കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ കലാകേന്ദ്രം ഉണര്‍ന്നു

  • By Staff
Google Oneindia Malayalam News

ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ഗവേഷണകേന്ദ്രം ഒരു മാസത്തിനകം തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രശസ്്ത ചിത്രകാരനായ രാജാ രവിവര്‍മ്മയ്ക്ക് കിളിമാനൂരില്‍ സ്മാരകം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. സ്മാരകത്തെ സംബന്ധിച്ച് സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കും.

കലാകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അധ്യക്ഷനായിരുന്നു. കലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ പഠനകേന്ദ്രത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ഉണര്‍ത്തുപാട്ടോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇവര്‍ അവതരിപ്പിച്ച നാടന്‍ഗാനങ്ങളോടെയായിരുന്നു ചടങ്ങിന്റെ സമാപനം.

കലാകേന്ദ്രത്തിലെ ആദ്യ പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ എ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമകാലിക കലയുടെ ദേശീയവും പ്രാദേശികവുമായ ധാരകളെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമാണിതെന്ന് രാമചന്ദ്രന്‍ പറഞ്ഞു.

ആനുകാലിക കേരളീയ കലഎന്ന് നാമകരണം ചെയ്ത പ്രദര്‍ശനത്തില്‍ സംസ്ഥാന ശില്‍പ- ചിത്രകലാ ക്യംപിലെ സ്യഷ്ടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെയ്യത്തിന്റെ ശില്‍പവേലയും ആടയാഭരണങ്ങളും എന്ന ശില്‍പശാലയിലെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും കലാകേന്ദ്രത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X