കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാവോ സിങ്ജിയാന് നോബല്‍ സമ്മാനം

  • By Staff
Google Oneindia Malayalam News

പ്രാപഞ്ചികസത്യത്തെ കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചയാണ് സിങ്ജിയാന്റെ കൃതികളുടെ അടിസ്ഥാനഭാവമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

ലോകത്തില്‍ ഏറ്റവു കൂടുതല്‍ സമ്മാനതുകയുള്ള അവാര്‍ഡിന് അര്‍ഹനായ ഗാവോ സിങ്ജിയാന്‍ വിമത ചൈനീസ് എഴുത്തുകാരനായാണ് അറിയപ്പെടുന്നത്. അദ്ദേഹം ഇപ്പോള്‍ പാരിസിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കൃതിക്കേര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് തന്റെ ആശയങ്ങള്‍ ആവിഷ്കരിക്കാനുള്ള സ്വാതന്ത്യ്രം ചൈനയില്‍ നിന്നാല്‍ ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ സിങ്ജിയാന്‍ 1987ല്‍ ആണ് ചൈന വിട്ടത്. ഇപ്പോള്‍ ഫ്രഞ്ച് പൗരനാണ്.

ആത്മാവ് എന്ന പര്‍വതം ആണ് സിങ്ജിയാന്റെ ഏറ്റവും പ്രശസ്തമായ കൃതി. രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയുള്ളതാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. കമ്മ്യൂണിസ്റ് സൈദ്ധാന്തികര്‍ അവയെ ഏറെ വിമര്‍ശിച്ചിട്ടുണ്ട്.

ചൈനയിലെ 1966 മുതല്‍ 10 വര്‍ഷം നീണ്ടുനിന്ന സാംസ്കാരിക വിപ്ലവകാലത്ത് വിമതനായി മുദ്രകുത്തി അദ്ദേഹത്തെ പുനര്‍വിദ്യാഭ്യാസ ക്യാമ്പിലേക്ക് അയച്ചു. 1989ലെ ടിയാനന്‍മെന്‍സ്ക്വയറിലെ കൂട്ടക്കൊലയെ തുടര്‍ന്ന് അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടി വിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X