഖേറിനെ ഇറക്കുന്നു
പ്രേക്ഷകരെ അത്യധികം ആകര്‍ഷിക്കുന്ന ബച്ചന്റെ കരോട്പതി പരിപാടിയെ വെല്ലാന്‍ സീ ടിവി ഒരുക്കുന്ന ദസ് ക്രോര്‍ കാ മാധുരി ദീക്ഷിത് അവതരിപ്പിക്കുമെന്നാണ് നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ബച്ചന്റെ മകനായ അഭിഷേക് ബച്ചന്റെയും പരേഷ് റവാളിന്റെയും പേരുകളും ഈ പരിപാടിയുമായി ബന്ധപ്പെടുത്തി കേട്ടിരുന്നു.
ബച്ചന്റെ ഗംഭീരമായ സാന്നിധ്യം നിറം പകരുന്ന കരോട്പതി പരിപാടി തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം കുറക്കുന്നു എന്ന് മനസിലാക്കിയാണ് അതേ മാതൃകയില്‍ സീ ടിവി മറ്റൊരു കരോട്പതി പരിപാടി ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വന്‍താരങ്ങളിലൊരാളായ ബച്ചന്റെ കരിസ്മയെ വെല്ലാന്‍ അനുപംഖേറിനാവുമോ എന്ന് കണ്ടറിയാം.












Click it and Unblock the Notifications