തമിഴ് ക്രോര്‍പതിയില്‍ ശരത് കുമാര്‍
അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതിയ്ക്ക് ഇതാ തമിഴ് പതിപ്പ് ഒരുങ്ങി. കോടീശ്വരന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ അവതാരകന്‍ തമിഴ് നടന്‍ ശരത് കുമാര്‍ ആണ്.സണ്‍ ടിവിയില്‍ നവംബര്‍ 11 ശനിയാഴ്ച കോടീശ്വരന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.
സ്റാര്‍ പ്ലസ് അമിതാഭ് ബച്ചന് നല്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം സണ്‍ ടിവി ശരത് കുമാറിന് നല്കുന്നുണ്ടത്രേ.
കോന്‍ ബനേഗാ ക്രോര്‍പതി യുടെ വന്‍ വിജയം കണക്കിലെടുത്താണ് സണ്‍ ടിവി അതേ മാതൃകയില്‍ ഒരു പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചത്. അവതാരകരായി പലരേയും പരിഗണിച്ചെങ്കിലും ഒടുവില്‍ നറുക്കുവീണത് ശരത് കുമാറിനാണ്.
അമിതാഭ് ബച്ചന്റെ പ്രത്യേകത അദ്ദേഹം ആദ്യമായാണ് മിനി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെന്നതാണ് .അതേ പ്രത്യേകത ശരത് കുമാറിനുമുണ്ട്.അദ്ദേഹവും ഇതുവരെ വെള്ളിത്തിരയില്‍ നിന്നും താഴെയിറങ്ങി വന്നിട്ടില്ല.ശരത് കുമാറിന്റെ ഈ താരമൂല്യം ശരിക്കും ഉപയോഗപ്പെടുത്താനാണ് സണ്‍ ടിവിയുടെ ലക്ഷ്യം.












Click it and Unblock the Notifications