സവാല്‍ ദസ് ക്രോര്‍ കാ വന്‍വിജയമാവുമെന്ന് അനുപംഖേര്‍
മുംബൈ: സീ ടിവിയിലെ സവാല്‍ ദസ് ക്രോര്‍ കാ വന്‍വിജയമാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പരിപാടിയുടെ അവതാരകനായ അനുപംഖേര്‍.
സവാല്‍ ദസ് ക്രോര്‍ കായുടെ ആദ്യഎപ്പിസോഡിന്റെ സംപ്രേഷണത്തിനു ശേഷം വാര്‍ത്താഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി 8.30നാണ് പരിപാടിയുടെ ആദ്യഎപ്പിസോഡ് സംപ്രേഷണം ചെയ്തത്. മുഖ്യഅവതാരകനായ അദ്ദേഹത്തോടൊപ്പം കൂട്ടാളിയായി മനീഷാ കൊയ്രാളയുമുണ്ടായിരുന്നു.
സ്റാര്‍ പ്സസിലെ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനായ അമിതാഭ് ബച്ചനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്നെ സംബന്ധിച്ച് ഒരു നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
അനുപം ഖേറും മനീഷാ കൊയ്രാളയും വളരെ നന്നായാണ് പരിപാടിയിലെ സാധാരണക്കാരായ പങ്കാളികളുമായി ഇടപെടുന്നതെന്ന് സീ ടിവി ചീഫ്എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍.കെ.സിംഗ് പറഞ്ഞു. അനുപംഖേറിന്റെ പക്വതയാര്‍ന്ന വ്യക്തിത്വവും മനീഷയുടെ സൗന്ദര്യവും ഹൃദ്യമായ പെരുമാറ്റവും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അനായാസത പകരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications