കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടര്‍ട്ടിന്റെ പ്രിയനാട്ടില്‍ പേരമകനും കൂട്ടരും

  • By Staff
Google Oneindia Malayalam News

തലശേരി: മലയാള ഭാഷയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ച ഗുണ്ടര്‍ട്ടിന്റെ കേരളത്തിലെ താവളം തേടി അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്നും ഒരു സംഘം തലശേരിയിലെത്തി. തലശേരിയും ഗുണ്ടര്‍ട്ടും തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിഞ്ഞ് അവര്‍ വിസ്മയം പൂണ്ടു.

ഗുണ്ടര്‍ട്ടിന്റെ പേരമകനായ ഡോ.ആല്‍ബര്‍ട്ട് ഫ്രന്‍സിനോടൊപ്പം ഗുണ്ടര്‍ട്ടിന്റെ ജന്മനഗരമായ കാളിന്റെ മേയര്‍ ഒ.ബി.വെര്‍ണര്‍ സ്പെക്, റാത്ത് ഗെബര്‍ എന്നിവരാണ് തലശേരിയിലെത്തിയത്. ഗുണ്ടര്‍ട്ടിന്റെ സ്മാരകമായി അവശേഷിക്കുന്ന ഇല്ലിക്കുന്നിലെ ബംഗ്ലാവിലെത്തിയപ്പോള്‍ മഹാനായ ഭാഷാപണ്ഡിതനോടുള്ള മലയാളികളുടെ സ്നേഹാദരങ്ങള്‍ അവര്‍ നേരിലറിഞ്ഞു.

ഗുണ്ടര്‍ട്ടിന്റെ പേരമകനും ലോകപ്രശസ്ത സാഹിത്യകാരനുമായ ഹെര്‍മന്‍ ഹെസ്സെയുടെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായാണ് ജര്‍മന്‍കാര്‍ തലശേരിയിലെത്തിയത്. ഹെര്‍മന്‍ ഹെസ്സെയുടെ അമ്മയുടെ ജനനം തലശേരിയില്‍ വെച്ചായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കാള്‍ നഗരവും തലശേരിയും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കാളിന്റെ മേയര്‍ ഒ.ബി.വെര്‍ണര്‍ പറഞ്ഞു.

ഗുണ്ടര്‍ട്ടിന്റെ പേരമകന്‍ ആല്‍ബര്‍ട്ട് ഫ്രന്‍സ് മുമ്പ് പലപ്പോഴായി തലശേരിയില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് മുത്തഛന്റെ പ്രിയനാട് ഏറെ പരിചിതം. മറ്റ് രണ്ടു പേരും ആദ്യമായാണ് തലശേരിയിലെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X