കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളീയര്‍ക്ക് മലയാളിത്തം നഷ്ടമായി: അടൂര്‍

  • By Staff
Google Oneindia Malayalam News

adoorകൊച്ചി: ജീവിതത്തിന്റെ സമസ്തമേഖലകളിലും കേരളീയര്‍ക്ക് മലയാളിത്തം നഷ്ടമായെന്ന് ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.എറണാകുളത്ത് ജി.ഓഡിറ്റോറിയത്തില്‍ മലയാള ഭാഷാവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയത എന്തെന്ന ചോദ്യം തന്നെ നിരന്തരമായി അലട്ടിയിരുന്നതായി അടൂര്‍ പറഞ്ഞു.കേരളീയര്‍ക്ക് ആദ്യമായി നഷ്ടപ്പെട്ടത് സ്വന്തം ഭാഷ തന്നെയാണ്. ആധുനിക മലയാളത്തിന് 500 വര്‍ഷത്തിലേറെ പഴക്കമില്ല.ഇതൊരു കുറഞ്ഞ കാലയളവല്ല.ആംഗലേയ ഭാഷയ്ക്ക് ഇതില്‍ കുറവേ പഴക്കമുള്ളൂ.

സംസ്കൃതവും തമിഴും മണിപ്രവാളവുമൊക്കെയായി ഉരുണ്ടുരുണ്ട് പരുവപ്പെട്ട മലയാളത്തിന്റെ സ്വത്വം നഷ്ടമായി.

ഭാഷയോടടുത്ത് നില്ക്കുന്നതാണ് ഭക്ഷണവും അതിന്റെ രീതികളും.ഭക്ഷണത്തിലും ഇന്ന് മലയാളിത്തനിമ ഇല്ലാതായി.പാചകരീതികള്‍ തന്നെ മാറി-അടൂര്‍ പറഞ്ഞു.

വേഷവിധാനത്തിലും പാര്‍പ്പിട നിര്‍മ്മാണത്തിലും കേരളീയമെന്ന് പറയാവുന്ന ഒന്നും അവശേഷിക്കുന്നില്ല.നൈറ്റിയാണ് ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ദേശീയവേഷം.ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങളുടെ സ്ഥാനത്ത് റബര്‍ തോട്ടങ്ങളാണ് അവശേഷിക്കുന്നത്.

വ്യാപകമായ രാഷ്ട്രീയവല്‍ക്കരണത്തില്‍ മാത്രമാണ് കേരളീയന് തനിമ അവകാശപ്പെടാനുള്ളത്.ആചാരങ്ങളിലും ഭക്തിയിലും വരെ രാഷ്ട്രീയം കലര്‍ന്നിരിക്കുകയാണെന്ന് അടൂര്‍ പറഞ്ഞു.

സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ.എം.അച്യുതന്‍ അധ്യക്ഷനായിരുന്നു.എം.വി.ബെന്നി,ജോസഫ് പുലിക്കുന്നേല്‍,സി.പി.ശിവദാസ്,പി.നാരായണക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X