ദര്‍ബാര്‍ ഹാളില്‍ ആധുനിക കലാകേന്ദ്രം
നൂറിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട ദര്‍ബാര്‍ ഹാളിന്റെ വാസ്തുശില്‍പ മാതൃകയും പ്രൗഢിയും അതേപടി നിലനിര്‍ത്തിയാണ് ലളിതകലാ അക്കാദമി പുനരുദ്ധാരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ചിത്ര, ശില്‍പ, കലാപ്രദര്‍ശനങ്ങള്‍ക്ക് പറ്റിയ രാജ്യാന്തര നിലവാരമുള്ള പ്രദര്‍ശനകേന്ദ്രമായാണ് ദര്‍ബാര്‍ ഹാള്‍ കൊട്ടാരത്തെ പുതുക്കി പണിതിരിക്കുന്നത്.
ഒന്നരവര്‍ഷം കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് തൃശ്ശൂര്‍ ആസ്ഥാനമായുള്ള കോസ്റ്റ്ഫോഡാണ്. ഒരേസമയം ഒന്നിലേറെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളോടും വീഡിയോ-പ്രൊജക്ഷന്‍ സംവിധാനങ്ങളോടും കൂടിയാണ് കലാകേന്ദ്രം പൂര്‍ത്തിയായിരിക്കുന്നത്. ഉദ്യാനശില്‍പ്പപ്രദര്‍ശനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
എറണാകുളം ശിവക്ഷേത്രത്തിന് സമീപം രാജാവിന്റെ ദര്‍ബാര്‍ ഹാളായിരുന്ന പരീക്ഷിത്ത് തമ്പുരാന്‍ കൊട്ടാരം സ്വാതന്ത്യ്രാനന്തരം കോടതിയായും എന്‍സിസി ആസ്ഥാനമായും മ്യൂസിയമായും നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയി. 1978ല്‍ കേരള ലളിതകലാ അക്കാദമി ഇവിടെ ഗ്യാലറി സ്ഥാപിച്ചു. 1991 ല്‍ അക്കാദമി ഇവിടെ തുടങ്ങിയ ഗ്യാലറി ഓഫ് കണ്‍ടെംപററി ആര്‍ട്ട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥിരം ആര്‍ട്ട് ഗ്യാലറികളിലൊന്നാണ്.












Click it and Unblock the Notifications