Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരിന് ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശങ്കരനാരായണന്‍തമ്പി അവാര്‍ഡ് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ആദ്യനിയമസഭാ സ്പീക്കറായ ആര്‍.ശങ്കരനാരായണന്‍തമ്പിയുടെ സ്മരണക്കായി ശങ്കരനാരാണന്‍തമ്പി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

മലയാള ചലച്ചിത്രമേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിനാണ് അടൂരിന് അവാര്‍ഡ് നല്‍കുന്നതെന്ന് ശങ്കരനാരാണന്‍തമ്പി ഫൗണ്ടേഷന്‍ ഭാരവാഹിയായ ഒ.എന്‍.വി.കുറുപ്പ് പറഞ്ഞു. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്കും മികച്ച വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. സുകുമാര്‍ അഴീക്കോട്, എസ്.ഗുപ്തന്‍നായര്‍, ജി.കുമാരപിള്ള എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചത്.

ശങ്കരനാരായണന്‍ തമ്പിയുടെ ചരമവാര്‍ഷിക ദിനമായ നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ആര്‍.കൃഷ്ണയ്യര്‍ അടൂരിന് അവാര്‍ഡ് നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+