ഗസല്‍ ചക്രവര്‍ത്തിയുടെ സന്ധ്യ
കോഴിക്കോട്: ആഴത്തില്‍ വേരൂന്നിയ ഗസല്‍പ്രേമത്തിന്റെ നാട്ടില്‍ ഗസല്‍ ചക്രവര്‍ത്തിയുടെ ഒരു സന്ധ്യ. മാനവീയം സാംസ്കാരിക മിഷനും സ്വരലയയും ചേര്‍ന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച മെഹ്ദി ഹസ്സന്റെ ഗസല്‍ കച്ചേരി നാദലയങ്ങളുടെ ഒരു സുവര്‍ണരാവ് തീര്‍ക്കുകയായിരുന്നു.
പ്രണയനഷ്ടവും സ്വപ്നങ്ങളും സമ്മേളിക്കുന്ന ഗസല്‍ ശീലുകള്‍ മെഹ്ദി ഹസ്സന്റെ ശബ്ദത്തില്‍ വാര്‍ന്നുവീണപ്പോള്‍ കോഴിക്കോട്ടെ ഗസല്‍ പ്രേമികള്‍ക്ക് അസാധാരണമായ അനുഭവമാവുകയായിരുന്നു.
പ്രസിദ്ധമായ ഗുലോണ്‍മേം രംഗ്ഭരെ എന്ന ഗസലിലായിരുന്നു തുടക്കം. ലളിതവും ശാസ്ത്രീയവുമായ ഗസലുകള്‍ മെഹ്ദി ഹസ്സന്‍ കച്ചേരിയില്‍ പാടി. ഉറുദു ഭാഷയുടെ കാവ്യമനോഹാരിത വെളിവാക്കുന്ന ശീലുകള്‍ മെഹ്ദി പാടിതുടങ്ങിയപ്പോള്‍ പലപ്പോഴും കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് അതിനെ എതിരേറ്റത്.
ഹാര്‍മോണിയത്തില്‍ ഫിറോസ് ഷായും തബലയില്‍ ആരിഫ് ഹുസൈനുമായിരുന്നു മെഹ്ദിക്ക് പിന്നണിയായുണ്ടായിരുന്നത്.












Click it and Unblock the Notifications