അപൂര്‍വ നൃത്തസംഗമം കൊച്ചിയില്‍
മൂന്ന് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ലോകപ്രശസ്ത നര്‍ത്തകിയാണ് പത്മാ സുബ്രഹ്മണ്യം. മോഹനമായ ദ്രുതചലനങ്ങളിലൂടെ ഭരതനാട്യത്തിന് നല്‍കിയ അനുപമ സംഭാവനകളാണ് സുധാറാണി രഘുപതിയെ ശ്രദ്ധേയയാക്കുന്നത്. തഞ്ചാവൂര്‍ ശൈലിയില്‍ നിപുണയായ ചിത്രാ വിശ്വേശരന്‍ മദ്രാസ് സര്‍വകലാശാലയില്‍ രവീന്ദ്രനാഥ ടാഗോര്‍ ഫൈന്‍ ആര്‍ട്സ് ചെയര്‍പേഴ്സണും കേന്ദ്രസംഗീത നാടക അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡംഗവുമാണ്.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീമിന്റെ 212-ാമത് പ്രതിമാസ പരിപാടിയാണ് 13ന് അരങ്ങേറുന്നത്.












Click it and Unblock the Notifications