മാനവീയം കലാകാരന്മാരെ അപമാനിക്കാനുള്ള വേദി: ശാന്താ-ധനഞ്ജയന്‍
മാനവീയത്തിനായി മുംബൈയില്‍ നിന്ന് വന്ന സിനിമാനടി നൃത്തമെന്ന പേരില്‍ കാണിച്ച കോപ്രായത്തിന് രണ്ടര ലക്ഷം രൂപ കൊടുത്തവര്‍ കേരളത്തിലെ കലാകാരന്മാര്‍ക്ക് ആയിരവും രണ്ടായിരവും മാത്രമാണ് നല്‍കിയത്. ഇവിടത്തെ കലാകാരന്മാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്ക് ഇതിലും വലിയ ഉദാഹരണങ്ങളില്ല.
ശാസ്ത്രീയകലകളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് ധനഞ്ജയന്‍ ആരോപിച്ചു. സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലും നൃത്തരൂപങ്ങള്‍ക്കും സംഗീതത്തിനും നല്‍കുന്നില്ല. പ്രസംഗമല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. കലയില്ലെങ്കില്‍ ജീവിതമില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. കലയില്ലാത്തതു കൊണ്ടാണ് നാട് കൊലക്കളമാകുന്നത്.
സര്‍ക്കാര്‍ ഇടപ്പെട്ട കലാക്ഷേത്രങ്ങള്‍ എല്ലാം നശിച്ചുകഴിഞ്ഞു. കലാമണ്ഡലം തന്നെ ഉദാഹരണം. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കലാക്ഷേത്രങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുത്തി. കേരള കലാമണ്ഡലം സര്‍വകലാശാലയായി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചില്ല. ഇവിടെ ഗുരുകുല സമ്പ്രദായത്തില്‍ തന്നെ ക്ലാസ് നടത്താം. അതിന് കെല്പുളളവര്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് നാട്യഗൃഹത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് അതും നടന്നില്ല.
താന്‍ കേരളത്തില്‍ നിന്നിരുന്നുവെങ്കില്‍ ഇത്രമാത്രം പ്രശസ്തി ലഭിക്കില്ലായിരുന്നുവെന്ന് ധനഞ്ജയന്‍ പറഞ്ഞു. ഇവിടെ എല്ലാം രാഷ്ട്രീയമാണ്. കേരളത്തില്‍ നിന്ന് നൃത്തരംഗത്ത് ആരും പ്രശസ്തരാകാത്തതും ഇതുകൊണ്ടാണ്. അന്യഭാഷാ നടികളെ കൊണ്ടുവന്ന് വന്‍പ്രതിഫലത്തോടെ പരിപാടി നടത്തുന്ന സര്‍ക്കാര്‍ നാട്ടിലെ കലാകാരന്മാരെ അവഗണിക്കുകയാണ്.
ഭാസ്കര എന്ന പേരില്‍ പയ്യന്നൂരില്‍ ആരംഭിച്ചിരിക്കുന്ന നൃത്തകലാലയത്തിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം ജൂണില്‍ ആരംഭിക്കുമെന്നും ധനഞ്ജയന്‍ പറഞ്ഞു.
എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ ധരണി സംഘടിപ്പിച്ച നാട്യഗുരുസംഗമത്തില്‍ പങ്കെടുക്കുന്നതിനാണ് ശാന്ത-ധനഞ്ജയന്‍ ദമ്പതിമാര്‍ കൊച്ചിയിലെത്തിയത്. വൈകുന്നേരം അരങ്ങേറിയ നാട്യഗുരുസംഗമത്തില്‍ ഭരതനാട്യത്തില്‍ കലാക്ഷേത്രശൈലിയുടെ ആചാര്യന്മാരായ ദമ്പതികള്‍ക്കൊപ്പം പ്രൊഫ.സി.വി.ചന്ദ്രശേഖര്‍ ,കൃഷ്ണവേണി എന്നിവരും പങ്കെടുത്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ നൃത്തരൂപം അരങ്ങേറുന്നത്.












Click it and Unblock the Notifications